Connect with us

ഈ വർഷം നായികമാരുടേത്;ഇത്തവണ മികച്ച നായികമാർ ആരൊക്കെയാണ്!

Malayalam Breaking News

ഈ വർഷം നായികമാരുടേത്;ഇത്തവണ മികച്ച നായികമാർ ആരൊക്കെയാണ്!

ഈ വർഷം നായികമാരുടേത്;ഇത്തവണ മികച്ച നായികമാർ ആരൊക്കെയാണ്!

ഒരുപാട് നല്ല ചിത്രങ്ങൾ സമ്മാനിച്ച വർഷമായിരുന്നു 2019.വർഷം അവസാനിക്കാനാകുമ്പോൾ ഒരുപാട് നല്ല നല്ല കഥാപാത്രങ്ങൾ മലയാള സിനിമക്കും,ആരാധകർക്കും കിട്ടി ഒപ്പം മികച്ച ചില നായികമാരെയും.മലയാള സിനിമയ്ക്കു ഏറെ നായികമാരെയും ഒപ്പം അവരുടെ മികച്ച അഭിനയവും ഈ വര്ഷം കാണാൻ കഴിഞ്ഞു എന്നതും ഈ വർഷത്തെ സംബന്ധിച്ചിടത്തോളം വളരെ വലിയ നേട്ടമായിരുന്നു.
സിനിമകളുടെ കണക്ക് എടുത്ത് നോക്കുകയാണെങ്കില്‍ നായകന്മാരെക്കാള്‍ നായികമാരും തിളങ്ങി നിന്നൊരു വര്‍ഷമാണിത്. ലേഡീ സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍ മുതല്‍ പുതുമുഖങ്ങളായി എത്തിയ നായികമാര്‍ വരെ മലയാളക്കരയില്‍ വലിയൊരു വിപ്ലവം സൃഷ്ടിച്ചിരിക്കുകയാണ്.

മോഹന്‍ലാലിനൊപ്പം അഭിനയിച്ച ലൂസിഫറിലൂടെയായിരുന്നു നടി മഞ്ജു വാര്യര്‍ ഈ വര്‍ഷം തിളങ്ങിയത്. പ്രിയദര്‍ശനി രാംദാസ് എന്ന കഥാപാത്രത്തെയായിരുന്നു മഞ്ജു ചിത്രത്തില്‍ അവതരിപ്പിച്ചിരുന്നത്. ശേഷം തമിഴ് സിനിമയിലേക്കുള്ള മഞ്ജുവിന്റെ അരങ്ങേറ്റമായിരുന്നു ഏറ്റവുമധികം പ്രേക്ഷക പ്രശംസ നേടിയത്. ധനുഷ് നായകനായി അഭിനയിച്ച് വെട്രിമാരാന്‍ സംവിധാനം ചെയ്ത അസുരന്‍ എന്ന സിനിമയിലെ മഞ്ജുവിന്റെ പച്ചയമ്മ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മഞ്ജു വാര്യരുടെ കരിയറിലെ ഏറ്റവും ശക്തമായ വേഷങ്ങളില്‍ ഒന്നായിരുന്നു അസുരനിലേത്.

ഈ വര്‍ഷം സിനിമയിലേക്ക് എത്തിയ പുതുമുഖ താരമാണ് അന്ന ബെന്‍. തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലത്തിന്റെ മകള്‍ കൂടിയായ അന്ന കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലേക്ക് എത്തുന്നത്. ചിത്രത്തില്‍ ബോബി മോള്‍ എന്ന കഥാപാത്രത്തെയായിരുന്നു അന്ന ബെന്‍ അവതരിപ്പിച്ചത്. അരങ്ങേറ്റ സിനിമ തന്നെ ശ്രദ്ധിക്കപ്പെട്ടതോടെ അന്നയെ തേടി വേറയെും അവസരങ്ങളെത്തി. മാത്തുക്കുട്ടി സേവ്യര്‍ സംവിധാനം ചെയ്ത ഹെലന്‍ എന്ന ചിത്രമാണ് അന്ന ബെന്നിന്റെതായി രണ്ടാമത് തിയറ്ററുകളിലേക്ക് എത്തിയ സിനിമ. അടുത്തിടെ റിലീസ് ചെയ്ത സിനിമയിലെ നടിയുടെ പ്രകടനം വലിയ പ്രശംസകള്‍ നേടി എടുത്തിരുന്നു.

ഏറെ കാലമായി മലയാള സിനിമയില്‍ നിറഞ്ഞ് നില്‍ക്കുകയാണ് നടി പാര്‍വതി. എന്നാല്‍ മമ്മൂട്ടിയുടെ കസബ എന്ന സിനിമയെ കുറിച്ച് നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ സൈബര്‍ ആക്രണത്തിന് ഇരയായതോടെ പാര്‍വതിയുടെ സിനിമകള്‍ക്ക് വലിയ പിന്തുണ ലഭിക്കാതെയായി. ഒരു വിഭാഗം ആളുകള്‍ പാര്‍വതി അഭിനയിക്കുന്ന സിനിമകള്‍ ഡിഗ്രേഡ് ചെയ്തിരുന്നു. എന്നാല്‍ ഈ വര്‍ഷം ശക്തമായൊരു തിരിച്ച് വരവ് നടത്തി നടി എല്ലാവരെയും ഞെട്ടിച്ചു. മനു അശോകന്‍ സംവിധാനം ചെയ്ത ഉയരെ എന്ന മൂവിയായിരുന്നു പാര്‍വ്വതിയുടെ ശ്രദ്ധേയമായ സിനിമ. ആസിഡ് ആക്രമണത്തിന് ഇരയായ പല്ലവി എന്ന കഥാപാത്രത്തെയായിരുന്നു നടി അവതരിപ്പിച്ചത്. ശേഷം വൈറസിലെ കഥാപാത്രം ശ്രദ്ധേയമായി.

അഭിനയിച്ച ആദ്യ സിനിമയിലൂടെ തന്നെ മികച്ച നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയ നടിയാണ് രജിഷ വിജയന്‍. പിന്നാലെ വന്ന സിനിമകള്‍ മോശമില്ലായിരുന്നെങ്കിലും ഇക്കൊല്ലമാണ് രജിഷ വീണ്ടും പ്രേക്ഷകരെ ത്രില്ലടിപ്പിച്ചത്. ജൂണ്‍ എന്ന സിനിമിലൂടെ സ്‌കൂള്‍ വിദ്യാര്‍ഥിനിയായി എത്തിയാണ് നടി ആദ്യം ജനമനസുകള്‍ കീഴടക്കിയത്. ശേഷം ഫൈനല്‍സ് എന്ന ചിത്രത്തിലൂടെ സൈക്ലിസ്റ്റ് ആയി അഭിനയിച്ചു. ഇരു സിനിമകളും തിയറ്ററുകളില്‍ നിന്നും ഗംഭീര അഭിപ്രായം സ്വന്തമാക്കിയിരുന്നവയാണ്.

ചെറിയ പ്രായത്തില്‍ തന്നെ കേരളക്കരയെ കീഴടക്കി കൊണ്ടിരിക്കുകയാണ് നടി അനശ്വര രാജന്‍. മഞ്ജു വാര്യര്‍ക്കൊപ്പം ഉദാഹരണം സുജാത എന്ന സിനിമയിലൂടെയാണ് അനശ്വര വെള്ളിത്തിരയിലേക്ക് എത്തുന്നത്. ശേഷം ഈ വര്‍ഷമെത്തിയ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തില്‍ നായികയായി അഭിനയിച്ചു. സ്‌കൂള്‍ വിദ്യാര്‍ഥിനി ആയിരുന്നെങ്കിലും അഭിനയത്തിന്റെ കാര്യത്തില്‍ പ്രേക്ഷക പ്രതീക്ഷ നിലനിര്‍ത്തി. ശേഷം ആദ്യരാത്രി എന്ന സിനിമയിലൂടെ വീണ്ടും നായികയായി അഭിനയിച്ചരുന്നു.

about malayalam actress

More in Malayalam Breaking News

Trending

Recent

To Top