Malayalam
ബിജെപിയുടെ പണം വാങ്ങി പിണറായിയെ തേച്ച് ചാണകത്തിൽ ചവിട്ടി.. ശോഭനയ്ക്കെതിരെ കടുത്ത വിമർശനവുമായി സോഷ്യൽമീഡിയ…
ബിജെപിയുടെ പണം വാങ്ങി പിണറായിയെ തേച്ച് ചാണകത്തിൽ ചവിട്ടി.. ശോഭനയ്ക്കെതിരെ കടുത്ത വിമർശനവുമായി സോഷ്യൽമീഡിയ…
ബിജെപിയുടെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടാനെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തൃശൂരിലെത്തിയത്. ഇതുവരെ കേരളം കണ്ട ഏറ്റവും വലിയ മഹിള കൂട്ടായ്മ ആണ് ഇതെന്നാണ് ബിജെപി യുടെ അവകാശവാദം. സമ്മേളനത്തില്‍ സാന്നിധ്യമറിയിച്ച് വിവിധ മേഖലകളില്‍ നിന്നുള്ള സ്ത്രീകളും എത്തിയിരുന്നു. നടി ശോഭന, ഗായിക വൈക്കം വിജയലക്ഷമി, സംരംഭക ബീന കണ്ണന്, മറിയക്കുട്ടി, ഉമാ പ്രേമന്, കായിക താരങ്ങളായ പി ടി ഉഷ, മിന്നുമണി, ശോഭാ സുരേന്ദ്രന് തുടങ്ങിയവരായിരുന്നു വേദിയിലെ പ്രമുഖർ. മോദിയെ വെള്ളിനൂലുകൊണ്ടുള്ള ഷാള്‍ അണിയിച്ചായിരുന്നു ബീന കണ്ണന്റെ ആദരവ്. നടി ശോഭന പ്രധാനമന്ത്രിയെ തൊഴുതു.
ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്, പെൻഷൻ നൽകാത്തതിൽ സർക്കാരിനെതിരെ കടുത്ത പ്രതിഷേധമുയർത്തിയ മറിയക്കുട്ടിയെ നരേന്ദ്രമോദിക്ക് പരിചയപ്പെടുത്തി നല്കി. ഗായിക വൈക്കം വിജയലക്ഷ്മി മോദിയുടെ കാലില്‍ വീണ് അനുഗ്രഹം വാങ്ങി. അമ്മമാരേ സഹോദരിമാരേ എന്ന് മലയാളത്തില്‍ അഭിസംബോധന ചെയ്ത് പ്രസംഗം ആരംഭിച്ച മോദി പരിപാടിയില്‍ പങ്കെടുത്ത് തന്നെ അനുഗ്രഹിച്ച സ്ത്രീകള്‍ക്ക് നന്ദി പറഞ്ഞു. അതൊക്കെ അവിടെ നിൽക്കുമ്പോഴും നടി ശോഭനയ്ക്കെതിരെ കടുത്ത വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. പിണറായിയും കൂട്ടരും കേരളീയ പരിപാടിയിലേക്ക് ആനയിച്ച ആളാണ് ഇപ്പോൾ മോദി എത്തിയപ്പോൾ നാം ജീവിക്കുന്നത് മികച്ച നേതൃത്വത്തിന് കീഴിൽ എന്ന് പറയുന്നത്…നവകേരള സദസിൽ നിന്നും നേരെ പോയത് മോദിയുടെ വേദിയിലേക്ക് ആണ് , അന്തംകമ്മി എന്നിങ്ങനെ കടുത്ത വിമര്‍ശനത്തിന് ഇരയാകുകയാണ് നടി ശോഭന. മോദി സർക്കാരിനെ വാനോളം പുകഴ്ത്തിയ ശോഭനയുടെ ഇതുവരെ സിനിമാലോകത്ത് അഭിനയിച്ച് പ്രതിഭലിപ്പിച്ച കഥാപാത്രങ്ങളെ വരെ ചോദ്യം ചെയ്ത് ഒരുകൂട്ടർ രംഗത്തെത്തി..
പൊതുവേ ആരെയും വാഴ്ത്തിപ്പാടാത്ത നടിയായ ശോഭന പിശുക്കില്ലാതെ മോദിയെ സ്തുതിച്ച് സംസാരിച്ചത് സിനിമാലോകത്തുള്ളവര്‍ക്കാകെ അത്ഭുതമായിരുന്നു. സ്ത്രീ സമൂഹത്തിന്റെ പ്രതിനിധിയായി മോദിയെ സ്വാഗതം ചെയ്യുന്നുവെന്നും വനിതാ സംവരണ ബില്‍. ബില്‍ പാസാക്കിയ മോദിക്ക് നന്ദിയെന്നും ശോഭന പറഞ്ഞു. ബിജെപിയുടെ നാരീശക്തി മഹിളാസമ്മേളനത്തെ അങ്ങേയറ്റം അഭിമാനത്തോടെ ഓരോ സ്ത്രീയും നോക്കിക്കാണുമെന്നും ശോഭന പറഞ്ഞു. കേരളീയ സ്ത്രീ സമൂഹത്തിന്റെ പ്രതിനിധിയായാണ് ഈ വേദിയില്‍ നില്‍ക്കുന്നതെന്ന് പറഞ്ഞ ശോഭന ഇത്രമാത്രം പെണ്ണുങ്ങളെ തന്റെ ജീവതത്തില്‍ കാണുന്നത് ആദ്യമായാണെന്നും പറഞ്ഞു.
തേക്കിന്‍കാട് മൈതാനി നിറഞ്ഞുകവിയുന്ന സ്ത്രീസാഗരമായിരുന്നു നരേന്ദ്രമോദിയെ കാണാന്‍ എത്തിയത്. ‘എല്ലാ മേഖലകളിലും ഇന്നും സ്ത്രീ പങ്കാളിത്തം കുറവാണ്. അതിന് ഒരു മാറ്റം ഉണ്ടാകാന്‍ വനിത സംവരണ ബില്ലിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു ശകുന്തളാ ദേവിയും ഒരു കല്‍പ്പന ചൗളയും ഒരു കിരണ്‍ ബേദിയും മാത്രമാണ് നമുക്കുള്ളത്. അതിന് മാറ്റമുണ്ടാകും’, മോദിയില്‍ പ്രതീക്ഷയര്‍പ്പിച്ചുകൊണ്ട് ശോഭന വ്യക്തമാക്കി. സ്ത്രീകളെ ദേവതമാരായി ആരാധിക്കുന്നവരാണ് നമ്മള്. പലയിടത്തും അവരെ അടിച്ചമര്‍ത്തുന്നത് കാണാനാകും. കഴിവും നിശ്ചയദാര്‍ഢ്യമുള്ള ആകാശത്തേക്ക് ആദ്യത്തെ ചുവടുവെയ്പ് ആവട്ടെ വനിതാ സംവരണ ബില്‍. ബില്‍ പാസാക്കിയ മോദിക്ക് നന്ദി. ഭാരതിയനെന്ന നിലയില്‍ ഏറെ പ്രതീക്ഷയോടെയാണ് ഈ ബില്ലിനെ കാണുന്നത്. മോദിക്കൊപ്പം വേദി പങ്കിടാന്‍ അവസരം തന്നതില്‍ നന്ദിയെന്നും’, ശോഭന പറഞ്ഞു.
അതേസമയം രണ്ട് ലക്ഷത്തോളം വനിതകളാണ് സമ്മേളനത്തില്‍ പങ്കെടുത്തതെന്നാണ് ബിജെപിയുടെ അവകാശവാദം. പാര്‍ലമെന്റില്‍ വനിതാ ബില്‍ പാസാക്കിയതിന്റെ അനുമോദന സമ്മേളനത്തില്‍ പങ്കെടുത്ത പ്രധാനമന്ത്രി മഹിളാ സമ്മേളനത്തെ അഭിസംബോധന ചെയ്തു. വനിതാ സംവരണ ബില്‍ പാസാക്കിയത് മോദി സര്‍ക്കാരിന്റെ വലിയ നേട്ടമായി പ്രധാനമന്ത്രി ഉയര്‍ത്തിക്കാട്ടി. വികസിത ഭാരതത്തിന് വലിയ ഗ്യാരണ്ടിയാണ് വനിതാ ശക്തി. വനിതാ സംവരണ ബില്ലില്‍ കോണ്‍ഗ്രസ് തീരുമാനമെടുക്കാതെ കാലം കഴിച്ചു. മുസ്ലീം സ്ത്രീകളെ മുത്തലാഖില്‍ നിന്ന് മോചിപ്പിച്ചത് ബിജെപി സര്‍ക്കാരാണെന്നും മോദി പറഞ്ഞു.
