Malayalam Breaking News
സ്വന്തം ജീവിതകഥ സിനിമയാക്കാൻ കങ്കണ ; സംവിധാനവും കങ്കണ തന്നെ !
സ്വന്തം ജീവിതകഥ സിനിമയാക്കാൻ കങ്കണ ; സംവിധാനവും കങ്കണ തന്നെ !
By
ബോളിവുഡിൽ കങ്കണ റണൗട്ടിനൊപ്പം ബോൾഡ് ആയ നായിക വേറെ ഇല്ല. ശക്തമായ കഥാപാത്രങ്ങൾ സ്വന്തം സ്വഭാവ സവിശേഷത കൊണ്ട് തന്നെ കങ്കണയെ തേടി എത്താറുണ്ട്. എന്നാൽ ചീത്ത പേരെ ഉള്ളു നടിക്ക് മറ്റ് സിനിമ പ്രവർത്തകർക്കിടയിൽ. കാരണം തിരക്കഥയിലെ അനാവശ്യ ഇടപെടീലുകളും രൂക്ഷമായ പ്രതികരണവുമൊക്കെ കങ്കണയ്ക്ക് ശത്രുക്കളെ സമ്പാദിച്ചു നൽകി.
മണികർണികാ എന്ന ചരിത്ര സിനിമയിൽ ഝാൻസി റാണിയാണ് കങ്കണ . എന്നാൽ ഷൂട്ടിംഗ് കാര്യങ്ങളായിൽ അവശയമില്ലാത്ത ഇടപെടലുകൾ നടത്തിയതോടെ സംവിധായകൻ ചിത്രത്തിൽ നിന്നും പിന്മാറി . അതുകൊണ്ടൊന്നും കങ്കണ പിന്മാറിയില്ല. സിനിമാ ഏറ്റെടുത്ത സംവിധാനം താരം തന്നെ നിർവഹിച്ചു .
ഇപ്പോൾ അടുത്ത ചിത്രം സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ കങ്കണ റണൗത് . സ്വന്തം ബയോപിക് തന്നെയാണ് കങ്കണ സംവിധാനം ചെയ്യുന്നത്. ബാഹുബലിയുടെ തിരക്കഥ നിര്‍വഹിച്ച കെ.വി. വിജയേന്ദ്ര രചന നിര്‍വഹിക്കുന്നു .
വിജയേന്ദ്രയുടെ നിര്‍ബന്ധം കാരണമാണ് സ്വന്തം ജീവിതം സിനിമയാക്കാന്‍ താന്‍ സമ്മതം മൂളിയതെന്ന് കങ്കണ പറയുന്നു. ആത്മപ്രശംസയാവില്ല ഈ ചിത്രമെന്നും രസകരമായ ജീവിതസന്ദര്‍ഭങ്ങളിലൂടെയാവും കഥ പുരോഗമിക്കുകയെന്നും അവര്‍ പറഞ്ഞു.
ഹിമാചല്‍പ്രദേശിലെ ചെറുഗ്രാമത്തില്‍ ഇടത്തരം കുടുംബത്തില്‍ ജനിച്ച് സ്വപ്രയത്‌നം കൊണ്ട് സിനിമയിലെത്തിയ കങ്കണയുടെ ജീവിതം ഒട്ടേറെ വിവാദങ്ങള്‍ നിറഞ്ഞതുമാണ്. സൂപ്പര്‍ നായകന്മാര്‍ക്കും സംവിധായകര്‍ക്കും എതിരെ ശക്തമായ നിലപാടുകളെടുത്ത താരത്തെ ഭയപ്പെടുന്നവരും കുറവല്ല. അതുകൊണ്ട് തന്നെ എന്തും വെട്ടിത്തുറന്ന് പറയുന്ന കങ്കണയുടെ ജീവിതം സിനിമയാകുമ്പോള്‍ വിവാദമാകാനും സാധ്യതയുണ്ട്.
തന്റെ കരിയറിലെ പ്രധാനപ്പെട്ട സിനിമകളെക്കുറിച്ചും വ്യക്തികളെക്കുറിച്ചും ചിത്രത്തിലുണ്ടാവുമെന്ന് കങ്കണ വ്യക്തമാക്കി കഴിഞ്ഞു. എന്നാല്‍ ആരെയും മോശമായി ചിത്രീകരിക്കുന്ന ഒരു പ്രൊപ്പഗാന്‍ഡ ചിത്രമവില്ലെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു.
kangana ranaout will direct her own biopic