Connect with us

“വിവാഹ വാർത്ത സത്യമാകുമെന്നു ഒരിക്കലും പ്രതീക്ഷിച്ചില്ല , ഇനി അയാളുമായി ഇടപഴകാൻ എനിക്ക് താല്പര്യമില്ല ” – ആര്യയുടെ വിവാഹ വാർത്തയിൽ പ്രതികരണവുമായി അബർണതി

Malayalam Breaking News

“വിവാഹ വാർത്ത സത്യമാകുമെന്നു ഒരിക്കലും പ്രതീക്ഷിച്ചില്ല , ഇനി അയാളുമായി ഇടപഴകാൻ എനിക്ക് താല്പര്യമില്ല ” – ആര്യയുടെ വിവാഹ വാർത്തയിൽ പ്രതികരണവുമായി അബർണതി

“വിവാഹ വാർത്ത സത്യമാകുമെന്നു ഒരിക്കലും പ്രതീക്ഷിച്ചില്ല , ഇനി അയാളുമായി ഇടപഴകാൻ എനിക്ക് താല്പര്യമില്ല ” – ആര്യയുടെ വിവാഹ വാർത്തയിൽ പ്രതികരണവുമായി അബർണതി

ഒട്ടേറെ വിവാദങ്ങളും വിമര്ശനങ്ങൾക്കും ഒടുവിലാണ് തമിഴ് നടൻ ആര്യയും സയേഷയും വിവാഹ വാർത്ത സ്ഥിരീകരിച്ചത് . പ്രണയദിനത്തിലാണ് ഇരുവരും തങ്ങളുടെ പ്രണയം ആരാധകരോട് തുറന്നു പറഞ്ഞതും മാർച്ചിൽ വിവാഹിതരാകുന്നുവെന്നു വ്യക്തമാക്കിയതും. എന്നാൽ ഇത് ഏറ്റവുമധികം തളർത്തിയത് അബർണതിയെ ആണ്.

ആര്യയ്ക്ക് വധുവിനെ കണ്ടെത്താൻ നടത്തിയേ എങ്ക വീട്ടു മാപ്പിളൈ എന്ന റിയാലിറ്റി ഷോയിലെ മത്സരാര്ഥിയാണ് അബർണതി . മലയാളികൾ ഉൾപ്പെടെ 16 പെൺകുട്ടികൾ മത്സരിച്ച പരിപാടിയിൽ ഏറ്റവും ജനപ്രീതി നേടിയത് അബർണതി ആയിരുന്നു. ഷോയിൽ അവസാന ഘട്ടത്തിൽ എത്തും മുൻപ് തന്നെ അബർണതി പുറത്താകുകയും ചെയ്തിരുന്നു.

എന്നാൽ എന്ത് വന്നാലും ആര്യയെ മാത്രമേ വിവാഹം ചെയ്യൂ എന്നുറപ്പിച്ച അബർണതി , ആര്യയും സയേഷയുമായുള്ള ഗോസിപ്പുകൾ പുറത്തു വന്നപ്പോളും വിശ്വസിച്ചിരുന്നില്ല. ഇപ്പോൾ പക്ഷെ അവർ തന്നെ ഔദ്യോഗികമായി വിവാഹം പ്രഖ്യാപിച്ചപ്പോൾ അബർണതിയുടെ പ്രതികരണമാണ് എല്ലാവരും കാത്തിരിക്കുന്നത് .

ആര്യയ്ക്കും സയേഷയ്ക്കും ആശംസള്‍ നേരുന്നുവെന്നും മാര്‍ച്ച് മാസത്തിനായി താന്‍ കാത്തിരിക്കുകയാണെന്നും അബർണതി ഇപ്പോൾ പറയുകയാണ് .’ആര്യയുടെ വിവാഹവാര്‍ത്ത അഭ്യൂഹമാണെന്നാണ് ഞാന്‍ കരുതിയിരുന്നത്. കാരണം ഇതാദ്യമായല്ല അദ്ദേഹത്തെക്കുറിച്ച് ഗോസിപ്പുകള്‍ വരുന്നത്. എന്നാള്‍ അദ്ദേഹം തന്നെ അത് സത്യമാണെന്ന് പറയുന്നു. എന്നിരുന്നാലും ആ ദിവസത്തിനായി കാത്തിരിക്കുകയാണ് ഞാന്‍.

ആര്യയെ മനസ്സിലാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എല്ലാവരോടും നന്നായി ഇടപഴകും. എന്നാല്‍ ആര്‍ക്കും സ്വഭാവം പിടികിട്ടുകയില്ല. ഷോയില്‍ എല്ലാവരോടും ഒരുപോലെയാണ് പെരുമാറിയത്. അദ്ദേഹത്തിന്റെ മനസ്സില്‍ പ്രണയം ഉണ്ടോ ഇല്ലയോ എന്ന് കണ്ടെത്തിനാകില്ല.

ആര്യ എന്നെ വിവാഹത്തിന് ക്ഷണിച്ചാല്‍ പോകും. ഇഷ്ടമാണെങ്കിലും അല്ലെങ്കിലും ഒരാള്‍ ക്ഷണിച്ചാല്‍ പോകണം. ഞാനും ആര്യയും തമ്മില്‍ നല്ല സുഹൃത്തുക്കളാണെന്നാണ് പലരുടെയും വിചാരം. പുറത്തിറങ്ങുമ്പോള്‍ എന്നോട് പലരും ആര്യയെക്കുറിച്ച് ചോദിക്കാറുണ്ട്. സായിഷയുടെയും ആര്യയുടെയും വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ എന്നെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നു.’

ആര്യയുടെ സിനിമയില്‍ അവസരം ലഭിച്ചാല്‍ അഭിനയിക്കില്ലെന്ന് അബര്‍നദി പറഞ്ഞു. ‘ഇനിയും അദ്ദേഹവുമായി ഇടപഴകാന്‍ എനിക്ക് താല്‍പര്യമില്ല. അത് കൂടുതല്‍ വിഷമമാകും. കാരണം ഷോയിലെ മറ്റുള്ള മത്സരാര്‍ഥികളെപ്പോലെ അല്ലായിരുന്നു ഞാന്‍. ഇനി എന്റെ പേര് ആരും ആര്യയുമായി ചേര്‍ത്ത് സംസാരിക്കരുത്. അദ്ദേഹത്തിനും സയേഷയ്ക്കും നല്ലത് വരട്ടെ’- അബര്‍നദി പറഞ്ഞു.

abarnathi about arya – sayesha marriage

More in Malayalam Breaking News

Trending

Recent

To Top