Malayalam Breaking News
വസന്തകുമാർ രാജ്യത്തിൻറെ അഭിമാനം ; രാജ്യത്തിനുവേണ്ടി പോരാടി മരിച്ചതിൽ അഭിമാനമെന്നു സൈനികന്റെ കുടുംബം
വസന്തകുമാർ രാജ്യത്തിൻറെ അഭിമാനം ; രാജ്യത്തിനുവേണ്ടി പോരാടി മരിച്ചതിൽ അഭിമാനമെന്നു സൈനികന്റെ കുടുംബം
ജമ്മുകശ്മീരിലെ പുൽവാമയിൽ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലി. സഹോദരൻ രാജ്യത്തിനുവേണ്ടി പോരാടി മരിച്ചതിൽ അഭിമാനമെന്ന് ഹൃദയം നുറുങ്ങുന്ന വേദനക്കിടയിലും വി.വി. വസന്തകുമാറിന്റെ സഹോദരൻ പറഞ്ഞു. വസന്തകുമാറിന്റെ മരണം സ്ഥിരീകരിച്ച് മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു സഹോദരൻ സജീവന്.
അവന്തിപോരയിൽ സിആർപിഎഫ് സംഘത്തിന്റെ വാഹനവ്യൂഹത്തിനു നേർക്ക് ഭീകരർ നടത്തിയ ചാവേർ ആക്രമണത്തിൽ 44 ജവാൻമാരാണു കൊല്ലപ്പെട്ടത്. ജവാൻമാർ സഞ്ചരിച്ചിരുന്ന ബസുകൾക്കു നേർക്ക് ഭീകരൻ 350 കിലോ സ്ഫോടകവസ്തുക്കൾ നിറച്ച സ്കോർപിയോ ഇടിച്ചുകയറ്റുകയായിരുന്നു.
വയനാട് സ്വദേശിയായ വി വി വസന്തകുമാര്‍ സിആർപിഎഫ് 82ാം ബറ്റാലിയനിലെ അംഗമായിരുന്നു. വസന്തകുമാറിന്റെ വീട് വൈത്തിരി താലൂക്കിലെ ലക്കിടി കുന്നിത്തിടവക വില്ലേജിലാണ്. 2001ലാണ് വസന്തകുമാർ സിആർപിഎഫിൽ ചേർന്നത്. 18 വര്‍ഷത്തെ സൈനിക സേവനം പൂര്‍ത്തയാക്കിയ വസന്തകുമാര്‍ രണ്ട് വര്‍ഷത്തിന് ശേഷം തിരിച്ചുവരാന്‍ ഒരുങ്ങവേയാണ് ആക്രമണത്തില്‍ വീര്യമൃത്യു വരിക്കുന്നത്.
ബറ്റാലിയന് മാറ്റം ലഭിച്ചതിനെ തുടർന്ന് അഞ്ച് ദിവസത്തെ ലീവിന് നാട്ടിലെത്തിയ വസന്തകുമാർ കഴിഞ്ഞ ഒൻപതാം തിയതിയാണ് ജമ്മുവിലേക്ക് തിരികെ പോയത്. തിരിച്ച് പുതിയ ബറ്റാലിയനില്‍ ചേര്‍ന്നതിന് പുറകേയാണ് ദുരന്തവാര്‍ത്തയെത്തിയത്. വസന്തകുമാറിന്റെ അച്ഛന് വാസുദേവൻ മരിച്ച് എട്ട് മാസങ്ങള്‍ക്ക് ശേഷമാണ് വസന്തകുമാറിന്റെ വീരമൃത്യു.
വ്യാഴാഴ്ച വൈകിട്ടോടെയാണ് വസന്തകുമാര്‍ തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട വിവരം വസന്തകുമാറിന്ന്ന്റെ ഭാര്യാ സഹോദരന് വിളിച്ചു പറയുന്നത്. വാര്‍ത്ത സ്ഥിരീകരിക്കാന്‍ ഡൽഹിയിലെ സുഹൃത്തുമായി ബന്ധപ്പെട്ടെങ്കിലും വി വി വസന്തകുമാറെന്ന ഒരാള്‍ കൊല്ലപ്പെട്ടെന്ന് മാത്രമായിരുന്നു അറിയാന്‍ കഴിഞ്ഞത്. വസന്തകുമാറിന്റെ ബറ്റാലിയന് നമ്പര്‍ അറിയാത്തതിനാല്‍ ആദ്യം സ്ഥിരീകരണം ലഭിച്ചില്ല. എന്നാല്‍ കുറച്ച് സമയങ്ങള്‍ക്കുള്ളില്‍ വാട്സാപ്പില്‍ വസന്തകുമാറിന്റെ ഫോട്ടോ ആക്രമണത്തില്‍ മരിച്ചവരുടെ കൂടെ പ്രചരിച്ചിരുന്നു. പിന്നീട് അഞ്ച് മണിയോടെയാണ് ഔദ്യോഗീക സ്ഥിരീകരണം ലഭിച്ചത്.
vasanthakumar’s family about terrorist attack
