Connect with us

വൈറ്റ് ഷര്‍ട്ടില്‍ സ്റ്റൈലിഷ് ലുക്കിൽ മമ്മൂക്കയുടെ എൻട്രി! കഴുത്തിലെ സില്‍വര്‍ ചെയിൻ കണ്ടാൽ യുവനടന്മാരെ വെല്ലും!! കിടിലൻ ലുക്കിൽ മമ്മൂക്ക..

Actor

വൈറ്റ് ഷര്‍ട്ടില്‍ സ്റ്റൈലിഷ് ലുക്കിൽ മമ്മൂക്കയുടെ എൻട്രി! കഴുത്തിലെ സില്‍വര്‍ ചെയിൻ കണ്ടാൽ യുവനടന്മാരെ വെല്ലും!! കിടിലൻ ലുക്കിൽ മമ്മൂക്ക..

വൈറ്റ് ഷര്‍ട്ടില്‍ സ്റ്റൈലിഷ് ലുക്കിൽ മമ്മൂക്കയുടെ എൻട്രി! കഴുത്തിലെ സില്‍വര്‍ ചെയിൻ കണ്ടാൽ യുവനടന്മാരെ വെല്ലും!! കിടിലൻ ലുക്കിൽ മമ്മൂക്ക..

മലയാളസിനിമയുടെ സ്വകാര്യ അഹങ്കാരമാണ് മെഗാസ്റ്റാർ മമ്മൂട്ടി. യൂത്തന്മാരെ പോലും വെല്ലുന്ന ലുക്കിൽ ഓരോ തവണയും അദ്ദേഹം പ്രത്യക്ഷപ്പെടുമ്പോൾ മലയാളികൾക്ക് ഇത് ഞങ്ങളുടെ സ്വന്തം മമ്മൂക്കയാണ് എന്ന് പറയാൻ ഒരു ആവേശം തന്നെയാണ്. പ്രായം ഒക്കെ വെറും നമ്പർ മാത്രമാണ് എന്ന് തെളിയിക്കും വിധമാണ് മമ്മൂക്കയുടെ ഓരോ പുതിയ ഫോട്ടോകളും ആരാധകർക്ക് മുന്നിൽ എത്താറുള്ളത്. സ്റ്റൈലിഷ് ലുക്കിൽ ഓരോ തവണയും അദ്ദേഹത്തിന്റെ ചിത്രങ്ങൾ കാണുമ്പോൾ സഹതാരങ്ങൾ പോലും ഞെട്ടുക പതിവുകാഴ്ചയാണ്. പ്രായം തന്നിലേക്ക് എത്തിനോക്കുന്നു പോലും ഇല്ല എന്ന് തെളിയിക്കും വിധമുള്ള അദ്ദേഹത്തിന്റെ പുത്തൻ ലുക്കുകളൊക്കെ ആരാധകർ വളരെ പെട്ടെന്ന് ഏറ്റെടുക്കാറുമുണ്ട്. അത്തരത്തിൽ ഇപ്പോൾ വൈറലാകുകയാണ് മമ്മുട്ടിയുടേയും ഭാര്യയുടെയും ചിത്രം. ഭാര്യ സുല്‍ഫത്തിനൊപ്പം സുഹൃത്തിന്റെ മകന്റെ വിവാഹത്തിന് ദുബായിലെത്തിയതായിരുന്നു മമ്മൂട്ടി. ഫോട്ടോഗ്രാഫർ ഷൗക്കത്തിന്റെ മകൻ ഇഷാന്റെ വിവാഹത്തിനാണ് യുവതാരങ്ങളെപ്പോലും വെല്ലുന്ന ലുക്കിൽ മെഗാസ്റ്റാർ എത്തിയത്. വൈറ്റ് ഷര്‍ട്ടില്‍ സ്റ്റൈലിഷ് ലുക്കിലാണ് താരത്തിന്‍റെ എന്‍ട്രി.

കഴുത്തിലെ സില്‍വര്‍ ചെയിനും ശ്രദ്ധേയമായി. സാരിയായിരുന്നു സുല്‍ഫത്തിന്‍റെ വേഷം. എം.എ യൂസഫലി ഉള്‍പ്പെടെ പ്രമുഖര്‍ പങ്കെടുത്ത വിവാഹചടങ്ങായിരുന്നു. ചടങ്ങില്‍ എത്തിയ എല്ലാവരുടേയും ശ്രദ്ധയാകര്‍ഷിച്ച് കടന്നുവരുന്ന മമ്മൂട്ടിയുടെ വിഡിയോ എക്സിലും ട്രെന്‍ഡിങില്‍ കയറി. ജയറാം നായകനായെത്തിയ ഓസ്‌ലര്‍ ആണ് മമ്മൂട്ടിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. സിനിമയില്‍ അതിഥി വേഷത്തിലെത്തിയ മമ്മൂട്ടിയെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു. മിഥുന്‍ മാനുവല്‍ തോമസിന്‍റെ തിരക്കഥയില്‍ വൈശാഖ് സംവിധാനം നിര്‍വഹിക്കുന്ന ടര്‍ബോ എന്ന ചിത്രത്തിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്. ഹൊറർ ത്രില്ലറായ ഭ്രമയുഗമാണ് മമ്മൂട്ടിയുടെ പുതിയ റിലീസ്. ഫെബ്രുവരി രണ്ടാം വാരം ചിത്രം തിയറ്ററുകളിലെത്തും.

Continue Reading
You may also like...

More in Actor

Trending

Recent

To Top