News
മാളത്തിൽ ഒളിച്ചിരുന്നത് മതി.. കാവ്യയുടെ ‘ഇക്ക’യ്ക്ക് പിടിവീണു! ആ സൂചനയും പുറത്ത്… വീണ്ടും ബാലചന്ദ്രകുമാർ.. അന്വേഷണം വിഐപിയിലേക്ക്
മാളത്തിൽ ഒളിച്ചിരുന്നത് മതി.. കാവ്യയുടെ ‘ഇക്ക’യ്ക്ക് പിടിവീണു! ആ സൂചനയും പുറത്ത്… വീണ്ടും ബാലചന്ദ്രകുമാർ.. അന്വേഷണം വിഐപിയിലേക്ക്
നടിയെ ആക്രമിച്ച കേസിൽ പ്രതിപ്പട്ടികയിലുള്ള ദിലീപിനൊപ്പം നിന്ന നിർണായക സാന്നിധ്യം, സാക്ഷികളെ സ്വാധീനിച്ചു, അന്വേഷണ ഉദ്യോദഗസ്ഥരെ വകവരുത്താൻ പദ്ധതിയിട്ടു, നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിന് എത്തിച്ച് നൽകി തുടങ്ങി നിരവധി വെളിപ്പെടുത്തലുകളാണ് ഇതിനകം വിഐപിക്കെതിരെ പുറത്തു വന്നിട്ടുള്ളത്. എന്നാൽ ഇതാരാണെന്ന് ഇതുവരെ അന്വേഷണ സംഘത്തിന് കണ്ടെത്താനായിട്ടില്ല. കേസ് വീണ്ടും ചർച്ചകളിൽ എത്തിയപ്പോൾ മുതൽ ഉയർന്ന് കേട്ട പേരായിരുന്നു ഒരു വിഐപിയുടേത്.
കേസുമായി ബന്ധപ്പെട്ട വിഐപിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. നല്ല രാഷ്ട്രീയബന്ധമുള്ള ഹോട്ടല്‍, ട്രാവല്‍ ഏജന്‍സി ബിസിനസ് നടത്തുന്ന വ്യക്തിയാണ് ഈ വിഐപിയെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പറഞ്ഞു. അന്വേഷണം വിഐപിയിലേക്ക് അടുക്കുന്നതായി തോന്നുന്നുണ്ടെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.
ബാലചന്ദ്രകുമാര്‍ പറഞ്ഞത്:
”വിഐപിയിലേക്കുള്ള അന്വേഷണം അദ്ദേഹത്തോട് അടുക്കുന്നതായി തോന്നുന്നു. ഖദര്‍ ധരിച്ച ഒരു ഫോട്ടോ അന്വേഷണ ഉദ്യോഗസ്ഥന് കാണിച്ചിട്ട് മനസില്‍ തെളിഞ്ഞു വരുന്ന മുഖമിതാണെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. അതേ ശബ്ദത്തിലുള്ള കക്ഷിയുടെ ഒരു വീഡിയോയും അയച്ചുകൊടുത്തിട്ടുണ്ട്. ശബ്ദം അയാളുടേതാണെന്നാണ് സംശയം. നല്ല വെളുത്ത നിറം, വണ്ണമുള്ള കഴുത്ത്, ഹോട്ടല്‍, ട്രാവല്‍ ഏജന്‍സി ബിസിനസ് നടത്തുന്ന രാഷ്ട്രീയബന്ധമുള്ള വ്യക്തിയാണ് ഈ ഉന്നതന്‍.” ”എന്റെ അന്വേഷണത്തില്‍ ദിലീപിന് ശരത് അങ്കിള്‍ എന്ന് വിളിക്കുന്ന ഒരു ആത്മസുഹൃത്തുണ്ട്. ഇയാളും ബിസിനസുകാരനാണ്. ദിലീപിന്റെ വീട്ടില്‍ വരാറുണ്ട്. ആലുവ സ്വദേശിയാണ്. ആലുവ എംഎല്‍എയുടെ അടുത്ത സുഹൃത്ത് കൂടിയാണ് ശരത്. അന്‍വര്‍ സാദത്ത് അല്ല വിഐപിയെന്ന് വ്യക്തമായിട്ടുണ്ട്. അദ്ദേഹത്തിന്റെ ശബ്ദ രേഖകള്‍ എടുത്ത് പരിശോധിച്ചിരുന്നു. അല്ലെന്ന് മനസിലായി.ഒരു നിരപരാധിയെ പ്രഷര്‍ കൊടുത്ത് ഇരിത്തേണ്ടെന്ന് വച്ചിട്ടാണ് വിഐപി അന്‍വര്‍ സാദത്ത് അല്ലെന്ന് പറഞ്ഞത്. അദ്ദേഹത്തിലേക്ക് സൂചനയിടണമെന്ന് ചിലര്‍ വിളിച്ചു പറഞ്ഞിരുന്നു. ഇല്ലാത്ത കാര്യം പറയാന്‍ എനിക്ക് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം നടന്‍ ദിലീപിന്റെ കൈവശമുള്ള തോക്കിനെക്കുറിച്ചും ഫോണ്‍ നമ്പറുകളെക്കുറിച്ചും ഗുരുതര വെളിപ്പെടുത്തലാണ് ബാലചന്ദ്രകുമാര്‍ നടത്തിയത്. ദിലീപിന്റെ കൈവശം പത്ത് നമ്പറുകളുണ്ടെന്നും എന്നാല്‍ ഇതൊന്നും സ്വന്തം പേരിലുള്ളത് അല്ലെന്നും ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തി.
ദിലീപിന്റെ കൈയിലുള്ള തോക്ക് വിദേശനിര്‍മിതമാണ്. അനൂപിന്റെ വീട്ടില്‍ ദിലീപ് താമസിച്ചു കൊണ്ടിരിക്കുമ്പോള്‍ മുകളിലെ ബെഡ് റൂമിലാണ് തോക്ക് കണ്ടത്. ആലുവയിലെ പത്മസരോവരത്തില്‍ അല്ല. ലൈസന്‍സുള്ള തോക്കാണെന്നാണ് ദിലീപ് എന്നോട് പറഞ്ഞത്. അദ്ദേഹത്തിന്റേതാണെന്നും പറഞ്ഞു. വിദേശ തോക്കാണ്. മെയ്ഡ് ഇന്‍ സ്‌പെയിന്‍ ആണെന്ന് തോന്നുന്നു. വിദേശരാജ്യത്തിന്റെ പേരായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ചെറിയ തോക്കാണ്. 10 മൊബൈല്‍ നമ്പറുകളാണ് ദിലീപിനുള്ളത്. ഇതില്‍ കാനഡ, മലേഷ്യന്‍ നമ്പുകളുണ്ട്. ഇതില്‍ അന്വേഷണം നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. ആ നമ്പറുകള്‍ റോമിംഗില്‍ കേരളത്തിലും ഉപയോഗിക്കുന്നുണ്ട്. മലേഷ്യന്‍ നമ്പറില്‍ എന്നെ ദിലീപ് വിളിച്ചിട്ടുണ്ട്. അതുകൊണ്ട് നമ്പറുകള്‍ ദിലീപേട്ടന് എന്ന് സേവ് ചെയ്തിട്ടുണ്ട്. പത്തു നമ്പറുകളും പലരുടെയും പേരുകളിലുള്ളതാണ്. ഒരിക്കല്‍ അനൂപ് ദിലീപിനോട് പറയുന്നത് ഒരു ഓഡിയോയില്‍ കേട്ടിട്ടുണ്ട്. സ്വന്തം പേരില്‍ ഇനിയെങ്കിലും ഒരു നമ്പര്‍ എടുക്കാനെന്നും ബാലചന്ദ്രകുമാർ പറഞ്ഞു
അതേസമയം ക്വട്ടേഷന്‍ നല്‍കി നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ നടന്‍ ദിലീപിന്റെ ആലുവയിലെ വീട്ടില്‍ നടന്ന മിന്നല്‍ പരിശോധന ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് അവസാനിച്ചത്. നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഏഴ് മണിയോടെ മടങ്ങി. പരിശോധന വിവരങ്ങള്‍ വെള്ളിയാഴ്ച കോടതിയെ അറിയിക്കും. ദിലീപിന്റെ വീട്ടില്‍ നിന്നും മൊബൈല്‍ ഫോണുകളും ഹാര്‍ഡ് ഡിസ്‌കൂകളും പിടിച്ചെടുത്തതായാണ് വിവരം.
ദിലീപിന്റെ പേഴ്സണല്‍ മൊബൈല്‍ ഫോണും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിട്ടുണ്ട്. ആദ്യം ഇത് നല്‍കാന്‍ ദിലീപ് തയ്യാറായില്ല. തുടര്‍ന്ന് അഭിഭാഷകയുടെ സാന്നിധ്യത്തില്‍ എഴുതി നല്‍കിയതിനു ശേഷമാണ് ദിലീപ് മൊബൈല്‍ കൈമാറിയത്. മൂന്നു മൊബൈല്‍ ഫോണുകള്‍, രണ്ട് ഐപാഡ്, ഒരു ഹാര്‍ഡ് ഡിസ്‌ക്ക്, ഒരു പെന്‍ഡ്രൈവ് എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. പരിശോധന വിവരങ്ങള്‍ ഇന്ന് കോടതിയെ അറിയിക്കും.
