Connect with us

സ്വന്തം പിതാവ് അഭിനയിച്ച് പാടുന്ന പ്രണയ ഗാനത്തിന് തബല വായിച്ച് കൊടുത്ത ലോകത്തിലെ ഏക താരപുത്രൻ

Malayalam

സ്വന്തം പിതാവ് അഭിനയിച്ച് പാടുന്ന പ്രണയ ഗാനത്തിന് തബല വായിച്ച് കൊടുത്ത ലോകത്തിലെ ഏക താരപുത്രൻ

സ്വന്തം പിതാവ് അഭിനയിച്ച് പാടുന്ന പ്രണയ ഗാനത്തിന് തബല വായിച്ച് കൊടുത്ത ലോകത്തിലെ ഏക താരപുത്രൻ

ലോക്ക് ഡൗൺ ആയതോടെ പഴയ കാല സിനിമ അനുഭവങ്ങൾ പങ്കുവെച്ച് കൊണ്ടാണ് നടൻ ഷമ്മി തിലകൻ എത്തുന്നത് . ഇപ്പോൾ ഇതാ സ്വന്തം അച്ഛന്റെ പ്രണയഗാനത്തിന് തബല വായിച്ച് ഇരിക്കേണ്ടി വന്ന അനുഭവം പങ്കുവെച്ചാണ് എത്തിയിരിക്കുന്നത് . 1986-ൽ റിലീസ് ചെയ്ത ഐസ്ക്രീം എന്ന സിനിമയിലാണ് ഷമ്മി തിലകൻ തബല വായിച്ചത് .ഭരത് ​ഗോപി, തിലകൻ, എന്നിവർ നായകന്മാരായും ലിസി, ജയരേഖ, എന്നിവർ നായികമാരായും മമ്മൂക്ക അതിഥി താരമായും അഭിനയിച്ച ചിത്രമായിരുന്നു ഐസ്ക്രീം

സ്വന്തം പിതാവ് അഭിനയിച്ച് പാടുന്ന പ്രണയ ഗാനത്തിന്..; തബല വായിച്ച് താളം ഇട്ടു കൊടുത്ത് അഭിനയിക്കാനുള്ള ഭാഗ്യം ലോകസിനിമയിൽ തന്നെ ഒരു താരപുത്രനും അന്നും ഇന്നും സാധിച്ചിട്ടില്ല്ലെന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു

ഭരത് ഗോപി ചേട്ടനും, എന്റെ പിതാവും നായകന്മാരായും..; ലിസി, ജയരേഖ, എന്നിവർ നായികമാരായും..; മമ്മൂക്ക അതിഥി താരമായും അഭിനയിച്ച്..; ആന്റണി ഈസ്റ്റ്മാൻ സംവിധാനംചെയ്ത്, 1986-ൽ റിലീസ് ചെയ്ത #ഐസ്ക്രീം എന്ന സിനിമയിലെ ഒരു യുഗ്മഗാനം..!

പുലിയൂർ സരോജ നൃത്തസംവിധാനം നിർവ്വഹിച്ച ഈ ഗാനരംഗത്തിൽ, സൂക്ഷിച്ചു നോക്കിയാൽ എന്നേയും കാണാം..!😜
ഗോപിയേട്ടന്റേയും, അച്ഛന്റേയും പാട്ടിന് താളം ഇടുന്ന തബലിസ്റ്റ് മറ്റാരുമല്ല..; ഈ ഞാൻ തന്നെയാണ്..!!😎

K.G.ജോർജ്ജ് സാറിന്റെ കീഴിൽ സിനിമയിലും..; അച്ഛൻറെ കീഴിൽ നാടകത്തിലും സഹസംവിധായകനായി അന്ന് പ്രവർത്തിച്ച് വന്നിരുന്ന ഞാൻ..; പുലിയൂർ സരോജയുടെ നൃത്ത സംവിധാനം കണ്ട് മനസ്സിലാക്കുന്നതിനും..; ഭരത് ഗോപി എന്ന അതുല്യ പ്രതിഭയെ അടുത്ത് അറിയുന്നതിനും വേണ്ടിയാണ് അച്ഛനോടൊപ്പം ഷൂട്ടിംഗ് ലൊക്കേഷനിൽ (ബോൾഗാട്ടി പാലസ്) പോയത്..!
ഗാനരംഗത്തിൽ അഭിനയിക്കേണ്ടിയിരുന്ന തബലിസ്റ്റ് വരാതിരുന്നതിനാൽ ഷൂട്ടിംഗ് മുടങ്ങും എന്ന സാഹചര്യത്തിൽ..; അച്ചനും, ഗോപിയേട്ടനും കൂടി എന്നെ പിടിച്ചു തബലിസ്റ്റിന്റെ വേഷം കെട്ടിച്ചു..!
സ്വന്തം പിതാവ് അഭിനയിച്ച് പാടുന്ന പ്രണയ ഗാനത്തിന്..; തബല വായിച്ച് താളം ഇട്ടു കൊടുത്ത് അഭിനയിക്കാനുള്ള ഭാഗ്യം ലോകസിനിമയിൽ തന്നെ ഒരു താരപുത്രനും അന്നും ഇന്നും സാധിച്ചിട്ടില്ല എന്നത് ചരിത്രം..!😜😜

ഇന്നായിരുന്നെങ്കിൽ ഇങ്ങനെ ട്രോൾ വന്നേനെ..!
സ്വന്തം പിതാവ് അഭിനയിച്ച് പാടുന്ന പ്രണയ ഗാനത്തിന്..; തബല വായിച്ച് താളം ഇട്ടു കൊടുത്ത് അഭിനയിക്കാൻ പറ്റുമോ സക്കീർ ഭായീ നിങ്ങൾക്ക്..!?
പറ്റില്ല ഭായീ..!

Continue Reading
You may also like...

More in Malayalam

Trending

Recent

To Top