
News
ഭീഷണികള്‍ക്ക് മുന്നില്‍ വീഴില്ല; ജ്യോതികയുടെ സിനിമയുടെ റിലീസ് ഓണ്‍ലൈനില്‍ തന്നെ
ഭീഷണികള്‍ക്ക് മുന്നില്‍ വീഴില്ല; ജ്യോതികയുടെ സിനിമയുടെ റിലീസ് ഓണ്‍ലൈനില്‍ തന്നെ

ഭീഷണികള്‍ നിലനില്‍ക്കുന്നതിന് ഇടയിലും ജ്യോതിക നായികയാകുന്ന സിനിമയുടെ ഓണ്‍ലൈന്‍ റിലീസ് ഉടന്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. പൊന്മകള് വന്താല്‍ എന്ന ചിത്രം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യാനാണ് തീരുമാനം. മെയ് 29 ന് ചിത്രം ആരാധകര്‍ക്കരികില്‍ എത്തുമെന്ന് നടനും നിര്‍മാതാവുമായി സൂര്യ പ്രഖ്യാപിച്ചു. ഭീഷണികള്‍ക്ക് മുന്നില്‍ വീഴില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് താരത്തിന്റെ ട്വീറ്റ്.
പൊന്മകള് വന്നാല്‍ മെയ് 29 ന് നിങ്ങള്‍ക്ക് മുന്നില്‍ എത്തുന്നതിനെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. നല്ലതിനുവേണ്ടി പോരാടാന്‍ അവള്‍ക്ക് ഭയമില്ല എന്നാണ് സൂര്യ ട്വീറ്റ് ചെയ്തിരിക്കുന്നത്. ജെജെ ഫ്രെഡ്രിക് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രധാനറോളിലാണ് ജ്യോതിക എത്തുന്നത്. സൂര്യയാണ് ചിത്രത്തിന്റെ നിര്‍മാതാവ്.
ചിത്രം റിലീസിന് തയാറെടുക്കുന്നതിനിടയിലാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നത് തുടര്‍ന്ന് ഓണ്‍ലൈനില്‍ റിലീസ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ഓണ്‍ലൈന്‍ റിലീസുമായി മുന്നോട്ടുപോയാല്‍ സൂര്യയുടെ നിര്‍മാണ കമ്ബനിയായ ടുഡി എന്ര്ടൈന്മെന്റ്സിന്റെ ചിത്രങ്ങള്‍ തീയെറ്ററുകളില് വിലക്കും എന്നാണ് തീയെറ്റര്‍ ഉടമകളുടെ സംഘടനകളുടെ ഭീഷണി.
സംവിധായകൻ പ്രിയദർശൻ തിരക്കഥ എഴുതി ആലപ്പി അഷറഫ് സംവിധാനം ചെയ്ത് 1986-ൽ പുറത്തിറങ്ങിയ ചിത്രമാണ് നിന്നിഷ്ടം എന്നിഷ്ടം. മോഹൻലാൽ നായകനായി എത്തിയ...
മിമിക്രി വേദികളിൽ എന്നും മലയാളിയ്ക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേൽപ്പിച്ച ആഘാതം സഹപ്രവർത്തകർക്കും കുടുംബത്തിനും താങ്ങാവുന്നതിലും...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
മലയളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിശാൽ. തമിഴ് നാട്ടിൽ മാത്രമലല്, കേരളത്തിൽ വരെ വിശാലിന് ആരാധകരുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ...