വീട്ടിലെ പുതിയ അതിഥിയെ പരിചയപ്പെടുത്തിയതിന് പിന്നാലെ പൃഥ്വിയുടെ വാച്ചിന്റെ കഥ വെളിപ്പെടുത്തി സുപ്രിയ ;ഏറ്റെടുത്ത് സോഷ്യൽ മീഡിയ
നടനിൽ നിന്നും സംവിധായകനിലേക്ക് അരങ്ങേറ്റം നടത്തിയിരിക്കുകയാണ് മലയാളത്തിന്റെ ഐക്കൺ താരം പൃഥ്വിരാജ്. ഇപ്പോൾ മൊത്തത്തിൽ ഒരു ഫിലിം മേക്കർ ആയി മാറിയിരിക്കുകയാണ് . മലയാള സിനിമ ചരിത്രത്തിൽ ഇന്നുവരെ കനത്ത വമ്പൻ വിജയം നേടിയ ചിത്രം ഇപ്പോളും തിയേറ്ററുകളിൽ നിറഞ്ഞുനിൽക്കുകയാണ് . സിനിമയ്ക്കപ്പുറം തന്റെ കുടുംബത്തിനും വലിയ പ്രധാന്യം നല്കുന്ന ആളാണ് പൃഥ്വി. സിനിമ റിലീസിനെത്തിച്ച് അത് ഹിറ്റാക്കിയതിന് പിന്നാലെയായിരുന്നു ഭാര്യ സുപ്രിയയെയും മകളെയും കൂട്ടി അവധി ആഘോഷങ്ങള്‍ക്കായി താരം പോയത്.
തുടർന്ന്, ക ഴിഞ്ഞ ദിവസം കുടുംബത്തിലെ പുതിയ അതിഥിയെ പരിചയപ്പെടുത്തി കൊണ്ട് സുപ്രിയ രംഗത്തെത്തിയിരുന്നു . സുപ്രിയയുടെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു . പൃഥ്വിരാജ് എടുത്ത പുതിയ റേഞ്ച് റോവര്‍ കാറിനെ കുറിച്ചാണ് സുപ്രിയ പറഞ്ഞത്. എന്നാല്‍ ആരാധകരുടെ ശ്രദ്ധയില്‍ പെട്ടത് കാറല്ല, വാച്ചാണ്.
പൃഥ്വി സ്റ്റിയറിങില്‍ പിടിച്ചിരിയ്ക്കുന്ന ഫോട്ടോയാണ് സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തത്. അതുകൊണ്ട് തന്നെ ആരാധകരുടെ കണ്ണ് ആദ്യം പതിഞ്ഞത് പൃഥ്വിയുടെ കൈയ്യിലെ വാച്ചാണ്. ഉബ്ലോ വാച്ചിനോടുള്ള പൃഥ്വിയുടെ താത്പര്യത്തെ കുറിച്ച് ആരാധകര്‍ കമന്റിട്ടപ്പോഴാണ് ആ വാച്ചിന് പിന്നിലുള്ള കഥ സുപ്രിയ വെളിപ്പെടുത്തിയിരിക്കുന്നത് . ഉബ്ലോ അല്ല, റോയല്‍ ഓക് ഓഫ്ഷോര്‍ ഡൈവര്‍ എന്ന മുന്തിയ ഇനം വച്ചാണ് പൃഥ്വി ധരിച്ചിരിക്കുന്നത് .
ഇക്കഴിഞ്ഞ വിവാഹ വാര്‍ഷികത്തിന് ‘ഡയറക്ടര്‍ സാറിന്’ ഭാര്യ നല്കിയ സമ്മാനമാണ് ഈ വാച്ച്. ഒരു ലക്ഷം ദിര്‍ഹമാണ് ഇതിന്റെ വില. ഇന്ത്യന്‍ രൂപയില്‍ ഇരുപത് ലക്ഷത്തിന് മുകളില്‍ വരും!! എന്തായാലും സുപ്രിയയുടെ വെളിപ്പെടുത്തല്‍ ആരാധകരെ ശരിക്കും ഞെട്ടിച്ചിരിക്കുകയാണ്. അതേസമയം , സുപ്രിയയുടെ പോസ്റ്റിനു താഴെ നേരിയതോതിൽ വിമർശനങ്ങളും ഉയർന്നുവരികയാണ് . നിങ്ങൾ ഇതൊക്കെ വാങ്ങിയാൽ പാവപ്പെട്ടവന്റെ വീട്ടിലെ അരി വേകുവോ എന്നാണ് ചോദിച്ചിരിക്കുന്നത് . ചിലർ അനുകൂലിച്ചും രംഗത്ത് വന്നു . എന്തായാലും സംഭവം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
supriya prithviraj-reveals a secret-social media
