Malayalam Breaking News
എന്തിനിങ്ങനെ റാമിനെയും ജാനുവിനെയും നശിപ്പിക്കുന്നു ? – 96 റീമേയ്ക്ക് 99 ന് വിമർശന പെരുമഴ !
എന്തിനിങ്ങനെ റാമിനെയും ജാനുവിനെയും നശിപ്പിക്കുന്നു ? – 96 റീമേയ്ക്ക് 99 ന് വിമർശന പെരുമഴ !
By
പലപ്പോഴും റീമേയ്ക്ക് ചിത്രങ്ങൾ യഥാർത്ഥ ചിത്രത്തോട് നീതി പുലർത്താറില്ല. ഇതിനു അപവാദമായി ഒറിജിനലിനെ കടത്തി വെട്ടാറുമുണ്ട് ചില ചിത്രങ്ങൾ. എന്നാൽ ഇപ്പോൾ വിമർശന പെരുമഴ നനയുകയാണ് തമിഴ് ചിത്രം 96 ന്റെ കന്നഡ റീമേയ്ക്ക് 99 .
99 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. വിമര്‍ശനങ്ങളും പരിഹാസങ്ങളുമാണ് 99 ട്രെയിലര്‍ ഏറ്റുവാങ്ങുന്നത്.
ജാനുവായി തൃഷയെ അല്ലാതെ മറ്റാരെയും കാണാന്‍ പ്രേക്ഷകര്‍ക്ക് സാധിക്കില്ലെന്നത് യാഥാര്‍ത്ഥ്യം. വിജയ് സേതുപതി അവതരിപ്പിച്ച റാം എന്ന കഥാപാത്രം ഗണേഷ് ചെയ്തപ്പോള്‍ വിമര്‍ശന പെരുമഴ. വെറുപ്പിച്ച് കൊല്ലുമെന്നുറപ്പ്. 96 എന്ന ചിത്രത്തിനുണ്ടായ ഹൈപ്പ് ഒരിക്കലും 99 ന് കൊടുക്കാന്‍ സാധിക്കില്ലെന്ന അഭിപ്രായമാണുള്ളത്.
ഹിറ്റ് ചിത്രങ്ങളെ ഇങ്ങനെ കൊന്ന് റീമേയ്ക്ക് ചെയ്യുന്നത് എന്തിനെന്ന ചോദ്യവും ഉയരുന്നുണ്ട്. എന്തൊക്കെയായാലും മലയാള നടി ഭാവനയുടെ പ്രത്യേക ഭംഗിയാണ് ചിത്രത്തിലൂടെ കാണാന്‍ കഴിയുന്നത്. വിവാഹശേഷം ഭാവന അതീവ സുന്ദരിയായിരിക്കുന്നു.
പ്രീതം ഗബ്ബിയാണ് 99ന്റെ സംവിധാനം. കവിരാജിന്റെ വരികള്‍ക്ക് അര്ജന് ജന്യ സംഗീതം നിര്‍വഹിച്ചിരിക്കുന്നു. സംഗീത സംവിധായകന്റെ നൂറാമത്തെ ചിത്രമാണിത്. രാമുവാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഏപ്രില്‍ 26ന് ചിത്രം തീയറ്ററുകളിലെത്തും.
96 telugu remake 99 trailer trolls
