Malayalam Breaking News
എന്നോടൊന്നും ചോദിക്കാതെ കോരിയെടുത്ത് ഹെലികോപ്ടറില്‍ കയറ്റി; 99ാം വയസ്സിലും ഹെലികോപ്ടറില്‍ കയറി താരമായി അമ്മുമ്മ
എന്നോടൊന്നും ചോദിക്കാതെ കോരിയെടുത്ത് ഹെലികോപ്ടറില്‍ കയറ്റി; 99ാം വയസ്സിലും ഹെലികോപ്ടറില്‍ കയറി താരമായി അമ്മുമ്മ
എന്നോടൊന്നും ചോദിക്കാതെ കോരിയെടുത്ത് ഹെലികോപ്ടറില്‍ കയറ്റി; 99ാം വയസ്സിലും ഹെലികോപ്ടറില്‍ കയറി താരമായി അമ്മുമ്മ
പ്രളയക്കെടുതിയിലായ കേരളത്തിന് വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാകുകയാണ്. ഭക്ഷണവും വെളളവും ലഭിക്കാതെ വെള്ളം മുക്കിയ പല ഒറ്റപ്പെട്ടു പോയ സ്ഥലങ്ങളിലും രക്ഷാപ്രവര്‍ത്തനം കാര്യമായി നടക്കുകയാണ്. ഒറ്റപ്പെട്ടുപോയ സ്ഥലങ്ങളില്‍ ഹെലികോപ്ടര്‍ മാര്‍ഗമാണ് ആളുകളെ രക്ഷിക്കുന്നത്. ഗര്‍ഭിണിയെ പോലും ഹെലികോപ്ടര്‍ മാര്‍ഗം രക്ഷപ്പെടുത്തി വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.
എന്നാല്‍ ചിലര്‍ക്ക് ഹെലികോപ്ടറില്‍ കയറാന്‍ മടിയാണ്..മടിയല്ല സത്യത്തില്‍ പേടിയാണ്…. എന്നാല്‍ 99 വയസ്സുള്ള അച്ചാമ്മ ഡാനിയേലിന് ഹെലികോപ്ടറില്‍ കയറാന്‍ ഭയമോ സങ്കോചമോ ഒന്നുമില്ല. കഴിഞ്ഞ ദിവസത്തെ രക്ഷാപ്രവര്‍ത്തനത്തിനിടെയായിരുന്നു സംഭവം.
കഴിഞ്ഞ ദിവസം രാവിലെ ഒണ്പതരയോടെയാണ് വെണ്‍പാലയില്‍ നിന്നും അച്ചാമ്മ ഡാനിയേലിനെയും ബന്ധുക്കളായ രണ്ടു സ്ത്രീകളെയും വ്യോമസേന രക്ഷിച്ചത്. വെണ്‍പാലയിലെ അച്ചാമ്മയുടെ വീടിനു തൊട്ടടുത്തുവരെ താഴ്ന്നെത്തിയ ഹെലികോപ്റ്ററിലേക്ക് അച്ചാമ്മയെ ബെല്‍റ്റിട്ട് ഉയര്‍ത്തിയശേഷം വ്യോമസേനാംഗം കോരിയെടുത്താണ് അകത്തേക്കു കയറ്റിയത്.
വ്യോമസേനാംഗം അച്ചാമ്മയെ കൈകളിലടുത്താണ് ക്യംപിലെത്തിച്ചത്. തിരുവല്ല മാര്‍ത്തോമ്മാ കോളജില്‍ ഇവരെ സുരക്ഷിതമായി ഇറക്കുകയും ചെയ്തു. അച്ചാമ്മ ഒന്നും അറിഞ്ഞില്ല. ക്യാംപിലെത്തിയതും അറിഞ്ഞില്ല. എന്നോട് ഒന്നും ചോദിക്കാതെ കോരിയെടുത്ത് ഹെലികോപ്റ്ററില്‍ കയറ്റി എന്നാണ് അച്ചാമ്മ പറയുന്നത്.
99 year old brave lady helicopter experience
