നീ കരച്ചിലും ബഹളവുമൊക്കെയുണ്ടാക്കിയാലും ഞാനീ ബന്ധം മുന്നോട്ട് കൊണ്ടുപോവാതിരിക്കുമെന്ന് തോന്നുന്നുണ്ടോ, ഞാൻ എല്ലാ കാര്യങ്ങളും നിന്നോട് തുറന്നു പറയുന്നില്ലേ?ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ അനുഗ്രഹം- ബഷീർ ബഷി
നീ കരച്ചിലും ബഹളവുമൊക്കെയുണ്ടാക്കിയാലും ഞാനീ ബന്ധം മുന്നോട്ട് കൊണ്ടുപോവാതിരിക്കുമെന്ന് തോന്നുന്നുണ്ടോ, ഞാൻ എല്ലാ കാര്യങ്ങളും നിന്നോട് തുറന്നു പറയുന്നില്ലേ?ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ അനുഗ്രഹം- ബഷീർ ബഷി
നീ കരച്ചിലും ബഹളവുമൊക്കെയുണ്ടാക്കിയാലും ഞാനീ ബന്ധം മുന്നോട്ട് കൊണ്ടുപോവാതിരിക്കുമെന്ന് തോന്നുന്നുണ്ടോ, ഞാൻ എല്ലാ കാര്യങ്ങളും നിന്നോട് തുറന്നു പറയുന്നില്ലേ?ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ അനുഗ്രഹം- ബഷീർ ബഷി
ബിഗ് ബോസ് റിയാലിറ്റി ഷോയ്ക്കിടയിൽ, തനിക്ക് രണ്ടു ഭാര്യമാരുണ്ടെന്ന ബഷീർ ബഷിയുടെ തുറന്നുപറച്ചിൽ ഏറെ അത്ഭുതത്തോടെയാണ് മലയാളികൾ കേട്ടത്. തുടർന്ന് രണ്ടു വിവാഹം കഴിച്ചതിന്റെ പേരിൽ സൈബർ ലോകത്ത് ഏറെ അധിക്ഷേപങ്ങളും ബഷീർ ബഷിയ്ക്ക് കേൾക്കേണ്ടിവന്നു. എന്നാൽ ആളുകളുടെ കുത്തുവാക്കുകളുടെയും കളിയാക്കലുകളുടെയും മുന്നിൽ തളരാതെ, സ്വന്തം കുടുംബവുമായി ഒന്നിച്ച് സന്തോഷത്തോടെ മുന്നോട്ടുപോവുകയാണ് ബഷീർ ബഷി. ഇപ്പോഴിതാ തനിക്ക് ഏറ്റവും സ്നേഹം ലഭിക്കുന്നത് കുടുംബത്തിൽ നിന്നാണെന്ന് പറയുകയാണ് ബഷീർ ബഷി. കുടുംബത്തിൽ നിന്നുള്ള സ്നേഹമാണ് ജീവിതത്തിൽ ലഭിക്കാവുന്നതിൽ വെച്ച് ഏറ്റവും വലിയ അനുഗ്രഹം എന്നാണ് ഭാര്യമാർക്കും മക്കൾക്കുമൊപ്പമുള്ള നിമിഷങ്ങൾ പങ്കുവെച്ച് ബഷീർ കുറിക്കുന്നത്. ഈ അനുഗ്രഹം ജീവിതകാലം മുഴുവൻ ഉണ്ടാവട്ടെയെന്നാണ് ആരാധകരുടെ ആശംസ.
നേരത്തെ മഷൂറയുമായുള്ള വിവാഹത്തെക്കുറിച്ച് ബഷീർ പറഞ്ഞ കാര്യങ്ങൾ വൈറലായിരുന്നു. “എനിക്ക് മറ്റൊരാളോട് ഇഷ്ടം തോന്നിയപ്പോൾ ഞാനത് ഭാര്യയുടെ അടുത്ത് തുറന്നുപറയുകയായിരുന്നു. സ്വാഭാവികമായും ആദ്യമത് കേട്ടപ്പോൾ ഏതൊരു ഭാര്യയ്ക്കും ഉണ്ടാവുന്ന വിഷമം സുഹാനയ്ക്കും ഉണ്ടായിരുന്നു. അപ്പോൾ ഞാനവളോട് ചോദിച്ചു, ‘നീ കരച്ചിലും ബഹളവുമൊക്കെയുണ്ടാക്കിയാലും ഞാനീ ബന്ധം മുന്നോട്ട് കൊണ്ടുപോവാതിരിക്കുമെന്ന് തോന്നുന്നുണ്ടോ, ഞാൻ എല്ലാ കാര്യങ്ങളും നിന്നോട് തുറന്നു പറയുന്നില്ലേ?’ പതുക്കെ അവൾക്ക് മനസ്സിലായി. ഞാൻ പറയുന്നതാണ് ശരിയെന്ന്. സുഹാനയോടുള്ള സ്നേഹത്തിൽ ഒരു കുറവു പോലും ഞാൻ കാണിച്ചിട്ടില്ല.അങ്ങനെ സുഹാന വിവാഹത്തിന് സമ്മതിക്കുകയായിരുന്നു,” രണ്ടാം വിവാഹത്തെക്കുറിച്ച് ബഷീർ ബഷി പറയുന്നതിങ്ങനെ. ആദ്യം രണ്ടാം ഭാര്യ മഷൂറയുടെ വീട്ടുകാർക്കും എതിർപ്പുണ്ടായിരുന്നുവെങ്കിലും പിന്നീട് അവർ സുഹാന സമ്മതിച്ചാൽ വിവാഹം നടത്തിത്തരാം എന്ന തീരുമാനത്തിലെത്തുകയായിരുന്നെന്നും ബഷീർ പറയുന്നു. മഷൂറയുടെ ബാപ്പ നേരിട്ടുവന്ന് സുഹാനയോട് സംസാരിച്ച് സമ്മതം നേടിയശേഷമാണ് തങ്ങളുടെ വിവാഹം നടന്നതെന്നും ബഷീർ പറയുന്നു.
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ച് അഖിൽമാരാർക്കെതിരേ പോലീസ് കേസെടുത്തത്. ഈ കേസിൽ സംവിധായകൻ അഖിൽ മാരാരെ 28...
മലയാളികളുടെ പ്രിയങ്കരനാണ് നടനവിസ്മയം മോഹൻലാൽ. തന്റെ 65ാം പിറന്നാൾ ആഘോഷത്തിന്റെ തിളക്കത്തിലാണ് അദ്ദേഹം. ഇന്ന് കൊച്ചുകുട്ടികൾ വരെ സ്നേഹത്തോടെ വിളിക്കുന്ന ‘ലാലേട്ട’ന്റെ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
തന്റേതായ അവതരണ ശൈലിയിലൂടെ ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ അവതാരികയാണ് രഞ്ജിനി ഹരിദാസ്. ഇംഗ്ലീഷ് കലർന്ന മലയാളത്തിലൂടെ രഞ്ജിനിയുടെ അവതരണ ശൈലി എല്ലാവരെയും...