Malayalam
ശ്രീതുവും അര്‍ജുനും ഞാനും ആവുമ്പോള്‍ ഒരു ത്രീകോണ പ്രണയമായിരിക്കും… അത് പുറത്ത് വലിയ ഹിറ്റാവുമെന്ന് സായി.. പുറത്ത് വിട്ടത് നമ്പർവൺ കളികൾ
ശ്രീതുവും അര്‍ജുനും ഞാനും ആവുമ്പോള്‍ ഒരു ത്രീകോണ പ്രണയമായിരിക്കും… അത് പുറത്ത് വലിയ ഹിറ്റാവുമെന്ന് സായി.. പുറത്ത് വിട്ടത് നമ്പർവൺ കളികൾ
തന്റെ വ്യക്തിത്വം എന്താണെന്ന് തുറന്ന് പറഞ്ഞ് ലക്ഷക്കണക്കിന് ആളുകളുടെ മുന്നിലേക്ക് എത്തിയ താരമാണ് അഭിഷേക് ജയദീപ്. ബിഗ് ബോസ് മലയാളത്തിന്റെ ആറാം സീസണില്‍ വൈല്‍ഡ് കാര്‍ഡായിട്ടാണ് അഭിഷേക് പ്രവേശിക്കുന്നത്. മത്സരം തുടങ്ങി ഒരു മാസത്തിന് ശേഷമാണ് താരമെത്തിയത് എങ്കിലും കഴിഞ്ഞ ആഴ്ചയില്‍ താരം പുറത്തായി. താനൊരു ഗേ ആണെന്നും തന്റെ കമ്യൂണിറ്റിയ്ക്ക് വേണ്ടിയാണ് ബിഗ് ബോസിലേക്ക് എത്തിയതെന്നുമാണ് അന്ന് അഭിഷേക് പറഞ്ഞത്. പുറത്ത് വന്നതിന് ശേഷം തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കുകയാണ് താരം. ബിഗ് ബോസില്‍ ഒരു പ്രണയത്തിന് ശ്രമിക്കാന്‍ പലരും തന്നോട് പറഞ്ഞിരുന്നതിനെ പറ്റി തുറന്നു പറയുകയാണ് അഭിഷേക്… ‘മുന്‍പൊരു റിലേഷന്‍ഷിപ്പിന് ഞാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അത് വര്‍ക്കായില്ല. ഞാന്‍ വിന്നറായതിന് ശേഷം എനിക്ക് ഇന്‍സ്റ്റാഗ്രാമിലൂടെ ഒരുപാട് മെസേജുകള്‍ വരാന്‍ തുടങ്ങിയിരുന്നു. അതൊക്കെ കണ്ടതിന് ശേഷം ആള്‍ക്ക് എന്നോട് പൊസസ്സീവ്നെസും സംശയവുമൊക്കെയായി. ശേഷം ഞങ്ങള്‍ തമ്മില്‍ സംസാരിച്ചിട്ടാണ് വേര്‍പിരിയാമെന്ന് തീരുമാനിക്കുന്നത്. മേക്കപ്പ് ആര്‍ട്ടിസ്റ്റായിട്ടുള്ള ആളായിരുന്നു അദ്ദേഹം.
അതിന് ശേഷം അങ്ങനൊരു ശ്രമം നടത്തിയില്ല. പെട്ടെന്ന് എടുക്കേണ്ട ഒരു തീരുമാനമല്ലല്ലോ അത്. ബിഗ് ബോസിലേക്ക് പോയതിന് ശേഷം അവിടെയുള്ള ആരെയും മര്യാദയ്ക്ക് കണക്ടാവാന്‍ പോലും സാധിച്ചിട്ടില്ല. പിന്നെ ഷോ യിലേക്ക് പോകുന്നതിന് മുന്‍പേ ചില ഗ്രൂപ്പുകളില്‍ വന്ന കമന്റ് ഞാന്‍ വായിച്ചിരുന്നു. അര്‍ജുനും ഞാനും തമ്മില്‍ എന്തോ ഉണ്ടെന്നായിരുന്നു കമന്റുകള്‍. അതുപോലെ സായി എന്നോട് പറഞ്ഞത് നീ അര്‍ജുന്റെ കോംബോയില്‍ പിടിക്കണം എന്നായിരുന്നു. ശ്രീതുവും അര്‍ജുനും ഞാനും ആവുമ്പോള്‍ ഒരു ത്രീകോണ പ്രണയമായിരിക്കും. അത് പുറത്ത് വലിയ ഹിറ്റാവുമെന്ന് സായി എന്നോട് പറഞ്ഞിരുന്നു. ഞാന്‍ അര്‍ജുനോട് തീരെ സംസാരിച്ചിരുന്നില്ല. നീ എന്താണ് എന്നോട് മിണ്ടാത്തതെന്ന് ഒരു ദിവസം അവന് എന്നോട് വന്നിട്ട് ചോദിക്കുകയും ചെയ്തു. പുറത്ത് ഇതുപോലെ പല ചര്‍ച്ചകളും ഉണ്ട്. അകത്തിങ്ങനെയും പറഞ്ഞിരുന്നു. അതുകൊണ്ട് ഇങ്ങനൊരു വൃത്തിക്കെട്ട ഏര്‍പ്പാടിന് ഞാന്‍ ഉദ്ദേശിക്കുന്നില്ല. ആര്‍ട്ടിഫിഷ്യലായിട്ടുള്ള ഒരു ലവ് കോംബോ കൊടുക്കാന്‍ എനിക്ക് യാതൊരു ഉദ്ദേശ്യവുമില്ലായിരുന്നു. അര്ജുന് എന്റെ സുഹൃത്താണെങ്കിലും അവനോട് ഒന്നും സംസാരിക്കില്ലെന്ന് ഞാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. അത് അര്‍ജുനോട് ഞാന്‍ പറയുകയും ചെയ്തു. ഇതൊന്നും എപ്പിസോഡില്‍ വന്നിട്ടില്ലെന്നാണ് തോന്നുന്നതെന്നും’ അഭിഷേക് പറയുന്നു.
