കഴിഞ്ഞ ദിവസമായിരുന്നു എണ്‍പതുകളിലെ തെന്നിന്ത്യന്‍ താരങ്ങളുടെ കൂട്ടായ്മയായ ‘ക്ലാസ്സ് ഓഫ് എയിറ്റീസി’ന്റെ കൂടിച്ചേരല്‍. ഓർമ്മകൾ പുതുക്കാനും തെന്നിന്ത്യയിലേയും ഹിന്ദിയിലെയും താരങ്ങള്‍ ഒത്തുചേർന്നു. മലയാളത്തിൽ നിന്നും മോഹന്‍ലാല്‍, റഹ്മാന്, ശരത് കുമാര്‍, രാധിക, രേവതി, സുഹാസിനി, ലിസ്സി, അംബിക, തുടങ്ങിയ വലിയ താരനിര പങ്കെടുത്തിരുന്നു.
ആഘോഷ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലും ശ്രദ്ധ നേടിയിരുന്നു. എന്നാൽ ചിത്രത്തിൽ മമ്മൂട്ടിയുടെ കാണാനില്ലെന്നാണ് ആരാധകരുടെ നിരാശ . താരം എവിടെയെന്നാണ് ആരാധകരുടെ ചോദ്യം? ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് സുഹാസിനി. ‘ഒരു പ്രധാനപ്പെട്ട ബോർഡ് മീറ്റിംഗുമായി ബന്ധപ്പെട്ട് അദ്ദേഹം തിരക്കിലായിരുന്നു. അടുത്ത വർഷം അദ്ദേഹം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു എന്നാണ് സുഹാസിനിയുടെ മറുപടി. മറുപടി ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്.
. തെലുങ്ക് താരം ചിരഞ്ജീവിയുടെ വീട്ടിയിൽ നടന്ന പത്താമത് ‘എയിറ്റീസ് റീയൂണിയൻ’ നടന്നത്. കറുപ്പായിരുന്നു ഇത്തവണത്തെ തീം കളര്‍. ഗോള്‍ഡനും കറുപ്പും ചേര്‍ന്നുള്ള വസ്ത്രങ്ങളായിരുന്നു നായികമാര്‍ അണിഞ്ഞത്. ഓർമ്മകൾ പുതുക്കി ചടങ്ങ് ആഘോഷമാക്കി തീർക്കുകയായിരുന്നു. താരങ്ങളുടെ ആഘോഷ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...