മലയാള സിനിമയിലെ മാതൃക ദമ്പതികളാണ് പാർവതിയും ജയറാമും. ഇരുവരുടെയും വിവാഹം മലയാളസിനിമയിലെ വലിയ താരവിവാഹങ്ങളിൽ ഒന്നായിരുന്നു. നീണ്ടകാലത്തെ പ്രണയത്തിന് ഒടുവിൽ 1992 സെപ്റ്റംബർ 7 ന് ഇരുവരും വിവാഹിതരാകുന്നത്.
ഇപ്പോഴിത ജയറാമിന്റേയും പാർവതിയുടേയും വിവാഹ ഓർമ പങ്കുവെച്ച് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് അനില ജോസഫ്. ഇൻസ്റ്റഗ്രാം പേജിലൂടെയായിരുന്നു പാർവതിയെ നവവധുവായി അണിയിച്ചൊരുക്കിയ അനുഭവം വെളിപ്പെടുത്തിയത്. അനിലയുടെ വാക്കുകൾ ഇങ്ങനെ..
തന്റെ ആദ്യത്തെ സെലിബ്രിറ്റി വെഡ്ഡിങ് മേക്കപ്പ് വർക്കായിരുന്നു അതെന്നും അനില ഓർക്കുന്നു. പാർവതി- ജയറാം വിവാഹം ഗുരുവായൂരിൽ വച്ചും റിസപ്ഷൻ കൊച്ചിയിൽ വെച്ചുമായിരുന്നു നടന്നത്. അതുപോലൊരു ആൾക്കൂട്ടം ഞാൻ കണ്ടിട്ടില്ല. വലിയൊരു അനുഭവമായിരുന്നു അത്. പാർവതിക്കു ബ്രൈഡൽ മേക്കപ്പ് ചെയ്യുക എന്നത് ഏറെ ആവേശം നൽകിയിരുന്നു. ഒരു പ്രശസ്ത അഭിനേത്രി എന്നതിനപ്പുറം പാർവതി ഒരു കുടുംബാംഗം പോലെയാണ്,അനില പറയുന്നു
ദിലീപ് മഞ്ജു വിവാഹദിനത്തിൽ മഞ്ജുവിനെ ഒരുക്കിയത്തിന്റെ അനുഭവങ്ങൾ അനില പങ്കുവെച്ചിരുന്നു മഞ്ജുവിനെ വിവാഹത്തിന് ഒരുക്കുമ്പോളുള്ള ചില ചിത്രങ്ങളും അനില പങ്കുവെച്ചിരുന്നു വര്‍ഷങ്ങള്‍ പഴക്കമുള്ളതാണെങ്കിലും ഇതെല്ലാം തന്റെ പേര്‍സണല്‍ കളക്ഷനില്‍ ഉള്ളതാണ് പറഞ്ഞ് സൂക്ഷിച്ച് വെച്ചിരിക്കുകയാണ് അനില.
ഞ്ജു വാര്യര്‍, കാവ്യ മാധവന്‍, നസ്രിയ നസീം, ഗീതു മോഹന്‍ദാസ്, സുചിത്ര മുരളി, ഗൗതമി, പ്രവീണ, ചിപ്പി, രശ്മി, റീനു മാത്യൂസ്, നമിത പ്രമോദ്, നൈല ഉഷ, ഭാവന, നിത്യ ദാസ്, ജ്യോതിര്‍മയ്, എന്നിങ്ങനെ അനില ഒരുക്കാത്ത നടിമാരില്ല.
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ. ഇന്ന് സിനിമയിൽ ഉള്ളതിനേക്കാൾ പ്രണവിന്റെ യഥാർത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ്...