Connect with us

ഭാവിയില്‍ നിന്നെ സ്വന്തമാക്കുന്ന ആളിനോട് എനിക്ക് അസൂയ തോന്നുന്നു; നടിയുടെ കാലില്‍ ചുംബിക്കുകയും കടിക്കുകയും ചെയ്ത് രാം ഗോപാല്‍ വര്‍മ

News

ഭാവിയില്‍ നിന്നെ സ്വന്തമാക്കുന്ന ആളിനോട് എനിക്ക് അസൂയ തോന്നുന്നു; നടിയുടെ കാലില്‍ ചുംബിക്കുകയും കടിക്കുകയും ചെയ്ത് രാം ഗോപാല്‍ വര്‍മ

ഭാവിയില്‍ നിന്നെ സ്വന്തമാക്കുന്ന ആളിനോട് എനിക്ക് അസൂയ തോന്നുന്നു; നടിയുടെ കാലില്‍ ചുംബിക്കുകയും കടിക്കുകയും ചെയ്ത് രാം ഗോപാല്‍ വര്‍മ

ബോളിവുഡില്‍ ഏറെ ശ്രദ്ധേയനായ സംവിധായകനാണ് രാം ഗോപാല്‍ വര്‍മ എന്ന ആര്‍ജിവി. ഇപ്പോഴിതാ നടി അഷു റെഡ്ഡിയെ ആര്‍ജിവി അഭിമുഖം ചെയ്യുന്നതിനിടെ സംഭവിച്ച കാര്യങ്ങള്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് പ്രേക്ഷകര്‍. ‘ഡെയിഞ്ചറസ് ആര്‍ജിവി വിത്ത് ഡബിള്‍ ഡെയിഞ്ചറസ് അഷു’ എന്ന ടൈറ്റിലോടെയാണ് ഇന്‍ര്‍വ്യൂ വീഡിയോ എത്തിയിരിക്കുന്നത്.

അഭിമുഖത്തിന്റെ തുടക്കം മുതല്‍ അഷു റെഡ്ഡിയുടെ വര്‍ക്കുകളെ കുറിച്ചും സൗന്ദര്യത്തെ കുറിച്ചും എല്ലാം വര്‍മ്മ സംസാരിക്കുന്ന രാം ഗോാല്‍ വര്‍മ്മ നടിയുടെ കാല്‍ ചുംബിക്കുന്നതാണ് പിന്നീട് കണ്ടത്. അഷു റെഡ്ഡി സോഫയിലും, രാം ഗോപാല്‍ വര്‍മ തറയിലും ഇരുന്നു കൊണ്ടാണ് അഭിമുഖം നടത്തുന്നത്.

അഭിമുഖം അവസാനിക്കുന്ന ഘട്ടത്തില്‍ എത്തിയപ്പോഴാണ് സംവിധായകന്‍ നടിയോടുള്ള തന്റെ സ്‌നേഹം അറിയിച്ചത്. അഷുവിന്റെ സമ്മതത്തോടെ കാല്‍ തൊടുകയാണ് ആദ്യം ചെയ്തത്. പിന്നീട് ചെരുപ്പ് ഊരി കാലില്‍ ചുംബിക്കുകയും കാല്‍ വിരല്‍ കടിക്കുകയുമാണ് ചെയ്തത്.

‘എന്റെ സ്‌നേഹം പ്രകടിപ്പിക്കാന്‍ ഇത് അല്ലാതെ ഇപ്പോള്‍ എനിക്ക് മറ്റൊന്നും തോന്നുന്നില്ല’ എന്ന് പറയുകയായിരുന്നു. തന്റെ ഈ പ്രവൃത്തിയില്‍ പൂര്‍ണ സംതൃപ്തനാണ് എന്ന് പറഞ്ഞ ആര്‍ജിവി ഭാവിയില്‍ നിന്നെ സ്വന്തമാക്കുന്ന ആളിനോട് തനിക്ക് അസൂയ തോന്നുന്നു എന്നും പറയുന്നുണ്ട്.

അഷുവിനെ പോലൊരു സുന്ദരിയായ പെണ്ണിനെ സൃഷ്ടിച്ച ദൈവത്തിന് സല്യൂട്ട് പറയുന്നതായും കാണാം. തന്നോട് കാണിച്ച സ്‌നേഹത്തിന് പ്രതിഫലമായി അഷു റെഡ്ഡി രണ്ട് വട്ടം വര്‍മയെ കെട്ടിപിടിക്കുകയും കവിളില്‍ ചുംബിക്കുന്നുമുണ്ട്. ഈ വീഡിയോക്കെതിരെ വന്‍ വിമര്‍ശനങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്.

More in News

Trending

Recent

To Top