Bollywood
നടൻ , നിർമാതാവ് …അടുത്തത് അതുക്കും മേലെ ! സൽമാൻ ഖാന്റെ പുതിയ തീരുമാനത്തിൽ കയ്യടിച്ച് ബോളിവുഡ് !
നടൻ , നിർമാതാവ് …അടുത്തത് അതുക്കും മേലെ ! സൽമാൻ ഖാന്റെ പുതിയ തീരുമാനത്തിൽ കയ്യടിച്ച് ബോളിവുഡ് !
By
ഗോസ്സിപ് കോളങ്ങളിൽ നിറസാന്നിധ്യമാണ് സൽമാൻ ഖാൻ. മാൻ വേട്ടയും പ്രണയവുമൊക്കെ സൽമാന്റെ ജീവിതത്തിൽ വലിയ വാർത്തകൾ ആയിരുന്നു. ഇപ്പോൾ നടൻ , നിർമാതാവ് എന്ന നിലയിൽ നിന്നൊക്കെ മാറി മറ്റൊരു മേഖലയിലേക്കും ചുവടു വയ്ക്കുകയാണ് സൽമാൻ ഖാൻ.
ള്‍ ഇതാ ചാനല്‍ മേധാവിയാവാനും ഒരുങ്ങുകയാണ്. സല്‍മാന്‍ തന്നെയാണ് സ്വന്തമായി ഒരു ടിവി ചാനല്‍ തുടങ്ങുന്ന കാര്യം വെളിപ്പടുത്തിയത്. എന്നാല്‍, കൂടുതല്‍ വിവരങ്ങളൊന്നും തുറന്നു പറഞ്ഞിട്ടില്ല.
സല്‍മാന്റെ ഏജന്റുമാര്‍ ചാനലിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞതായാണ് വിവരം. ചാനലിന് ആവശ്യമായ പരിപാടികള്‍ തയ്യാറാക്കുന്ന ജോലികള്‍ പുരോഗമിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.
സിനിമാനിര്‍മാണം നേരത്തെ തന്നെ ആരംഭിച്ചുകഴിഞ്ഞിരുന്നു സല്‍മാന്‍. സല്‍മാന്‍ ബീയിങ് ഹ്യൂമന്‍ പ്രൊഡക്ഷന്‍സായിരുന്നു ആദ്യ സംരംഭം. ഇതില്‍ നിന്നുള്ള ലാഭം ബീയിങ് ഹ്യൂമന്‍ എന്ന സന്നദ്ധസംഘടനയ്ക്ക് സംഭാവന ചെയ്യുകയായിരുന്നു ലക്ഷ്യം. അതിനുശേഷം സല്‍മാന്‍ ഫിലിംസ് ആരംഭിച്ചു. ഹീറോ, ബജ്‌രംഗി ഭായ്ജാന്‍ എന്നിവയായിരുന്നു എസ്.കെ.എഫ് നിര്‍മിച്ച ചിത്രങ്ങള്‍. ഇതിന് പുറമെ സോണി ടിവിയിലെ വിഖ്യാത ഷോയായ കപില്‍ ശര്‍മ ഷോയുടെ നിര്‍മാതാവുമാണ് സല്‍മാന്‍.
അലി അബ്ബാസ് സഫറിന്റെ ഭാരതാണ് ഇനി സല്‍മാന്റേതായി പുറത്തിറങ്ങുന്ന ചിത്രം. കത്രിന കയ്ഫ്, ദിഷ പട്ടാനി, തബു, ശശാങ്ക് അറോറ എന്നിവരാണ് മറ്റ് താരങ്ങള്‍.
salman khan’s new business