Malayalam Breaking News
പ്രതിമാസം 153.40 രൂപക്ക് ഇനി 100 ചാനലുകള്‍
പ്രതിമാസം 153.40 രൂപക്ക് ഇനി 100 ചാനലുകള്‍
Published on
പ്രതിമാസം 153.40 രൂപക്ക് ഇനി 100 ചാനലുകള്‍
ഇനി മുതല്‍ പേ ചാനല്‍ അടക്കം 100 ചാനലുകള്‍ പ്രതിമാസം 153.40 രൂപക്ക് (ജി.എസ്.ടി ഉള്‍പ്പെടെ) കാണാന്‍ സാധിക്കും. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയാണ് (ട്രായ്) പുതിയ ഉത്തരവിറക്കിയത്.
ജനുവരി 31ന് മുൻപ് പുതിയ രീതി നിലവില്‍ വരും. കൂടാതെ ഒരു ചാനലിന്റെ പരമാവധി വില പ്രതിമാസം 19 രൂപയായി നിയന്ത്രിച്ച് ട്രായ് തീരുമാനമെടുത്തിട്ടുണ്ട്.
അതേസമയം അടിസ്ഥാന പാക്കേജില്‍ എച്ച്ഡി ചാനലുകള്‍ ഉള്‍പ്പെടുന്നില്ല. എന്നിരുന്നാലും ഒരു എച്ച്ഡി ചാനല്‍ രണ്ട് സാധാരണ ചാനലുകള്‍ക്ക് തുല്യമാണെന്നും അതിനാല്‍ എച്.ഡി ചാനല്‍ തെരഞ്ഞെടുക്കാനാകുമെന്നും ചില വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇക്കാര്യത്തില്‍ ഉപഭോക്താക്കള്‍ അവരുടെ സേവന ദാതാവുമായി അന്വേഷണം നടത്തണം.
100 channels for i53.40 per month
Continue Reading
Related Topics:channel, subscription, TRAI
