Connect with us

പൊതുവേദിയിൽ ആരാധകന്റെ ആ ചോദ്യം! ദേഷ്യപ്പെട്ട് ആണ് പറഞ്ഞത് കേട്ടോ!

News

പൊതുവേദിയിൽ ആരാധകന്റെ ആ ചോദ്യം! ദേഷ്യപ്പെട്ട് ആണ് പറഞ്ഞത് കേട്ടോ!

പൊതുവേദിയിൽ ആരാധകന്റെ ആ ചോദ്യം! ദേഷ്യപ്പെട്ട് ആണ് പറഞ്ഞത് കേട്ടോ!

തങ്കച്ചന്‍ വിതുര, അനുമോള്‍ തുടങ്ങിയവരൊക്കെ സ്റ്റാര്‍ മാജിക്കിലൂടെ വന്ന് കേരളത്തില്‍ അറിയപ്പെടുന്ന നിലയിലേക്ക് വളര്‍ന്നവരാണ്. ഇരുവരും ചേര്‍ന്ന് അവതരിപ്പിച്ച കോമഡി സ്‌കിറ്റുകള്‍ക്കും പരിപാടികള്‍ക്കും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. രണ്ടാളും തമ്മിലുള്ള കോമ്പോ ഹിറ്റായതിന് പിന്നാലെ ഇരുവരും യഥാര്‍ത്ഥ ജീവിതത്തില്‍ ഒന്നാവുന്നതായി പ്രചരണം വന്നു. സത്യത്തില്‍ ഷോയുടെ ഭാഗവുമായി കഥാപാത്രങ്ങള്‍ക്ക് വേണ്ടി ഇരുവരും പ്രണയിക്കുന്നതായി അഭിനയിച്ചതാണ്. അങ്ങനൊരു സൗഹൃദമല്ലാതെ മറ്റ് റിലേഷന്‍ഷിപ്പ് ഇരുവര്‍ക്കും ഇടയില്‍ ഇല്ലെന്ന് മുന്‍പ് പലപ്പോഴായി തങ്കച്ചനും അനുവും തുറന്നുപറഞ്ഞിട്ടുണ്ട്. എന്നാല്‍ വീണ്ടും തങ്കച്ചന്റെ പേരില്‍ അനുവിനെ പരിഹസിക്കുന്ന തരം ചോദ്യവുമായി വന്ന ആളുകള്‍ക്ക് തക്കതായ മറുപടി കൊടുത്തിരിക്കുകയാണ് അനുവിപ്പോള്‍. കഴിഞ്ഞ ദിവസം കൊട്ടാരക്കരയില്‍ നടന്ന ഉദ്ഘാടനത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു നടി. വേദിയില്‍ ഓഡിയന്‍സുമായി സംസാരിക്കുമ്പോഴാണ് സംഭവം.

സ്റ്റാര്‍ മാജിക് ഷോ എങ്ങനെ പോകുന്നുണ്ടെന്ന് ചോദിക്കുമ്പോള്‍ അത് നന്നായി പോകുന്നുന്നുണ്ടെന്നാണ് അനുവിന്റെ മറുപടി. തങ്കച്ചന്‍ നാട്ടില്‍ ഇല്ല. ഷോയ്ക്ക് വേണ്ടി പുറത്താണെന്നും നടി പറയുന്നു. ഇതിനിടെ തങ്കച്ചനെ പേടി ആണോ എന്നായിരുന്നു ഒരു ചോദ്യം വന്നത്. ചോദ്യം കേട്ടതും അതിഷ്ടപ്പെടാതെ അനുമോള്‍ക്ക് ദേഷ്യം വരികയായിരുന്നു. ‘പേടിച്ചിട്ടോ, അതെന്താ അങ്ങനെ പറഞ്ഞത്. തങ്കച്ചന്‍ ചേട്ടന്‍ എന്താ എന്നെ വിവാഹം കഴിക്കാന്‍ പോകുന്ന ആളാണോ. ചേട്ടന്‍ ഒന്ന് വരണം പ്ലീസ്. എനിക്ക് അത് അറിയണം. എന്ത് സംശയം ആണ്. കോമ്പിനേഷന്‍ ഒക്കെ ഫ്‌ലോറില്‍ അല്ലേ. ആ കെമിസ്ട്രി ഉള്ളില്‍ ആണ് പുറത്തല്ല. ചേട്ടന് ഈ സ്വകാര്യമായ കാര്യങ്ങള്‍ ഒക്കെ അറിയാന്‍ വലിയ ഇഷ്ടം ആണല്ലേ. അത് ശരിയല്ല, ഒരിക്കലും അങ്ങനെ ചെയ്യരുത്. അത് മോശമായ കാര്യമാണെന്നും’, അനു പറയുന്നു. തങ്കച്ചന് ഞാന്‍ എപ്പോഴും അനിയത്തിയാണ്. എനിക്ക് പുള്ളി മൂത്ത ചേട്ടനെ പോലെയാണ്. പ്രോഗ്രാമിന് വേണ്ടി നമ്മളൊരു പെയര്‍ എന്ന രീതിയില്‍ കൊണ്ടു പോവുന്നതാണെന്നും മുന്‍പ് പലപ്പോഴായി അനു പറഞ്ഞിരുന്നു. എന്നാല്‍ പ്രേക്ഷകര്‍ക്കിടയില്‍ വലിയ പ്രശംസ നേടിയെടുക്കാന്‍ സാധിച്ച കോംബോ ആയതിനാല്‍ ഇരുവരും യഥാര്‍ഥ ജീവിതത്തിലും അങ്ങനെയാണെന്ന് തെറ്റിദ്ധരിക്കുന്നവരാണ് കൂടുതലും. മുന്‍പ് പലപ്പോഴായി തങ്കച്ചന്‍ വിവാഹം കഴിക്കാന്‍ പോകുന്നത് അനുവിനെയാണെന്ന തരത്തില്‍ പ്രചരണങ്ങള്‍ വന്നിരുന്നു.

More in News

Trending

Recent

To Top