Connect with us

പത്മരാജന്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച സംവിധായകന്‍ മധു സി നാരായണന്‍!

News

പത്മരാജന്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച സംവിധായകന്‍ മധു സി നാരായണന്‍!

പത്മരാജന്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച സംവിധായകന്‍ മധു സി നാരായണന്‍!

വിഖ്യാത സംവിധായകനും എഴുത്തുകാരനുമായിരുന്ന പി. പദ്മരാജന്റെ പേരിലുള്ള 2019ലെ സാഹിത്യ /ചലചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നോവലിനുള്ള പുരസ്കാരം സുഭാഷ് ചന്ദ്രന്‍റെ സമുദ്ര ശില സ്വന്തമാക്കി. മികച്ച സംവിധായകനുള്ള പുരസ്കാരം കുമ്ബളങ്ങി നൈറ്റ്സിലൂടെ മധു സി നാരായണനെ തേടിയെത്തി.

20,000 രൂപയും പ്രശസ്തി പത്രവും ശില്പവുമാണ് മികച്ച നോവലിന്‍റെ സമ്മാനമായി സുഭാഷ് ചന്ദ്രന് ലഭിക്കുക. പദ്മരാജന്‍ മെമ്മോറിയല്‍ ട്രസ്റ്റ്‌ ഈ വര്‍ഷം മുതല്‍ പുതിയതായി ഏര്‍പ്പെടുത്തിയതാണ് നോവല്‍ അവാര്‍ഡ്. മികച്ച ചെറുകഥക്ക് സാറാ ജോസഫിന്‍റെ നി എന്ന കഥ അര്‍ഹമായി. 15,000 രൂപയും പ്രശസ്തി പത്രവും ശില്പവുമാണ് ലഭിക്കുക.

മികച്ച സംവിധായനുള്ള പുരസ്കാരം കുമ്ബളങ്ങി നൈറ്റ്സിലൂടെ മധു സി നാരായണനും മികച്ച തിരക്കഥക്കുള്ള പുരസ്കാരം ബിരിയാണി എന്ന ചിത്രത്തിന്‍റെ തിരക്കഥാകൃത്ത് സജിന്‍ ബാബുവിനും ലഭിച്ചു. ഉയരെ എന്ന ചിത്രത്തിന്‍റെ തിരക്കഥക്കായി ബോബി, സഞ്ജയ് എന്നിവ പ്രത്യേക ജൂറി പരാമര്‍ശത്തിനും അര്‍ഹരായി.

2020 മെയ് 23ന് പി. പത്മരാജന്‍റെ 75ആം ജന്മദിനമാണ്. വിപുലമായ ചടങ്ങുകളോടെ പുരസ്കാരദാനം നടത്താനിരുന്നതായിരുന്നു. എന്നാല്‍ കോവിഡ് സാഹചര്യം കണക്കിലെടുത്ത് ചടങ്ങ് മാറ്റിവെക്കുകയായിരുന്നു. കഴിഞ്ഞ 27 വര്‍ഷമായി എല്ലാ വര്‍ഷവും പത്മരാജന്‍ മെമ്മോറിയല്‍ ട്രസ്റ്റ് തിരുവനന്തപുരത്ത് വെച്ച്‌ പുരസ്കാരങ്ങള്‍ സമ്മാനിച്ചിരുന്നു.

about padmarajan award

More in News

Trending

Recent

To Top