News
കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ അന്താരാഷ്ട്ര മത്സര വിഭാഗത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട് 10 വിദേശ ചിത്രങ്ങള്‍
കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ അന്താരാഷ്ട്ര മത്സര വിഭാഗത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട് 10 വിദേശ ചിത്രങ്ങള്‍
കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ അന്താരാഷ്ട്ര മത്സര വിഭാഗത്തിലേയ്ക്കുള്ള വിദേശ ചിത്രങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടു. 10 വിദേശ ചിത്രങ്ങളാണ് മത്സരവിഭാഗത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ഇസ്രായേല്‍, ഇറാന്, റഷ്യ, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ മത്സരവിഭാഗത്തിനുണ്ട്. അന്താരാഷ്ട്ര മത്സരവിഭാഗത്തിലേയ്ക്ക് മലയാളം സിനിമാ ടുഡേ, ഇന്ത്യന്‍ സിനിമ നൗ വിഭാഗങ്ങളില്‍ നിന്ന് ‘അറിയിപ്പ്’, ‘നന്‍പകല്‍ നേരത്ത് മയക്കം’, ‘എ പ്ലെയ്സ് ഓഫ് അവര്‍ ഓണ്‍’, ‘അവര്‍ ഹോം’ തുടങ്ങിയ ചിത്രങ്ങള്‍ നേരത്തെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു,
‘ഹൂപോജെ/ ‘ഷെയ്ന് ബേ സര്’ സംവിധാനം: മെഹ്ദി ഗസന്‍ഫാരി, ഇറാന്
‘കെര്‍’ സംവിധാനം: ടാന്‍ പിര്‍സെലിമോഗ്ലു, തുര്‍ക്കി ഗ്രീസ്, ഫ്രാന്‍സ്
‘കണ്‍സേണ്‍ഡ് സിറ്റിസണ്‍’ സംവിധാനം: ഇദാന് ഹാഗുവല്‍, ഇസ്രയേല്‍
‘കോര്‍ഡിയലി യുവേഴ്സ്’ / ‘കോര്‍ഡിയല്‍മെന്റ് റ്റിയൂസ്’ സംവിധാനം: ഐമര്‍ ലബകി, ബ്രസീല്‍
‘ആലം’ സംവിധാനം: ഫിറാസ് ഖൗറി ടുണീഷ്യ, പാലസ്തീന്, ഫ്രാന്‍സ്, സൗദി അറേബ്യ, ഖത്തര്‍
‘കണ്‍വീനിയന്‍സ് സ്റ്റോര്‍’ /’ പ്രോഡുക്റ്റി 4′ സംവിധാനം: മൈക്കല്‍ ബൊറോഡിന്, റഷ്യ, സ്ലൊവേനിയ, തുര്‍ക്കി
‘ഉട്ടാമ’ സംവിധാനം: അലജാന്ദ്രോ ലോയ്സ ഗ്രിസി, ബൊളീവിയ, ഉറുഗ്വേ, ഫ്രാന്‍സ്,
‘മെമ്മറിലാന്‍ഡ്’ / ‘മിയെന്‍’ സംവിധാനം: കിം ക്യൂ, വിയറ്റ്നാം, ജര്‍മ്മനി
‘ടഗ് ഓഫ് വാര്’/ ‘വുത എന്‍ കുവുതെ’ സംവിധാനം: അമില്‍ ശിവ്ജി, ടാന്‍സാനിയ, ദക്ഷിണാഫ്രിക്ക, ഖത്തര്‍, ജര്‍മ്മനി,
‘ക്ലോണ്ടികെ’ സംവിധാനം: മേരിന എര് ഗോര്‍ബച്ച്, യുക്രെയ്ന്, തുര്‍ക്കി
എന്നിവയാണ് അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ട വിദേശ ചിത്രങ്ങള്‍. ഡിസംബര്‍ ഒമ്പത് മുതല്‍ 16 വരെ തിരുവനന്തപുരത്ത് മേള നടക്കും. തലസ്ഥാനത്തെ 14 തീയേറ്ററുകളിലാണ് മേള നടക്കുന്നത്. ഇറാനിലെ സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പോരാടുന്ന പ്രമുഖ ഇറാനിയന്‍ സംവിധായകന് മഹ്നാസ് മുഹമ്മദിയ്ക്ക് ‘സ്പിരിറ്റ് ഓഫ് സിനിമ’ പുരസ്കാരം സമ്മാനിക്കും.
സമൂഹത്തില്‍ നടക്കുന്ന അനീതികള്‍ക്കെതിരെ പോരാടാന്‍ സിനിമയെ ഒരു മാധ്യമമായി ഉപയോഗിക്കുന്ന നിര്‍ഭയരായ ചലച്ചിത്ര പ്രവര്‍ത്തകരെ ആദരിക്കുന്ന പുരസ്കാരത്തില്‍ അഞ്ച് ലക്ഷം രൂപ നല്‍കും.
അന്താരാഷ്ട്ര മത്സരവിഭാഗത്തിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട ‘നന്‍പകല്‍ നേരത്ത് മയക്കം’ മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരിയാണ് സംവിധാനം ചെയ്തത്. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിര്‍മിച്ചത്. മഹേഷ് നാരായണന്റെ സംവിധാനത്തിലുള്ള ചിത്രമാണ് ‘അറിയിപ്പ്’. കുഞ്ചാക്കോ ബോബനാണ് ചിത്രത്തിലെ നായകന്.
