
News
ബിഗ്ബോസ് താരം ഷെഹ്നാസ് ഗില്ലിന്റെ പിതാവിനെതിരെ പീഡന പരാതിയുമായി യുവതി!
ബിഗ്ബോസ് താരം ഷെഹ്നാസ് ഗില്ലിന്റെ പിതാവിനെതിരെ പീഡന പരാതിയുമായി യുവതി!
Published on

വിവാദങ്ങള്‍ക്കും വാക്പോരിനും കൈയാങ്കളിക്കും കുപ്രസിദ്ധയാര്‍ജിച്ച ടിവി ഷോയാണ് ബിഗ്ബോസ്.
ബിഗ്ബോസ് സീസൺ 13 ലെ ശക്തയായ മത്സാര്‍ഥിയായിരുന്നു പഞ്ചാബി നടിയും ഗായികയുമായ ഷെഹ്നാസ്.ഇപ്പോളിതാ ഷെഹ്നാസ് ഗില്ലിന്റെ പിതാവിനെതിരെ പീഡന പരാതിയുമായി യുവതി രംഗത്ത് വന്നിരിക്കുന്നു എന്ന വാർത്തകളാണ് പുറത്തുവരുന്നത്. 40 വയസുകാരിയായ യുവതിയാണ് സന്തോഖ് സിംഗ് ഷുഖ് തന്നെ അയാളുടെ കാറിലേക്ക് കൊണ്ടുപോയ ശേഷം തോക്ക് ചൂണ്ടി പീഡിപ്പിച്ചതായി പരാതി നല്‍കിയത്. താന്‍ ആണ് സുഹൃത്തിനെ കാണുന്നതിനായാണ് പഞ്ചാബിലെ ബീസിലുള്ള സന്തോഖിന്റെ വീട്ടിലേക്ക് വന്നത്. ആണ് സുഹൃത്തിനെ കണ്ട ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന തന്നെ വീട്ടില്‍ വിടാമെന്ന് പറഞ്ഞ് കാറില്‍ കയറ്റിയ ശേഷമാണ് സിംഗ് പീഡിപ്പിച്ചതെന്നാണ് യുവതി പരാതിയില്‍ പറഞ്ഞിരിക്കുന്നത്. സംഭവത്തെ കുറിച്ച് ഷെഹ്നാസ് ഇതുവരെയും പ്രതികരിച്ചിട്ടില്ല.
കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം സന്തോഖിനെ തേടി പൊലീസ് അയാളുടെ വീട്ടിലേക്ക് എത്തിയിരുന്നുവെങ്കിലും സന്തോഖ് അവിടെ ഉണ്ടായിരുന്നില്ല. ഇയാള്‍ നിലവില്‍ ഒളിവിലാണെന്നതാണ് പൊലീസ് നല്‍കിയിരിക്കുന്ന വിവരം.
ഇങ്ങനെയൊരു സ്ത്രീയെ തന്റെ അച്ഛന് അറിയില്ലെന്നും ഇത് തങ്ങളെ അപമാനിക്കാനായി മനഃപൂര്‍വം കെട്ടിച്ചമച്ച കേസ് ആണെന്നും ഷെഹ്നാസിന്റെ സഹോദരനായ ഷഹബാസ് ഗില്‍ പറയുന്നത്.അവര്‍ കള്ളം പറയുകയാണെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ ഞങ്ങളുടെ പക്കലുണ്ട്. സംഭവം നടന്നുവെന്ന് അവര്‍ പറയുന്ന പ്രദേശത്ത് സി.സി.ടി.വി ഉണ്ട്. അതിന്റെ റെക്കോര്‍ഡിംഗുകള്‍ കിട്ടാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍. ഷഹബാസ് വ്യക്തമാക്കി.
about bigboss 13
പ്രശസ്ത ബോളിവുഡ് നടൻ അജാസ് ഖാനെതിരെ ബ ലാത്സംഗ പരാതി. വിവാഹവാഗ്ദാനം നൽകിയും താൻ അവതരിപ്പിക്കുന്ന ‘ഹൗസ് അറസ്റ്റ്’ എന്ന ഷോയിൽ...
സ്റ്റാർ ഗേറ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബാബു ജോൺ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മിഡ് നൈറ്റ് ഇൻ മുള്ളൻകൊല്ലി എന്ന ചിത്രത്തിൻ്റെ...
അജു വർഗീസിനെയും ജോണി ആന്റണിയെയും പ്രധാന കഥാപാത്രങ്ങളാക്കി സി എൻ ഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ലിസി കെ. ഫെർണാണ്ടസ് നിർമ്മിച്ച് റെജിസ്...
ഓട്ടൻതുള്ളൽ എന്ന കലാരൂപം മലയാളികളുടെ ചിരിയുടെ ട്രേഡ്മാർക്ക് തന്നെയാണ്. ഇവിടെ ഓട്ടംതുള്ളലുമായി പ്രമുഖ സംവിധായകൻ ജി. മാർത്താണ്ഡൻ കടന്നു വരുന്നു. ഈ...
തൊട്ടതെല്ലാം പൊന്നാക്കി, നടനായും സംവിധായകനായുമെല്ലാം തിളങ്ങി നിൽക്കുന്ന താരമാണ് ബേസിൽ ജോസഫ്. ഇന്ന് മലയാള സിനിമയിലെ മിന്നും താരമാണ് ബേസിൽ ജോസഫ്....