News
2022 ലെ ട്രെന്‍ഡിംഗ് ഗാനങ്ങള്‍ ഇവയൊക്കെ! ആ ഒരു പാട്ടിന് മാത്രം 600 മില്യണ്‍ കാഴ്ചക്കാര്‍
2022 ലെ ട്രെന്‍ഡിംഗ് ഗാനങ്ങള്‍ ഇവയൊക്കെ! ആ ഒരു പാട്ടിന് മാത്രം 600 മില്യണ്‍ കാഴ്ചക്കാര്‍
ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് 2022 എന്ന വര്‍ഷം അവസാനിക്കാന്‍ ബാക്കിയുള്ളത്. ഈ വര്‍ഷം പുറത്തിറങ്ങിയതില്‍ പ്രേക്ഷകര്‍ നെഞ്ചോട് ചേര്‍ത്ത, ഏറ്റുപാടിയ ഒരുപാട് ഗാനങ്ങള്‍ ഉണ്ട്. മിക്കവയും അതില്‍ ട്രെന്‍ഡിംഗില്‍ തന്നെയായിരുന്നു. ഇതില്‍ ഒന്നാമതായി നില്‍ക്കുന്നത് അല്ലു അര്ജുന് ചിത്രമായ പുഷ്പയിലെ ശ്രീവല്ലി എന്ന ഗാനമാണ്.
600 മില്യണ്‍ വ്യൂസാണ് പാട്ടിന് ലഭിച്ചത്. അല്ലു അര്ജുന്, രശ്മിക മന്ദാന, ഫഹദ് ഫാസില്‍ എന്നിവര്‍ അഭിനയിച്ച ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു. ഇതിന്റെ ഹിന്ദി വേര്‍ഷനാണ് ഹിറ്റ് ലിസ്റ്റില്‍ ഇടം നേടിയത് ജാവേദ് അലിയാണ് പാട്ട് പാടിയിരിക്കുന്നത്.
രണ്ടാമതായി ഏറ്റവും അധികം കാഴ്ചക്കാരുള്ളത് വിജയ് നായകനായ ബീസ്റ്റിലെ അറബിക് കുത്താണ്. ഈ പാട്ട് കണ്ടത് 493 മില്യണ്‍ ആളുകളാണ്. അനിരുദ്ധ് രവിചന്ദര്‍, ജോനിത ഗാന്ധി എന്നിവര്‍ ചേര്‍ന്നാണ് പാട്ട് തമിഴില്‍ പാടിയിരിക്കുന്നത്.
മൂന്നാമതായി വീണ്ടും പുഷ്പയിലെ തന്നെ പാട്ടായ സാമിയാണ് 595 മില്യണാണ് സാമിയുടെ കാഴ്ചക്കാരുടെ എണ്ണം. സുനിധി ചൌഹാന് ആണ് പാട്ട് ഹിന്ദിയില്‍ പാടിയിരിക്കുന്നത്. നാലാമതായി ഏറ്റവും അധികം കാഴ്ചക്കാര്‍ കച്ചാ ബദാം എന്ന പാട്ടിനാണ്. 383 മില്യണ്‍ ആളുകളാണ് വീഡിയോ കണ്ടത്. ഭൂപന്‍ ബദ്യകര്‍ എന്നയാളാണ് പാട്ട് പാടി വൈറലാക്കിയത്.
നാലാമതായി ട്രെന്‍ഡിംഗില്‍ എത്തിയത് ലേ ലേ ആയി കൊക്കോ കോള എന്ന പാട്ടാണ്. കേസരി ലാല്‍ യാദവ് ശില്‍പ്പി രാജ് എന്നിവര്‍ ചേര്‍ന്ന് പാടിയ പാട്ട് ഹിന്ദിയിലാണ്. അഞ്ചാമതും പുഷ്പ തന്നെയാണ് ട്രെന്‍ഡിംഗില്‍ എത്തിയത്. ചിത്രത്തിലെ സാമന്തയുടെ ഐറ്റം നമ്പരിന്റെ ഹിന്ദി പതിപ്പാണ് ഏറ്റവും അധികം പേര് കണ്ടത്.
