Malayalam Articles
മമ്മൂട്ടിയുടെ ആദ്യ നായികാ മുതൽ ഭാഗ്യ നായിക വരെ ; അറിയാം , പിറന്നാൾ ദിനത്തിൽ അറിയപ്പെടാത്ത 15 മമ്മൂട്ടി കാര്യങ്ങൾ
മമ്മൂട്ടിയുടെ ആദ്യ നായികാ മുതൽ ഭാഗ്യ നായിക വരെ ; അറിയാം , പിറന്നാൾ ദിനത്തിൽ അറിയപ്പെടാത്ത 15 മമ്മൂട്ടി കാര്യങ്ങൾ
By
മമ്മൂട്ടിയുടെ ആദ്യ നായികാ മുതൽ ഭാഗ്യ നായിക വരെ ; അറിയാം , പിറന്നാൾ ദിനത്തിൽ അറിയപ്പെടാത്ത 15 മമ്മൂട്ടി കാര്യങ്ങൾ
മെഗാസ്റ്റാർ മമ്മൂട്ടിയുടെ 67 മത്തെ പിറന്നാൾ ആഘോഷത്തിലാണ് ആരാധകർ . ഈ പ്രായത്തിലും ചെറുപ്പം കാത്തു സൂക്ഷിക്കുന്ന മമ്മൂട്ടി , മകൻ ദുൽഖർ സൽമാൻ സിനിമയിലെത്തിയിട്ടും താര പ്രഭ പൊലിയാതെ ആവേശത്തോടെ മലയാള സിനിമയുടെ അഭിമാനമായി നിലകൊള്ളുകയാണ്. മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിൽ അദ്ദേഹത്തെ കുറിച്ച് അറിയപ്പെടാത്തതും അറിയാവുന്നതുമായ 15 കാര്യങ്ങൾ വായിക്കാം ..
1- ‘പ്രേംനസീര്‍’ കഴിഞ്ഞാല്‍ ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ സിനിമകളില്‍ അഭിനയിച്ച നായകനാണ് മമ്മൂട്ടി.
2- പ്രേംനസീറിന് ശേഷം മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ഡബിള്‍ റോള്‍ ചെയ്ത രണ്ടാമത്തെ നടന് മമ്മൂട്ടിയാണ്.
3- പതിനാറോളം തമിഴ് സിനിമകളില്‍ നായകനായ ഒരേ ഒരു മലയാള താരം മമ്മൂട്ടിയാണ് .
4-സ്വന്തം ഭാഷയില്‍ അല്ലാതെ അഭിനയിച്ച് മികച്ച നടനുള്ള ദേശീയപുരസ്ക്കാരം നേടുന്ന ഏക നടന് മമ്മൂട്ടിയാണ്.
5-ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും അധികം പുതുമുഖ സംവിധായകരുടെ പ്രഥമ ചിത്രത്തില്‍ അഭിനയിച്ച നായകന് മമ്മൂട്ടിയാണ്.
6- സ്ത്രീകള്‍ അഭിനയിച്ചിട്ടില്ലാത്ത ആദ്യ മലയാള സിനിമയാണ് മമ്മൂട്ടിയുടെ ‘മതിലുകള്‍’
7 -മമ്മൂട്ടിയുടെ ആദ്യ നായിക അഞ്ജലിനായിഡു (മേള) അന്യഭാഷക്കാരിയാണ്.
8– മമ്മൂട്ടിയുടെ കൂടെ ഏറ്റവുംകൂടുതല്‍ (38) ചിത്രങ്ങളില്‍ നായികയായത് ‘സീമ’യാണ്.
9-മമ്മൂട്ടിയുടെ മകളായും കാമുകിയായും അമ്മയായും അഭിനയിച്ച ഒരേ ഒരു അഭിനേത്രി തമിഴ് താരം മീനയാണ്.
10-മലയാളത്തെ കൂടാതെ മമ്മൂട്ടിയുടെ കൂടെ അന്യഭാഷയില്‍ ഏറ്റവും കൂടുതല്‍ ( 3 ) ചിത്രങ്ങളില്‍ അഭിനയിച്ച നടി ശോഭനയാണ്.
11- മലയാളത്തില്‍ പാട്ടുകളില്ലാതെ ഏറ്റവും കൂടുതല്‍ ഹിറ്റ് സിനിമകള്‍ മമ്മൂട്ടിയുടെ പേരിലാണ്.
.
12- ‘നിറക്കൂട്ട്’ എന്ന ചിത്രത്തിന് വേണ്ടിയാണ് മമ്മൂട്ടി ആദ്യമായി മൊട്ടയടിച്ചത്.
13 – സംവിധായകന് ജോഷിയാണ് ഏറ്റവും കൂടുതല്‍ മമ്മൂട്ടി ചിത്രങ്ങള്‍ (33) സംവിധാനം ചെയ്തത്.
14 – മമ്മൂട്ടി ചിത്രങ്ങള്‍ക്ക് വേണ്ടി ഏറ്റവും കൂടുതല്‍(23) തിരക്കഥ ചമച്ചത് ഡെന്നീസ് ജോസഫാണ്.
15- മമ്മൂട്ടിയുടെ ആദ്യ സിനിമ ‘അനുഭവങ്ങള്‍ പാളിച്ചകള്‍’ ഒരു സാഹിത്യകൃതിയായിരുന്നു
written by ashiq shiju
15 unknown facts about mammootty
