Malayalam
പഴശ്ശിയുടെ യുദ്ധം കമ്പനി കാണാൻ പോകുന്നതേ ഒള്ളു;പഴശ്ശിയുടെ തേരോട്ടം 10 വർഷം പിന്നിടുമ്പോൾ!
പഴശ്ശിയുടെ യുദ്ധം കമ്പനി കാണാൻ പോകുന്നതേ ഒള്ളു;പഴശ്ശിയുടെ തേരോട്ടം 10 വർഷം പിന്നിടുമ്പോൾ!
By
മമ്മുട്ടിയുടെ സിനിമകളിൽ വളരെ മികച്ച കഥാപാത്രങ്ങളിൽ ഒന്നായിരുന്നു പഴശ്ശിരാജയിലേത്.മെഗാസ്റ്റാർ ചിത്രത്തിൽ നിന്നും കരിയർ ബെസ്റ്റ് ചിത്രമായാണ് പഴശ്ശിരാജ കണക്കാക്കുന്നത്.പഴശ്ശിയുടെ യുദ്ധം തീയറ്ററുകളിൽ ഇന്നേക്ക് എത്തിയിട്ട് 10 വര്‍ഷം പൂർത്തിയായിരിക്കുകയാണ്.പഴശ്ശിയുടെ യുദ്ധത്തിന് 10 വർഷം തികയുമ്പോൾ വീണ്ടും മറ്റൊരു ബ്രഹ്മാണ്ഡ ചിത്രത്തിനായി ഒരുങ്ങുകയാണ്.മമ്മുട്ടി ചിത്രങ്ങൾ എന്നും മലയാള കരക്ക് ഒരു ഉത്സവം തന്നെയാണ്.മലയാളകരയുടെ സ്വകാര്യ അഹങ്കാരത്തിന്റെ ചിത്രങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകർ.ഇന്നുവരെ മലയാള സിനിമയിൽ മമ്മുട്ടി ഉണ്ടാക്കിയ ഓളം ചെറുതൊന്നുമല്ല താരത്തിന്റെ ചിത്രങ്ങൾക്കൊക്കെ തന്നെ വൻ വരവേൽപ്പാണ് ആരാധകർ നൽകുന്നതും.വൻ താരനിര അണിനിരന്ന ചിത്രത്തിന് വലിയ ആഘോഷമായിരുന്നു.ഇപ്പോഴിതാ പുതിയ ചിത്രമായ മാമാങ്കം നവംബര്‍ 28ന് തിയേറ്ററുകളിലേക്കെത്തുമെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ തെലുങ്ക് ഡബ്ബിംഗ് നടന്നുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍. തമിഴ് പൂര്‍ത്തിയാക്കിയതിന് പിന്നാലെയായാണ് തെലുങ്കിലേക്ക് കടന്നത്.
പഴശ്ശിരാജയ്ക്ക് ശേഷം മെഗാസ്റ്റാറിന്റേതായെത്തുന്ന മാമാങ്കത്തെക്കുറിച്ച് വന്‍പ്രതീക്ഷയാണ് ആരാധകര്‍ക്ക്. സിനിമയുടെ പോസ്റ്ററുകളും ലൊക്കേഷന്‍ ചിത്രങ്ങളുമൊക്കെ നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്. പഴശ്ശിരാജയെന്ന ഇതിഹാസ ചിത്രത്തിന് 10 വയസ്സ് തികഞ്ഞിരിക്കുകയാണ് ഇപ്പോള്‍. എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഹരിരനൊരുക്കിയ സിനിമയ്ക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. സാമ്പത്തികപരമായും ലാഭമായിരുന്നു ഈ സിനിമയെന്ന് ഗോകുലും ഗോപാലന് നേരത്തെ സാക്ഷ്യപ്പെടുത്തിയിരുന്നു. ഗോകുലം മൂവീസ് ബാനറിലാണ് ഈ സിനിമ നിര്‍മ്മിച്ചത്.
പഴശ്ശിരാജയെക്കുറിച്ചുള്ള കാര്യങ്ങള്‍ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. പഴശ്ശിരാജ റിലീസ് 10 വര്‍ഷം പിന്നിട്ടതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് ഇക്കാര്യം ആഘോഷമാക്കിക്കൊണ്ടിരിക്കുന്നത്. മലയാളത്തിലെ എക്കാലത്തേയും മികച്ച ചരിത്ര സിനിമകളിലൊന്ന് കൂടിയായിരുന്നു ഇത്. മേക്കിംഗിലും അവതരണത്തിലുമുള്ള പ്രത്യേകതയും ചിത്രത്തിന് മുതല്‍ക്കൂട്ടായിരുന്നു. ഒഎന്‍വി കുറുപ്പ്, ഗിരീഷ് പുത്തഞ്ചേരി, കാനേഷ് പുനൂര്‍ എന്നിവരുടെ വരികള്‍ക്ക് ഇളയരാജയായിരുന്നു സംഗീതമൊരുക്കിയത്.
മമ്മൂട്ടിയുടെ കരിയറിലെ കഥാപാത്രങ്ങളെക്കുറിച്ച് പരിശോധന നടത്തുമ്പോള്‍ ഒരിക്കലും മാറ്റിനിര്‍ത്താന്‍ പറ്റാത്ത കഥാപാത്രം കൂടിയാണ് ഈ ചിത്രത്തിലേത്. നേരത്തെ ഒരുവടക്കന്‍ വീരഗാഥയ്ക്ക് വേണ്ടിയും ഇതേ കൂട്ടുകെട്ട് ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നു. മലയാള സിനിമയുടെ ചരിത്രം തന്നെ തിരുത്തിക്കുറിച്ച ചിത്രമായിരുന്നു ഇത്. 27 കോടി രൂപയായിരുന്നു ചിത്രത്തിന്റെ ബഡ്ജറ്റ്. പഴശ്ശിരാജ എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച മമ്മൂട്ടിക്ക് നിറഞ്ഞ കൈയ്യടിയായിരുന്നു ലഭിച്ചത്.ചിത്രത്തിനായി വന്‍താരനിരയാണ് അണിനിരന്നത്. അവരവരുടെ കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമാക്കിയായിരുന്നു എല്ലാവരും മുന്നേറിയത്. എടച്ചേന കുങ്കന്റെ വേഷം അവതരിപ്പിക്കുന്നതിനായി സുരേഷ് ഗോപിയെയായിരുന്നു തീരുമാനിച്ചത്. എന്നാല്‍ അദ്ദേഹം ഈ വേഷം സ്വീകരിച്ചിരുന്നില്ല. വ്യക്തിപരമായ കാരണങ്ങളാല്‍ സിനിമ സ്വീകരിക്കാനാവില്ലെന്നും കരിയറിലെ വലിയ നഷ്ടമാണ് ഇതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പഴയന്‍വീടം ചന്തുവാകുന്നതിനായി ബിജു മേനോനെ സമീപിച്ചിരുന്നുവെങ്കിലും താരം ഈ അവസരം സ്വീകരിച്ചിരുന്നില്ല. സുമനായിരുന്നു ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. ശരത് കുമാര്‍, മനോദ് കെ ജയന്, സുരേഷ് കൃഷ്ണ, പത്മപ്രിയ, കനിഹ, തിലകന്, ജഗതി ശ്രീകുമാര്‍, നെടുമുടി വേണു, ദേവന്, ലാലു അലക്സ്, ക്യാപ്റ്റന്‍ രാജു, തുടങ്ങി നിരവധി പേരായിരുന്നു ചിത്രത്തില്‍ അഭിനയിച്ചത്.ഫൈവ് സ്റ്റാര്‍ എന്ന ചിത്രത്തിലൂടെ തുടക്കം കുറിച്ച കനിഹയായിരുന്നു ചിത്രത്തില്‍ നായികയായി എത്തിയത്. മമ്മൂട്ടിക്കൊപ്പമുള്ള കെമിസ്ട്രിക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരവും ഈ താരത്തിന് ലഭിച്ചിരുന്നു. പഴശ്ശിരാജയിലെ കനിഹയെക്കുറിച്ചോര്‍ക്കുമ്പോള്‍ കുന്നത്തെ കൊന്നയ്ക്കും എന്ന ഗാനമാണ് ആദ്യം മനസ്സിലേക്ക് വരുന്നതെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.
മലയാള സിനിമകണ്ട വളരെ മികച്ച ചരിത്ര സിനിമകിൽ ഒന്ന് തന്നെയാണ് പഴശ്ശിരാജ എന്നതിൽ സംശയമില്ല.ആ ചിത്രവും ,അതിലെ രംഗങ്ങളും മലയാള സിനിമ ഇന്നും മറന്നുകാണില്ല മമ്മുട്ടിയുടെ മാസ്സ് ഡയലോഗ് എല്ലാം തന്നെ മലയാള സിനിമ ഇന്നും മറന്നുകാണില്ല.ഇന്നും പഴശ്ശിയുടെ യുദ്ധം കമ്പനി കാണാൻ പോകുന്നതേ ഉള്ളു എന്ന ഡയലോഗുമെല്ലാം വളരെ വൈറൽ ആയിരുന്നു ഇന്നും അത് സോഷ്യൽ മീഡിയയിൽ വലിയ ഓളം തന്നെയാണ് ഉണ്ടാക്കിയിട്ടുള്ളത്.
10 years of pazhassi raja
