2023 ല്‍ ലോകം ഗൂഗിളില്‍ ഏറ്റവുമധികം തിരഞ്ഞ 10 സിനിമകള്‍ ഏതൊക്കെയെന്നോ!
Published on
എന്തിനും ഏതിനും ഗൂഗിളിനെ ആശ്രയിക്കുന്നവര്‍ ഏറെയാണ്. വര്‍ഷാവസാനം തങ്ങളുടെ സെര്‍ച്ച് എന്‍ജിന്‍ വഴിയുള്ള ഈ വര്‍ഷത്തെ ട്രെന്‍ഡുകള്‍ ഗൂഗിള്‍ പുറത്തുവിട്ടുക പതിവാണ്. വിവിധ വിഭാഗങ്ങള്‍ തരംതിരിച്ചുള്ള ലിസ്റ്റുകളില്‍ സിനിമകളുമുണ്ട്. ലോകത്ത് ഈ വര്‍ഷം ഗൂഗിളില്‍ ഏറ്റവുമധികം സെര്‍ച്ച് ചെയ്യപ്പെട്ട 10 ചിത്രങ്ങളുടെ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് ബാര്‍ബിയാണ്. മൂന്നാം സ്ഥാനത്ത് ജവാനും പത്താം സ്ഥാനത്ത് ഷാരൂഖ് ഖാന്റെ തന്നെ പത്താനും ഇടം പിടിച്ചിട്ടുണ്ട്.
2023 ല്‍ ആഗോള തലത്തില്‍ ഗൂഗിളില്‍ ഏറ്റവുമധികം സെര്‍ച്ച് ചെയ്യപ്പെട്ട 10 സിനിമകള്‍;
- ബാര്‍ബി
- ഓപ്പണ്‍ഹെയ്മര്‍
- ജവാന്‍
- സൗണ്ട് ഓഫ് ഫ്രീഡം
- ജോണ്‍ വിക്ക്: ചാപ്റ്റര്‍ 4
- അവതാര്‍: ദി വേ ഓഫ് വാട്ടര്‍
- എവരിതിംഗ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സി
- ഗദര്‍ 2
- ക്രീഡ് 3
- പഠാന്‍
Continue Reading
You may also like...
Related Topics:news
