അഭിനയിക്കാനൊക്കെ പോയാല്‍ വഴിതെറ്റി പോവും, കാശൊക്കെ ആയാല്‍ അച്ഛനേയും അമ്മയേയുമൊക്കെ നോക്കുമോ, കല്യാണമൊക്കെ വരുമോ എന്നൊക്കെയായിരുന്നു ചോദ്യങ്ങള്‍ ? അനുമോൾ പറയുന്നു
മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് അനുമോൾ. സീരിയലുകളിലൂടെ അഭിനയലോകത്തെത്തിയ അനു ഫ്ളവേഴ്സിൽ സംപ്രേഷണം ചെയ്ത സ്റ്റാർ മാജിക്കിലൂടെയാണ് പ്രിയങ്കരിയായത്. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ അനു വർക്കൗട്ട് വീഡിയോകളും ഫൊട്ടൊഷൂട്ട് ചിത്രങ്ങളെല്ലാം പങ്കുവയ്ക്കാറുണ്ട്. തന്റെ ജീവിതത്തിലെ ഒരു പുതിയ സന്തോഷം ആരാധകരുമായി ഷെയർ ചെയ്യുകയാണ് അനു.. അടുത്തിടെ ബസിംഗ ഫാമിലിയിലും താരം എത്തിയിരുന്നു.
അച്ഛനും അമ്മയും നല്ല സപ്പോര്‍ട്ടാണ്. എന്നെ ഓര്‍ത്ത് അച്ഛന് അഭിമാനവും സന്തോഷവുമാണ്. കുഞ്ഞായിരുന്നപ്പോള്‍ കണ്ണാടിക്ക് മുന്നില്‍ ഓരോന്ന് കാണിക്കുമായിരുന്നു. എന്നെ ആശ്വസിപ്പിക്കാനായി നീയൊര നടിയാവുമെന്ന് അച്ഛന്‍ പറയാറുണ്ടായിരുന്നു. കരിയറുമായി ബന്ധപ്പെട്ട ഏതൊരു കാര്യവും ഞാന്‍ ആദ്യം ചോദിക്കുന്നത് അച്ഛനോടാണ്. ഞാന്‍ അഭിനയിക്കുന്നതിനോട് കുടുംബത്തില്‍ ചിലര്‍ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. അവളെ വിടണ്ടെന്ന് വരെ പറഞ്ഞവരുണ്ട്.
അച്ഛന്‍ നേരത്തെ നാടകത്തിലുണ്ടായിരുന്നു. എനിക്ക് ഇഷ്ടമാണ് നീ അഭിനയിക്കുന്നത്. മറ്റാരേയും നോക്കണ്ട നീ പോയ്‌ക്കൊളൂ എന്നാണ് അച്ഛന്‍ പറയാറുള്ളത്. ഇങ്ങനെ പോയാല്‍ മതി, അവളെ അഭിനയിക്കാനൊന്നും വിടണ്ട എന്നായിരുന്നു ചിലര്‍ പറഞ്ഞത്. അഭിനയിക്കാനൊക്കെ പോയാല്‍ വഴിതെറ്റി പോവും, കാശൊക്കെ ആയാല്‍ അച്ഛനേയും അമ്മയേയുമൊക്കെ നോക്കുമോ, കല്യാണമൊക്കെ വരുമോ എന്നൊക്കെയായിരുന്നു ചോദ്യങ്ങള്‍. കല്യാണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ എനിക്കതിനുള്ള പ്രായം ആയില്ലെന്നായിരുന്നു ആദ്യം അനു പറഞ്ഞത്.
കല്യാണം നടക്കേണ്ട സമയത്ത് നടന്നോളുമെന്നാണ് വിശ്വസിക്കുന്നത്. എന്നെ മനസിലാക്കുന്ന ആളായിരിക്കണം. എന്റെ ജോലിയില്‍ മാത്രം പോയാല്‍ പോര, അദ്ദേഹത്തിന് ജോലി വേണം. സൗന്ദര്യമൊന്നും ഞാന്‍ നോക്കുന്നില്ല. പിന്നീടാണ് എന്നേക്കാള്‍ സൗന്ദര്യം കുറഞ്ഞ ഒരാളായിരിക്കണം എന്ന് അനു പറഞ്ഞത്. എന്നേക്കാളും ഭംഗിയുള്ള ആള്‍ വേണ്ട. അതെനിക്കിഷ്ടമില്ല.
ആള്‍ക്ക് ഈഗോ അടിക്കുമെന്നായിരുന്നു അനുവിന്റെ കമന്റ്. 8 വര്‍ഷമായി അനു മനസില്‍ കൊണ്ട് നടക്കുന്നൊരു കാര്യമുണ്ട്. അത് പൊളിക്കാന്‍ പോവുകയാണെന്നായിരുന്നു ജീവന്‍ പറഞ്ഞത്. കവറിനുള്ളില്‍ തന്റെ ഫോട്ടോ കണ്ടതും ജിപിക്ക് ഞെട്ടലായിരുന്നു. എല്ലാവരും അറിഞ്ഞോണ്ടാണല്ലേ ഈ പണിയെന്നായിരുന്നു ജിപി ചോദിച്ചത്. വന്ന സമയത്ത് നമ്മളൊന്നിച്ച് ഡാന്‍സ് ചെയ്തു എന്ന് പറഞ്ഞില്ലേ, നമുക്ക് ഇവിടെ വെച്ചും ഡാന്‍സ് ചെയ്യാമെന്നായിരുന്നു അനു ജിപിയോട് പറഞ്ഞത്.