Malayalam
പ്രതീക്ഷ തന്നിരുന്നില്ല,ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ ഞാന്‍ ആക്ടീവല്ലായിരുന്നു… ആരോടും മിണ്ടാറില്ല, കംപ്ലീറ്റ് മൗനം, എന്താണ് നീ ഇങ്ങനെയെന്ന് ബേബി ചോദിച്ചപ്പോൾ മറുപടി ഇതായിരുന്നു, എനിക്ക് ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഉണ്ട്; മഷൂറയുടെ പുതിയ വീഡിയോ പുറത്ത്
പ്രതീക്ഷ തന്നിരുന്നില്ല,ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ ഞാന്‍ ആക്ടീവല്ലായിരുന്നു… ആരോടും മിണ്ടാറില്ല, കംപ്ലീറ്റ് മൗനം, എന്താണ് നീ ഇങ്ങനെയെന്ന് ബേബി ചോദിച്ചപ്പോൾ മറുപടി ഇതായിരുന്നു, എനിക്ക് ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഉണ്ട്; മഷൂറയുടെ പുതിയ വീഡിയോ പുറത്ത്
പുതിയ അതിഥിയെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് മഷൂറ ബഷീര്‍. താൻ ഗർഭിണിയാണെന്ന് അറിഞ്ഞതിന് ശേഷമുള്ള വിവരങ്ങളെല്ലാം തന്റെ യൂട്യൂബ് ചാനലിലൂടെ മഷൂറ പങ്കിടാറുണ്ട്.
ഇപ്പോഴിതാ ആദ്യത്തെ മൂന്ന് മാസം പൂര്‍ത്തിയാക്കിയതിനെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് മഷൂറ. ഗര്‍ഭിണിയാണെന്ന് അറിഞ്ഞതിനെക്കുറിച്ചും അതിന് ശേഷം ശാരീരികമായും മാനസികമായും വന്ന മാറ്റങ്ങളെക്കുറിച്ചും മഷൂറ സംസാരിച്ചിരുന്നു. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായെത്തിയത്.
എനിക്കിത് നാലാമത്തെ മാസമാണ്. എല്ലാം നന്നായിട്ട് തന്നെ പോവുന്നുണ്ട്. ഇതുവരെയുള്ള എക്‌സ്പീരിയന്‍സ് പങ്കിടാമെന്ന് കരുതിയാണ് പുതിയ വീഡിയോ ചെയ്യുന്നത്. പൊതുവെ പീരീഡ്‌സിന് മുന്നോടിയായി എനിക്ക് മാറിടത്തില്‍ വേദന അനുഭവപ്പെടാറുണ്ട്. ഡേറ്റിന് വളരെ നേരത്തെയായി വേദന തുടങ്ങിയിരുന്നു. എന്നിട്ടും പീരീഡ്‌സ് വരാതിരുന്നപ്പോള്‍ എനിക്ക് ചെറിയൊരു പ്രതീക്ഷയുണ്ടായിരുന്നു. പിന്നീട് മൈലാഞ്ചി ഇടാനിരുന്നപ്പോള്‍ നന്നായി നടുവേദന വന്നിരുന്നു. അപ്പോഴും ഞാന്‍ ഇതേക്കുറിച്ച് ആലോചിച്ചിരുന്നു.
അതൊന്നുമായിരിക്കില്ലെന്നായിരുന്നു ബേബി പറഞ്ഞത്. ഞാന്‍ അമിത പ്രതീക്ഷ വെച്ചാലോ എന്ന് കരുതിയാവും അങ്ങനെ പറഞ്ഞത്. എന്റെ ഞരമ്പുകളൊക്കെ വ്യക്തമായി കാണുന്നുണ്ടായിരുന്നു. അതേക്കുറിച്ച് നെറ്റില്‍ നോക്കിയപ്പോള്‍ പ്രഗ്നന്‍സി ടൈമിലാണ് അങ്ങനെ കാണുന്നതെന്ന് പറഞ്ഞിരുന്നു. അത് കണ്ടപ്പോഴും ഞാന്‍ ബേബിയോട് സംസാരിച്ചിരുന്നു. പക്ഷേ, എനിക്ക് ബേബി പ്രതീക്ഷ തന്നിരുന്നില്ല. ഇതേപോലെയുള്ള ലക്ഷണങ്ങള്‍ നേരത്തെയുമുണ്ടായി പ്രതീക്ഷയോടെ കാത്തിരുന്നിട്ടുണ്ട്.
പിന്നെയാണ് ടെസ്റ്റ് ചെയ്തത്. പ്രഗ്നന്റ് ആണോ അല്ലയോ എന്നറിയും മുന്‍പ് തന്നെ ഒരുദിവസം പോവും. ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ ഞാന്‍ ആക്ടീവല്ലായിരുന്നു. ഉച്ചത്തില്‍ സംസാരിക്കാന്‍ പാടില്ല, അധികം ഇളകാന്‍ പാടില്ലെന്നൊക്കെയായിരുന്നു എന്റെ മനസില്‍. എന്റെ മമ്മയ്ക്ക് ഭയങ്കരമായ ബുദ്ധിമുട്ടുകളുണ്ടായിരുന്നു. അതായിരുന്നു എന്റെ മനസില്‍. ഞാന്‍ ആരോടും മിണ്ടാറില്ലായിരുന്നു, കംപ്ലീറ്റ് സൈലന്റായിരുന്നു. എന്താണ് നീ ഇങ്ങനെയെന്ന് ബേബി ചോദിച്ചപ്പോഴാണ് ഞാന്‍ സൈലന്റായതിന്റെ കാരണം പറഞ്ഞത്.
നീ നീയായിട്ട് ഇരിക്കെന്നായിരുന്നു ബേബി പറഞ്ഞത്. ഞാന്‍ സൈലന്റായാല്‍ ബേബിയും അങ്ങനെയായിപ്പോവുമല്ലോയെന്ന് ചിന്തിച്ചിരുന്നു. പിന്നീടങ്ങോട്ട് എല്ലാത്തിനേയും പോസിറ്റീവായി കാണുകയായിരുന്നു. അത്ര ആക്റ്റീവായിരിക്കല്ലേയെന്ന് പറഞ്ഞ് കോളൊക്കെ വരുമായിരുന്നു. കുക്കിംഗൊക്കെ എങ്ങനെയാണ് ചെയ്യുന്നതെന്നായിരുന്നു ചിലരൊക്കെ ചോദിച്ചത്. ഫുഡിന്റെ മണം അടിക്കുമ്പോള്‍ എന്തൊക്കെയോ തോന്നില്ലേയെന്നൊക്കെ ചോദിച്ചിരുന്നു. എനിക്ക് ഛര്‍ദ്ദിയൊന്നുമില്ലായിരുന്നു.
ഓരോരുത്തരുടെ പ്രഗ്നന്‍സിയും വ്യത്യസ്തമാണ്. ഞാന്‍ പഴയത് പോലെ തന്നെയായിരുന്നു. വലിയ പ്രശ്‌നങ്ങളൊന്നും തോന്നിയിട്ടില്ല, കുഞ്ഞ് ആണായാലും പെണ്ണായാലും സന്തോഷമാണ്. എനിക്ക് ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഉണ്ട്. ഗര്‍ഭിണിയായിരുന്ന സമയത്ത് അധികം ഫുഡ് കഴിച്ചിരുന്നു. നീ ഒരാളല്ല ഒത്തിരി കഴിക്കണമെന്ന് പറഞ്ഞ് വാരിവലിച്ച് കഴിച്ചത് ഡോക്ടര്‍ പറഞ്ഞപ്പോഴാണ് അവസാനിപ്പിച്ചത്. വെയ്റ്റ് ഒത്തിരി കൂടിയാല്‍ പ്രസവശേഷം അത് കുറയ്ക്കാനായി പാടുപെടേണ്ടി വരുമെന്ന് പറഞ്ഞിരുന്നു.