Malayalam
മണിയെ ഇന്നലെ ലാലേട്ടന്‍ എടുത്ത് ഉടുത്തെടാ; മണിക്കുട്ടൻ വീട്ടിൽ നിന്ന് പോയതിന് പിന്നിലെ കാരണം കണ്ടത്തി കിടിലനും കൂട്ടരും!
മണിയെ ഇന്നലെ ലാലേട്ടന്‍ എടുത്ത് ഉടുത്തെടാ; മണിക്കുട്ടൻ വീട്ടിൽ നിന്ന് പോയതിന് പിന്നിലെ കാരണം കണ്ടത്തി കിടിലനും കൂട്ടരും!
ബിഗ് ബോസ് സീസൺ ത്രീയിൽ വളരെ അപ്രതീക്ഷിത സംഭവങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. പൊളി ഫിറോസിന് പിന്നാലെ ഞെട്ടിക്കുന്ന ഒരു പിന്മാറ്റമാണ് മണിക്കുട്ടന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. മണിക്കുട്ടന്റെ പിന്മാറ്റത്തിൽ ബിഗ് ബോസ് ഹൗസിലെ എല്ലാവർക്കും വിഷമമുണ്ടായി. മണിക്കുട്ടന്റെ ഏറ്റവും അടുത്ത സുഹൃത്തായ ഡിംപല്‍ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു. പാടുപെട്ടാണ് ഡിംപലിനെ മറ്റുള്ളവര്‍ സമാധാനിപ്പിച്ചത്. സൂര്യയും വളരെയധികം വൈകാരിമായാട്ടായിരുന്നു പ്രതികരിച്ചത്. മണിക്കുട്ടന്‍ പോയതിന് പിന്നാല്‍ താനാണോ എന്ന് സൂര്യ ചോദിക്കുകയുണ്ടായി. മറ്റ് മത്സരാര്‍ത്ഥികള്‍ക്കിടയിലും മണിക്കുട്ടന്റെ പിന്മാറ്റം വേദനയുണ്ടാക്കി.
മണിക്കുട്ടൻ പിന്മാറിയതിനെ തുടർന്ന് വീട്ടിൽ അതിന്റെ കാരണം കണ്ടത്തൽ ചർച്ചകളാണ് നടന്നുകൊണ്ടിരിക്കുന്നത്. മണിക്കുട്ടന്‍ പോയതിനെ കുറിച്ച് അഡോണി, കിടിലം ഫിറോസ്, റംസാന്‍ എന്നിവര്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധയായിരിക്കുന്നത്.
കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ നടത്തിയ പരാമര്‍ശങ്ങളാണ് മണിക്കുട്ടനെ പോകാനുള്ള തീരുമാനത്തിലേക്ക് എത്തിച്ചത് എന്നാണ് ഇവര്‍ ചര്‍ച്ചയില്‍ പറയുന്നത്. സൂര്യയുടെ പ്രശ്‌നവും ഇവര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
സത്യത്തില്‍ അവിടെ ചോദ്യം ചോദിക്കുന്ന ദിവസത്തിന്റെ തലേ ദിവസം നിങ്ങള്‍ സൂര്യയോട് സംസാരിച്ചിരുന്നുവോ എന്ന് ചോദിച്ചിരുന്നു. ഞാന്‍ അതേ എന്നു പറഞ്ഞു. അറിയാന്‍ വേണ്ടി ചോദിച്ചതാണെന്ന് പറഞ്ഞുവെന്ന് കിടിലം ഫിറോസ് പറയുന്നുണ്ട്. തന്നെ ചോദ്യം ചെയ്യാനായി സൂര്യയുടെ സമ്മതം കിടിലം ഫിറോസ് വാങ്ങിയിരുന്നുവെന്ന മണിക്കുട്ടന്റെ വാക്കുകളോട് ചേര്‍ത്തു വച്ചാണ് കിടിലന്റെ ഈ വാക്കുകള്‍ വായിക്കേണ്ടത്.
മണിക്കുട്ടനിപ്പോള്‍ സംസാരിക്കാന്‍ രണ്ട് കാര്യങ്ങളുണ്ട്. ഒന്ന് സൂര്യ ചേച്ചിയുടേത്. രണ്ട് ലാലേട്ടന്‍ മാപ്പ് പറഞ്ഞത്. എന്നായിരുന്നു റംസാന്റെ വിലയിരുത്തല്‍. അതാണ്. അതാണ് സംഗതി. ലാലേട്ടന്‍ അവന് വേണ്ടി മാപ്പു പറഞ്ഞുവെന്ന് കിടിലം ഫിറോസ് ചൂണ്ടിക്കാണിക്കുന്നു. നമ്മളെ വഴക്ക് പറയുക എന്നത് ഓക്കെ. പക്ഷെ പുള്ളി നിന്നിട്ട് മാപ്പ് പറയുക എന്നത് ചെറിയ കാര്യമല്ലെന്നും റംസാന്‍ പറയുന്നു. അഡോണിയും കിടിലം ഫിറോസും ഈ അഭിപ്രായത്തെ അനുകൂലിക്കുകയാണ് ചെയ്തത്.
മാത്രമല്ല ഇന്നലെ അവനെ താറ്റിക്കളഞ്ഞു. നമ്മളെല്ലാം എന്റെ കാര്യമാണെങ്കിലും നിന്റെ കാര്യമാണെങ്കിലും നമ്മളെല്ലാം ഒരുപാട് വിഷമിച്ചുവെങ്കിലും മണിയെ ഇന്നലെ ലാലേട്ടന്‍ എടുത്ത് ഉടുത്തെടാ. നിനക്ക് സംസാരിക്കാന്‍ അറിയില്ലേ നിന്റെ റിലെ കട്ടായോ എന്നൊക്കെ ചോദിച്ചു. അവാസനത്തെ ഡയലോഗ് പോലും അതാണ്. കളിയറിയാവുന്നവര്‍ക്കുള്ളതാണ് ഈ കളി, കളി അറിഞ്ഞു കളിക്കൂ എന്ന് ഓര്‍മ്മപ്പെടുത്തലുമായി എന്നു പറഞ്ഞാണ് പോയതെന്നും കിടിലം ഫിറോസ് പറഞ്ഞു.
ആ കണ്‍ഫെഷന്‍ ടാസ്‌കില്‍ നിന്ന് വെരുകുന്നത് കണ്ടോ. ഡിംപല്‍ എന്ന മത്സരാര്‍ത്ഥിയെ മാത്രം ഡിപ്പന്റ് ചെയ്ത് നിക്കുവാണെന്ന് അഡോണി അഭിപ്രായപ്പെട്ടു. എന്നാല്‍ പൊന്നു മോനെ ഇതൊന്നും പറയരുത്. ഇതൊക്കെ പറഞ്ഞതാണ് എനിക്ക് പണി കിട്ടിയത്. ഞാന്‍ വില്ലനായി. ഇനി അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കില്‍ ഞാന്‍ പറഞ്ഞു കൊള്ളാം എന്നായിരുന്നു ഇതിനോട് കിടിലം ഫിറോസിന്റെ പ്രതികരണം.
അതേസമയം മണിക്കുട്ടൻ പോയി എന്ന് പ്രേക്ഷകർ ഇനിയും വിശ്വസിക്കാൻ കൂട്ടാക്കിയിട്ടില്ല. ഇത് ടാസ്കിന്റെ ഭാഗമാണെന്നും, ഉടൻ തിരിച്ചുവരുമെന്നാണ് കൂടുതൽ പേരും കമെന്റ് ചെയ്യുന്നത്.
about bigg boss
