Connect with us

ആകെ തിരക്കുള്ള ജീവിതമാണ്, അതിനിടയില്‍ എവിടെയാണ് പ്രണയിക്കാന്‍ സമയം; അനു മോൾ

serial

ആകെ തിരക്കുള്ള ജീവിതമാണ്, അതിനിടയില്‍ എവിടെയാണ് പ്രണയിക്കാന്‍ സമയം; അനു മോൾ

ആകെ തിരക്കുള്ള ജീവിതമാണ്, അതിനിടയില്‍ എവിടെയാണ് പ്രണയിക്കാന്‍ സമയം; അനു മോൾ

സ്റ്റാര്‍ മാജിക്കിലൂടെയായി ശ്രദ്ധിക്കപ്പെട്ട താരമാണ് അനുമോള്‍. പരമ്പരകളിലും മറ്റ് പരിപാടികളിലുമൊക്കെയായി സജീവമാണ് അനു. സ്വന്തം കുടുംബത്തിലെ അംഗമായാണ് ആളുകള്‍ അനുവിനെ കരുതുന്നത്. മികച്ച അവസരം ലഭിച്ചാല്‍ സിനിമയില്‍ അഭിനയിക്കുമെന്നും അനു വ്യക്തമാക്കിയിരുന്നു.

ഇപ്പോള്‍ ഫ്‌ളവേഴ്‌സ് ചാനലിലെ സുരഭിയും സുഹാസനിയും പോലുള്ള പരമ്പരകളിലൂടേയും മറ്റും നിറഞ്ഞു നില്‍ക്കുകയാണ് അനുമോള്‍. ഉദ്ഘാടന വേദികളിലും സ്ഥിരം സാന്നിധ്യമാണ് അനുമോള്‍. സോഷ്യല്‍ മീഡിയയിലും സജീവമാണ് അനുമോള്‍. മലയാളികളെ സംബന്ധിച്ച് തങ്ങളുടെ കുടുംബത്തിലെ ഒരാളെ പോലെ പ്രിയങ്കരിയും സുപരിചിതയുമാണ് അനുമോള്‍. ധാരാളം ആരാധകരെ നേടിയെടുത്തിട്ടുണ്ട് സ്റ്റാര്‍ മാജിക്കിലൂടെ അനുമോള്‍.

ഇതിനിടെ ഇപ്പോഴിതാ അനുമോള്‍ പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. വിവാഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചുമുള്ള അനുവിന്റെ വാക്കുകളാണ് ചര്‍ച്ചയായി മാറുന്നത്. കേരള ന്യൂസിനോട് സംസാരിക്കവെയായിരുന്നു അനു മനസ് തുറന്നത്. തന്റെ വിവാഹത്തെക്കുറിച്ചുള്ള വാര്‍ത്തകളോടും താരം അഭിമുഖത്തില്‍ പ്രതികരിക്കുന്നുണ്ട്. ആറ്റുകാല്‍ പൊങ്കാല ദിവസത്തെക്കുറിച്ച് സംസാരിക്കവെയാണ് അനുമോള്‍ മനസ് തുറക്കുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

അമ്മയ്ക്ക് കുറച്ച് ആരോഗ്യപ്രശ്നങ്ങളൊക്കെയുണ്ട്. പൊങ്കാല ദിവസം അതായിരുന്നു മനസില്‍ എന്നാണ് അനു പറയുന്നത്. പിന്നാലെയാണ് തന്റെ കല്യാണത്തെക്കുറിച്ചുള്ള സോഷ്യല്‍ മീഡിയ വാര്‍ത്തകളെക്കുറിച്ച് അനുമോള്‍ സംസാരിച്ചത്. തനിക്ക് കല്യാണമൊന്നും സെറ്റായിട്ടില്ലെന്നും സോഷ്യല്‍മീഡിയയില്‍ കാണുന്നത് അവര്‍ തന്നെ ചെയ്യുന്നതാണെന്നുമാണ് അനുമോള്‍ പറയുന്നത്. അനുവിന് കല്യാണം വരന്‍ ആരാണെന്ന ആകാംക്ഷ അവര്‍ തന്നെ ഉണ്ടാക്കുകയാണെന്നാണ് സോഷ്യല്‍ മീഡിയയിലെ വാര്‍ത്തകളെക്കുറിച്ച് താരം പറയുന്നത്.

അതേസമയം തന്റെ കല്യാണം എപ്പോള്‍ കാണുമെന്ന് തനിക്ക് തന്നെ അറിയില്ല എന്നാണ് അനുമോള്‍ പറയുന്നത്. തനിക്ക് പ്രണയമൊന്നും ഇല്ല എന്നും അനു പറയുന്നുണ്ട്. പ്രണയിക്കാനൊന്നും സമയമില്ല. സുസുരഭി, സ്റ്റാര്‍ മാജിക്ക്, മറ്റ് പരിപാടികള്‍ അങ്ങനെ ആകെ തിരക്കുള്ള ജീവിതമാണ്. അതിനിടയില്‍ എവിടെയാണ് പ്രണയിക്കാന്‍ സമയം എന്നാണ് അനുമോള്‍ ചോദിക്കുന്നത്. തങ്കച്ചനും അനുവും സ്റ്റാര്‍ മാജിക്കിലെ ഹിറ്റ് ജോഡിയാണ്. തങ്കുവിനെക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്.

”തങ്കച്ചന് ഞാന്‍ എപ്പോഴും അനിയത്തിയാണ്. എനിക്ക് പുള്ളി മൂത്ത ചേട്ടനാണ്.പ്രോഗ്രാമിന് വേണ്ടിയിട്ട് നമ്മളൊരു പെയര്‍ എന്ന രീതിയില്‍ കൊണ്ടുപോവുന്നു. പുള്ളിക്കാരന്‍ ഇപ്പോള്‍ കല്യാണം കഴിക്കാന്‍ പോവുകയാണ്. കുറച്ച് വിവരമുള്ളവര്‍ക്ക് മനസിലാവില്ലേ അത് ഞാനല്ലെന്ന്. എന്റെ കല്യാണം ആയാല്‍ ഞാന്‍ തന്നെ അറിയിക്കുമെന്ന് പറഞ്ഞിരുന്നതല്ലേ” എന്നാണ് അനു ചോദിക്കുന്നത്.

എന്നാല്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത് കാണുമ്പോള്‍ വിഷമമൊന്നും തോന്നാറില്ല എന്നും താരം ഫറയുന്നു. പക്ഷെ കല്യാണമായോ, ഞങ്ങളോട് പറഞ്ഞില്ലല്ലോ എന്നൊക്കെ അച്ഛനും അമ്മയോടം ചോദിക്കുമ്പോള്‍ അവര്‍ക്ക് ടെന്‍ഷന്‍ വരാറുണ്ടെന്നും താരം വ്യക്തമാക്കുന്നു. വിവാഹം ഈ വര്‍ഷം ഉണ്ടാകില്ലെന്നാണ് തോന്നുന്നതെന്നും താരം പറയുന്നു. ഇതൊക്കെ തീരുമാനിക്കുന്നത് ദൈവമാണ്. താന്‍ ദൈവ വിശ്വാസിയാണെന്നും ഏത് ദൈവം എന്നൊന്നില്ലെന്നും എല്ലാ ദൈവത്തിലും വിശ്വാസമുണ്ടെന്നും അനു പറയുന്നു.

അതേസമയം തന്നെ ഓഫ് സ്‌ക്രീനില്‍ കാണുമ്പോള്‍ സ്റ്റാര്‍ മാജിക്കിലേത് പോലെയല്ല ഭയങ്കര പക്വതയോടെയാണ് സംസാരിക്കുന്നതെന്ന് ആളുകള്‍ പറയാറുണ്ടെന്നും താരം പറയുന്നു. താനും തങ്കച്ചനും പോലെ തന്നെ ശ്രീവിദ്യയും ബിനു ചേട്ടനും, ടീമും റിനിയും ഒക്കെ സ്‌ക്രീനിലെ പെയറാണ്. അല്ലാതെ അവര്‍ തമ്മിലൊന്നുമില്ല എന്നും താരം വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ ദിവസം അനുവിന്‍റെ ഒരു ഉദ്ഘാടനത്തിന്റെ വീഡിയോ വെെറലായിരുന്നു. വേദിയ്ക്ക് മുന്നിലായി നിന്ന വൃദ്ധനോട് തന്നെ മനസിലായോ എന്ന് ചോദിക്കുന്ന അനുവാണ് വീഡിയോയിലുള്ളത്. ആ മനസിലായി, മഞ്ജു വാര്യരല്ലേ എന്നായിരുന്നു അദ്ദേഹം അനുവിന് നല്‍കിയ മറുപടി. ഈ വീഡിയോ വെെറലായി മാറിയിരുന്നു.

More in serial

Trending