Connect with us

ആ ചോദ്യത്തിന് ഉരുളയ്ക്കുപ്പേരി കണക്കെയുള്ള ഇന്ദ്രൻസിന്റെ മറുപടി എല്ലാവരെയും ഞെട്ടിച്ചു ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

Actor

ആ ചോദ്യത്തിന് ഉരുളയ്ക്കുപ്പേരി കണക്കെയുള്ള ഇന്ദ്രൻസിന്റെ മറുപടി എല്ലാവരെയും ഞെട്ടിച്ചു ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ആ ചോദ്യത്തിന് ഉരുളയ്ക്കുപ്പേരി കണക്കെയുള്ള ഇന്ദ്രൻസിന്റെ മറുപടി എല്ലാവരെയും ഞെട്ടിച്ചു ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

പ്രേക്ഷക മനസുകളെ കീഴടക്കി വൻ ഹിറ്റായി മാറുകയാണ് നിപയെ ആസ്പദമാക്കി ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രം വൈറസ് . കേരളക്കരയെ ഒന്നടങ്കം ഭീതിയിലാഴ്ത്തിയ കാലത്തെ വളരെ തന്മയത്തോടെയാണ് അവതരിപ്പിച്ചിരിക്കുന്നത് . വമ്പൻ വിജയമാണ് സിനിമ കൊയ്യുന്നത് . അതുകൊണ്ട് തന്നെ അണിയറ പ്രവർത്തകരെല്ലാം സന്തോഷത്തിലാണ് . തുടർന്ന് പല മാധ്യമങ്ങളിലും അഭിമുഖങ്ങളും വന്നിരുന്നു . സിനിമയെ കുറിച്ച് എല്ലാവർക്കും ഒരേ സ്വരം . ഇപ്പോൾ വൈറസിലെ സക്കറിയയുടെ അച്ഛൻ റസാക്കായി വേഷമിട്ട ഇന്ദ്രൻസിന്റ ഒരു അഭിമുഖത്തിലെ മറുപടിയാണ് വൈറലാകുന്നത് . വൈറസിലെ പ്രധാനപ്പെട്ട 15 താരങ്ങളെ അണി നിരത്തി ഒരു പ്രമുഖ മുഖ്യധാര മാധ്യമം ഒരുക്കിയ അഭിമുഖത്തിലാണ് ഇന്ദ്രൻസിന്റെ മറുപടി . വൈറസിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്ത ചലച്ചിത്ര താരം സെന്തിലാണ് ഈ അഭിമുഖം നയിച്ചത് .

ഇന്ദ്രൻസിനെ തന്റെ ഒരു സിനിമയിൽ അഭിനയിപ്പിക്കണമെന്നത് വലിയൊരു ആഗ്രഹമായിരുന്നു എന്ന് പറഞ്ഞ സംവിധായകൻ ആഷിക്ക് അബു അദ്ദേഹത്തോട് ‘വൈറസ്’ അനുഭവങ്ങളെക്കുറിച്ച് ചോദിച്ചു. ഇതിനു മറുപടിയായി ഇതൊരു സിനിമയായിട്ടല്ല തോന്നിയത് അതിനപ്പുറത്തൊരു വികാരമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തൊട്ടു പിന്നാലെ അവതാരകനായ സെന്തിൽ ഇന്ദ്രൻസിനോട് ഒരു കുസൃതിച്ചോദ്യം ചോദിച്ചു. ഇതിന് അദ്ദേഹം കൊടുത്ത മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്.

‘വൈറസിന് ഒരു കോസ്റ്റ്യൂം തയാറാക്കാൻ ആവശ്യപ്പെട്ടാൽ എന്താകും ഇന്ദ്രൻസേട്ടൻ ഉണ്ടാക്കുക’ എന്നതായിരുന്നു സെന്തിലിന്റെ ചോദ്യം. ഇതിനുള്ള മറുപടിയായി അദ്ദേഹം ആദ്യം ചിരിക്കുകയാണ് ചെയ്തത്. . എന്നാൽ ഉടൻ തന്നെ ഇന്ദ്രൻസിന്റെ മറുപടിയെത്തി. ‘ നീ ആദ്യം വൈറസിനെ പിടിച്ച് അളവെടുക്കാൻ എന്റെ മുന്നിൽ നിർത്തി താ’ എന്നായിരുന്നു മറുപടി . വലിയ കരഘോഷത്തോടെയാണ് മറ്റുള്ളവർ ഇൗ മറുപടിയെ വരവേറ്റത്.ടൊവീനോ ഉൾപ്പടെയുള്ള താരങ്ങൾ ഇൗ ചോദ്യത്തിനു മുന്നിൽ ഒന്നു കുഴങ്ങിയപ്പോൾ ഇന്ദ്രൻസ് ഒട്ടും ചിന്തിക്കാതെ തന്നെ തന്റെ ഉള്ളിലെ സ്വത്വത കൊണ്ട് മറുപടി നൽകി കാണികളെ കീഴടക്കി . തുടർന്ന് , ഉരുളയ്ക്കുപ്പേരി കണക്കെയുള്ള ഇന്ദ്രൻസിന്റെ മറുപടി ടൊവീനോയും ചാക്കോച്ചനും അടക്കമുള്ള പല താരങ്ങളും തങ്ങളുടെ സമൂഹമാധ്യമ പേജുകളിൽ പങ്കു വച്ചു. ഇതാണിപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത് .കലക്കി ഇന്ദ്രൻസേട്ടാ എന്നാണ് ട്രോളന്മാർ പറയുന്നത്

indrans reply- everyone shocks- social media- virus- senthil

Continue Reading
You may also like...

More in Actor

Trending

Recent

To Top