Connect with us

മകൾ സന്തോഷമായിരിക്കും എന്ന് തോന്നി. മതം മാറണമെന്ന് പപ്പ തന്നെ നിർബന്ധിച്ചതാണ്- പാർവതി

Malayalam

മകൾ സന്തോഷമായിരിക്കും എന്ന് തോന്നി. മതം മാറണമെന്ന് പപ്പ തന്നെ നിർബന്ധിച്ചതാണ്- പാർവതി

മകൾ സന്തോഷമായിരിക്കും എന്ന് തോന്നി. മതം മാറണമെന്ന് പപ്പ തന്നെ നിർബന്ധിച്ചതാണ്- പാർവതി

രാഷ്ട്രീയ പ്രവർകനായ ഷോൺ ജോർജിനെയാണ് നടൻ ജഗതിശ്രീകുമാറിന്റെ മകൾ പാർവതി വിവാഹം ചെയ്തത്. കോളേജ് കാലത്ത് പ്രണയത്തിലായ ഇരുവരും വിവാഹ ജീവിതത്തിലേക്ക് കടക്കുകയായിരുന്നു. ഹിന്ദു മതസ്ഥയായിരുന്നു പാർവതി ക്രിസ്ത്യൻ മതത്തിലേക്ക് മാറുകയും ചെയ്തു. മുമ്പൊരിക്കൽ ഇതേക്കുറിച്ച് പാർവതിയും ഷോണും പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടുന്നത്. പ്രണയം തന്റെ വീട്ടിലറിഞ്ഞപ്പോഴുള്ള പ്രതികരണത്തെക്കുറിച്ച് പാർവതി അന്ന് സംസാരിച്ചു. വീട്ടിലറിഞ്ഞപ്പോൾ അമ്മ ചോദിച്ചത് നിനക്ക് ക്രിസ്ത്യാനിയേ കിട്ടിയുള്ളൂ എന്നാണ്. പപ്പയ്ക്ക് ഒന്നിനും നിർബന്ധിക്കുന്ന സ്വഭാവം ഇല്ല. ഇഷ്ടം എന്താണോ അത് ചെയ്യാം. ഇന്ന മതം എന്നൊന്നുമില്ല. നോക്കട്ടെ എന്നാണ് പപ്പ പറഞ്ഞത്. പിന്നീട് വീട്ടിൽ ചെന്ന് കണ്ടു. വേറൊന്നും നോക്കിയില്ല, നല്ല അച്ഛൻ, നല്ല അമ്മ, നല്ല മോൻ എന്നാണ് പപ്പ പറഞ്ഞത്. മകൾ സന്തോഷമായിരിക്കും എന്ന് തോന്നി. മതം മാറണമെന്ന് പപ്പ തന്നെ നിർബന്ധിച്ചതാണ്. കാരണം നമ്മൾ കല്യാണം കഴിച്ച് ഒരു കുടുംബത്തിലേക്കാണ് പോകുന്നത്. ഞാൻ ആണായിരുന്നെങ്കിൽ കല്യാണം കഴിച്ച് ഇങ്ങോട്ട് കൊണ്ട് വരും. പക്ഷെ ഒരു കുടുംബത്തിലേക്ക് പോകുമ്പോൾ എല്ലാവരുടെയും ഇഷ്ടം നോക്കുകയെന്നത് നമ്മുടെ ഉത്തരവാദിത്വമാണെന്നും പാർവതി വ്യക്തമാക്കി.

ഇതേക്കുറിച്ച് ഷാേണും സംസാരിച്ചു. മതം വേണ്ടെന്ന് പറഞ്ഞ് രണ്ട് വീട്ടുകാരിൽ നിന്നും അകന്ന് കഴിയുന്നവരുണ്ട്. അവരുടെ അടുത്ത തലമുറയെ അത് ബാധിക്കുമെന്നും ഷാജോൺ അഭിപ്രായപ്പെട്ടു. മുതിർന്നവരിൽ നിന്ന് കുട്ടികൾ പഠിക്കുന്ന ഒരുപാട് കാര്യമുണ്ട്. വീട്ടിലെ മുതിർന്നവരോട് അടുപ്പമില്ലെങ്കിൽ കുട്ടികൾ ആരെയും സ്നേഹിക്കില്ലെന്നും ഷോൺ പറഞ്ഞു. നേരത്തെ പാർവതിയുടെ മതം മാറ്റത്തെക്കുറിച്ച് ഭർതൃ പിതാവ് പിസി ജോർജും സംസാരിച്ചിട്ടുണ്ട്. പാർവതി ക്രിസ്ത്യൻ മതത്തിലേക്ക് മാറിയത് പലരും രാഷ്ട്രീയ ആയുധമാക്കിയപ്പോഴാണ് പിസി ജോർജ് മറുപടി നൽകിയത്. ജ​ഗതി ശ്രീകുമാറാണ് മകൾ മതം മാറണമെന്ന് നിർബന്ധം പിടിച്ചതെന്ന് പിസി ജോർജ് വ്യക്തമാക്കി. പാർവതി ഇപ്പോഴും അമ്പലത്തിലൊക്കെ പോകാറുണ്ട്. താനത് നിരോധിക്കില്ല. പാർവതിയെ മാമോദീസ മുക്കണം എന്ന് പറഞ്ഞത് അച്ഛൻ ജ​ഗതിയാണ്. നിങ്ങളുടെ മകൻ മരിക്കുമ്പോൾ അരുവിത്തറ പള്ളിയിൽ കൊണ്ട് പോയി അടക്കും. മക്കളെയും അടക്കും. പക്ഷെ മകളെ അടക്കുക തെമ്മാടിക്കുഴിയിൽ ആയിരിക്കും. അതിന് സൗകര്യമില്ലെന്ന് ജ​ഗതി തന്നോട് പറഞ്ഞെന്നും പിസി ജോർജ് വ്യക്തമാക്കി.

More in Malayalam

Trending

Recent

To Top