Connect with us

മകളെ വിറ്റ് കാശുണ്ടാക്കുന്നു! ചെന്നൈയിൽ പോയി ബിഗ് ബോസ് സെറ്റിന് പുറത്ത് പോയി മണ്ണണ്ണ ഒഴിച്ച് തീകൊളുത്താൻ വരെ പ്ലാനിട്ടു- ജാസ്മിൻ

Malayalam

മകളെ വിറ്റ് കാശുണ്ടാക്കുന്നു! ചെന്നൈയിൽ പോയി ബിഗ് ബോസ് സെറ്റിന് പുറത്ത് പോയി മണ്ണണ്ണ ഒഴിച്ച് തീകൊളുത്താൻ വരെ പ്ലാനിട്ടു- ജാസ്മിൻ

മകളെ വിറ്റ് കാശുണ്ടാക്കുന്നു! ചെന്നൈയിൽ പോയി ബിഗ് ബോസ് സെറ്റിന് പുറത്ത് പോയി മണ്ണണ്ണ ഒഴിച്ച് തീകൊളുത്താൻ വരെ പ്ലാനിട്ടു- ജാസ്മിൻ

ബിഗ് ബോസ് മലയാളം സീസൺ 6 കഴിഞ്ഞ് ദിവസങ്ങൾ ആയെങ്കിലും പുറത്തെ ‘ഷോ’ ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുകയാണ്. പരസ്പരം കുറ്റപ്പെടുത്തിയും പരിഹസിച്ചും വിമർശിച്ചുമെല്ലാം മുൻ മത്സരാർത്ഥികളും ഇപ്പോഴത്തെ മത്സരാർത്ഥികളുമെല്ലാം സോഷ്യൽ മീഡിയയിൽ സജീവമാണ്. ബിഗ് ബോസ് തനിക്ക് അനുകൂലമായിട്ടാണ് കളിച്ചിരുന്നതെങ്കിൽ പുറത്തിറങ്ങുമ്പോൾ ഇത്രയും വിമർശനം തനിക്ക് നേരിടേണ്ടി വരുമായിരുന്നില്ലെന്നായിരുന്നു ജാസ്മിൻ ജാഫർ പറഞ്ഞത്. താൻ ചെയ്ത നല്ല കാര്യങ്ങളൊന്നും അവർ പുറത്തുവിട്ടില്ല. ബിഗ് ബോസ് കഴിഞ്ഞപ്പോൾ ക്രൂ അംഗങ്ങൾ വന്ന് തന്നോട് ക്ഷമ ചോദിച്ചു,തന്നെ ഇങ്ങനെയൊന്നും കാണിക്കാൻ അവരും ഉദ്ദേശിച്ചിരുന്നില്ലെന്ന് പറഞ്ഞെന്നും ജാസ്മിൻ പറഞ്ഞു.

എന്നാൽ ജാസ്മിന് മാത്രമല്ല , ജാസ്മിന്റെ മാതാപിതാക്കൾക്കും നേരിടേണ്ടി വന്നത് അതിക്രൂരമായ സൈബർ അധിക്ഷേപങ്ങളാണ്. മാതാപിതാക്കൾ തന്നെ ഇതിനെ കുറിച്ച് തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ എത്രമാത്രം തന്റെ കുടുംബം അനുഭവിച്ചിട്ടുണ്ടെന്നും അതിനെ എങ്ങനെയാണ് അവർ അതിജീവിച്ചതെന്നും പറയുകയാണ് ജാസ്മിൻ. ഉമ്മയും അത്തയും പറഞ്ഞത് ഞങ്ങൾ ആത്മഹത്യ ചെയ്താലോ എന്ന് വരെ ചിന്തിച്ചിരുന്നുവെന്നാണ്. കാരണം ആ സാഹചര്യത്തിലേക്ക് എത്തിപ്പോയി. ഞാൻ ചെയ്ത കയ്യിലിരിപ്പല്ലേയെന്നൊക്കെ പലരും കമന്റ് ചെയ്യുന്നുണ്ട്. ഇതൊക്കെ പറയാൻ എളുപ്പമായിരിക്കും, ഞാനകത്ത് നേരിടുന്നത് 18 മത്സരാർത്ഥികളെയാണ്.

പക്ഷെ വീട്ടുകാരോ, കോടിക്കണക്കിന് പേരെയാണ്. എന്റെ ഉമ്മയൊക്കെ പഞ്ചപാവമായിട്ടുള്ളൊരു സ്ത്രീയാണ്. അവർക്ക് ഇതൊന്നും നേരിടാനുള്ള കരുത്തൊന്നും ഇല്ല. അവർ ഇതൊക്കെ എങ്ങനെ നേരിട്ടുവെന്ന് അറിയില്ല. ഇവരൊക്കെ എന്റെ അത്തയെ പ്രഷർ ചെയ്യുകയാണ്. എഡിറ്റ് ചെയ്യുന്ന റീലൊക്കെയാണ് അത്തക്ക് അയച്ച് കൊടുക്കുന്നത്. ശരിക്കുള്ള കാര്യങ്ങൾ എത്ര പറഞ്ഞ് കൊടുത്താലും ഇവർക്ക് മനസിലാകില്ല. ഇതിന്റെ അപ്പുറവും ഇപ്പുറവും ഉള്ള കാര്യങ്ങൾ ഉണ്ട്. ഒരുപരിധി കഴിഞ്ഞപ്പോൾ എന്റെ അത്ത പറഞ്ഞത് പോയി ചാവട്ടെയെന്നാണ്. സഹികെട്ട് അത്ത പലരേയും ചീത്ത വിളിച്ചു. ഒരു ഘട്ടമായപ്പോൾ ഇവർ അത്തയോട് പറയുകയാണ് ചെന്നൈയിൽ പോയി ബിഗ് ബോസ് സെറ്റിന് പുറത്ത് പോയി പ്രശ്നം ഉണ്ടാക്കെന്ന്. അവിടെ വന്ന് മണ്ണണ്ണ ഒഴിച്ച് തീകൊളുത്തേണ്ടി വരും എന്നൊക്കെ ഇവരുടെ മനസിൽ ആലോചിച്ച് കൂട്ടിയിട്ടുണ്ട്. കാരണം അത്ത കേൾക്കുന്നത് മകളെ വിറ്റ് കാശുണ്ടാക്കുന്നുവെന്നാണ്. എന്താണ് വിറ്റ് കാശുണ്ടാക്കുന്നത്? എന്താണ് ഇത്രയും വൃത്തികേടായി അവിടെ കണ്ടത്. ഞാനുമായി റിലേഷനിൽ ഉണ്ടായിരുന്നുവെന്ന് പറയുന്ന ചെക്കൻ എന്റെ ചെറിയ അനിയന് ഈ ബിജിയം ഒക്കെ കുത്തിക്കേറ്റിയുള്ള കുറെ വീഡിയോ അയച്ച് കൊടുക്കുമായിരുന്നു. ഇത് കണ്ട് നോക്കെടാ എന്നൊക്കെ പറഞ്ഞ്, സൈക്കോ ആണോ എന്ന് എനിക്ക് അറിയില്ല. പലരും പറയുന്നുണ്ട് ഞാൻ അതിനകത്ത് എന്റെ വീട്ടുകാരെ കുറിച്ച് ചിന്തിച്ചിട്ടില്ലല്ലോയെന്ന്. നിങ്ങൾ അത് കണ്ടിട്ടില്ലെന്ന് പറയുന്നതാണ് ശരി. ബിഗ് ബോസിൽ വെച്ച് തിരിച്ചു സംസാരിച്ചത് കൊണ്ട് മാത്രമാണ് എനിക്ക് ഇത്രയും പ്രശ്നം വന്നത്. എനിക്ക് ദേഷ്യം വരുമ്പോൾ ഞാൻ പ്രതികരിക്കും. ഗബ്രി ടോപ് 5 ൽ വരാൻ യോഗ്യതയുള്ളൊരു മത്സരാർത്ഥിയായിരുന്നു.

ഗബ്രി പോയതിന് ശേഷവും ഗബ്രി-ജാസ്മിൻ ആയിരുന്നു പ്രധാന ചർച്ച. മറ്റൊന്നും ആളുകൾക്ക് ചർച്ച ചെയ്യാൻ ഉണ്ടായിരുന്നില്ല. ബിഗ് ബോസിൽ എന്റെ വൃത്തിയെ പറ്റി പല വിധത്തിലുള്ള വിമർശനങ്ങളും പരിഹാസങ്ങളും ഉണ്ടായി. എന്നാൽ ഋഷി അടക്കം മറ്റുള്ളവർ ചെയ്ത പല കാര്യങ്ങളിലും വിമർശനം ഉണ്ടായില്ല. ജിന്റോ കാക്ക ചെയ്ത ചില കാര്യങ്ങൾ പുറത്ത് വേണ്ടത്ര ചർച്ച ചെയ്തോ? . ജാസ്മിൻ അഹങ്കാരിയാണെന്ന് പലരും പറയുന്നത് കേട്ടു. എന്ത് അഹങ്കാരമാണ് ഞാൻ കാണിച്ചത്. തിരിച്ച് സംസാരിച്ചത് കൊണ്ടോ? ഇതൊരു ആണാണ് ചെയ്തിരുന്നതെങ്കിലോ? മാസ് ബീജിയം ഇട്ട് ഇത് ആഘോഷിക്കപ്പെടില്ലേ?. ബിഗ് ബോസിൽ കണ്ട ഞാൻ തന്നെയാണ് യഥാർത്ഥ ഞാൻ. ആ എന്നെ ഇഷ്ടപ്പെടാത്തവർ ഉണ്ടാകും. അത് എനിക്ക് കുഴപ്പമില്ല. കാരണം എല്ലാവർക്കും എല്ലാവരേയും അംഗീകരിക്കാൻ പറ്റില്ല’ എന്നും ജാസ്മിൻ പറഞ്ഞു.

More in Malayalam

Trending

Recent

To Top