Connect with us

സെല്‍ഫി എടുക്കുന്നതിനിടെ ബോബി ഡിയോളിനെ ചുംബിച്ച് യുവതി, മറിച്ചാണ് സംഭവിച്ചിരുന്നതെങ്കില്‍ എന്താകുമായിരുന്നുവെന്ന് സോഷ്യല്‍ മീഡിയ

Actor

നിരവധി ആരാധകരുള്ള താരമാണ് ബോബി ഡിയോള്‍. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് നടന് 55 വയസ് തികഞ്ഞത്. ഒടുവില്‍ പുറത്തിറങ്ങിയ ആനിമല്‍ എന്ന ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തിയ താരം അസാദ്ധ്യ പ്രകടനമാണ് നടത്തിയത്.

ഇപ്പോഴിതാ താരത്തിന്റേതായി പുറത്തെത്തിയ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ജന്മദിനവുമായി ബന്ധപ്പെട്ട് മുംബൈയിലെ വസതിക്ക് മുന്നില്‍ തന്നെ കാണാനെത്തിയ ആരാധകരുമായി അദ്ദേഹം സമയം ചെലവിട്ടിരുന്നു. ഇവരുമായി ഫോട്ടെയടുക്കാനും കുശലം പറയാനും താരം സമയം ചെലവഴിച്ചിരുന്നു.

എന്നാല്‍ ഇതിനിടെ സെല്‍ഫി എടുക്കുന്നതിനിടെ ഒരു യുവതി ബോബി ഡിയോളിന്റെ കവിളില്‍ അനുമതിയില്ലാതെ ചുംബിച്ചു. യുവതിയുടെ പ്രവൃത്തിയില്‍ അതൃപ്തനായെങ്കിലും താരം ഇത് പൊതുമദ്ധ്യത്തില്‍ പ്രകടിപ്പിച്ചില്ല. ചിരിച്ചുകൊണ്ട് യുവതിയെ യാത്രയാക്കുകയും ചെയ്തു. ആദ്യ തവണ ഫോട്ടോ എടുത്തതിന് ശേഷമായിരുന്നു ഇത്.

ബോബി ചിത്രം പകര്‍ത്തുന്നതിനിടെയാണ് യുവതിയുടെ പ്രവൃത്തി. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഒരുപക്ഷേ മറിച്ചാണ് ഇത്തരം കാര്യം സംഭവിച്ചതെങ്കില്‍ എന്താകുമായിരുന്നു സ്ഥിതിയെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

More in Actor

Trending