നിങ്ങളുടെ മൂത്രസഞ്ചി അയാളുടെ കയ്യിലാണോ!! നേരെ നിന്ന് കഴിഞ്ഞാല്‍ പെടുക്കും എന്ന് പറയാന്‍ ഹു ആർ യു മാന്‍!! വൈറലായി വാക്കുകൾ
ബിഗ് ബോസ് മലയാളം സീസണിലെ ആദ്യ ദിനങ്ങള്‍കൊണ്ട് തന്നെ പ്രേക്ഷകർക്കിടയില്‍ ശ്രദ്ധ നേടിയ താരങ്ങളാണ് ജാസ്മിനും സിജോയും. ഷോയില്‍ എത്തിയ ആദ്യം ദിനം മുതല്‍ തന്നെ ഇരുവരും തമ്മിലുള്ള ഏറ്റുമുട്ടലാണ് കാണുന്നത്. ആദ്യ വീക്കിലെ ക്യാപ്റ്റനെ തിരഞ്ഞെടുക്കാനുള്ള ടാസ്കില് സിജോയും റോക്കിയും ചേർന്ന് പ്ലാന്‍ ചെയ്ത് നടപ്പിലാക്കിയ തന്ത്രം പുറത്ത് കൊണ്ടുവന്നത് ജാസ്മിനായിരുന്നു. ഇതോടെ ഇരുവരും തമ്മിലുള്ള തർക്കങ്ങളും രൂക്ഷമായി. കഴിഞ്ഞ ദിവസം രതീഷിന്റെ പേരിലായിരുന്നു ഇരുവരുടേയും തർക്കം രതീഷിനെ വിമർശിച്ച് സിജോ രംഗത്ത് വന്നതോടെ രതീഷിന് പിന്തുണയുമായി ജാസ്മിനും വരികയായിരുന്നു.
ഇവിടെ ആർക്കാണ് ഏറ്റവും കൂടുതല്‍ ടെന്‍ഷന്‍ എന്ന് ഡേ വണ്‍ രാത്രി മുതല്‍ തന്നെ ഞാന്‍ കണ്ടു. ഇവിടെ കിടന്ന് ചക്രശ്വാസം വലിക്കുന്നതൊക്കെ എല്ലാവർക്കും അറിയാം. നേരെ നിന്ന് കഴിഞ്ഞാല്‍ രതീഷേട്ടന് പെടുക്കും. സിജോയ്ക്ക് നേരെ നിന്നാല്‍ രതീഷേട്ടന് രാവിലെ ഞെട്ടി എഴുന്നേല്ക്കും’ എന്നായിരുന്നു സിജോ പറഞ്ഞത്. ഇതോടെ രതീഷേട്ടനോടായി ” നിങ്ങളുടെ മൂത്രസഞ്ചി അയാളുടെ കയ്യിലാണോ” എന്ന് ജാസ്മിന് ചോദിച്ചു. അങ്ങനെ പറയാന്‍ “നീ ആരുടെയെങ്കിലും മൂത്രസഞ്ചി കൊണ്ടുനടന്നിരുന്നോയെന്ന്” സിജോയും ചോദിച്ചു. ഇതോടെ ജാസ്മിന് തന്റെ വാക്കുകള്‍ കൂടുതല്‍ ശക്തമാക്കി. ‘നേരെ നിന്ന് കഴിഞ്ഞാല്‍ പെടുക്കും എന്ന് പറയാന്‍ ഹു ആർ യു മാന്‍’ എന്നും ജാസ്മിന് ചോദിച്ചു. പെടുക്കുന്നതൊക്കെ മൂത്രസഞ്ചി കൊടുത്തിട്ടാണോയെന്ന് സിജോയും തിരിച്ചടിച്ചു.
ഈ രംഗത്തെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയിലും ശക്തമാണ്. ജാസ്മിന് സിജോയുടെ വായടപ്പിച്ചെന്ന് ജാസ്മിന് ആരാധകർ പറയുമ്പോള്‍ അതല്ല സിജോയാണ് നിറഞ്ഞ് നിന്നതെന്നാണ് അദ്ദേഹത്തിന്റെ ആരാധകർക്ക് പറയാനുള്ളത്. ‘സിജോയെ നോമിനേറ്റ് ചെയ്തവർക്കെല്ലാം സിജോയെ കുറിച്ച് പറയാനുള്ളത്. സ്ട്രോങ്ങ് കണ്ടസ്റ്റന്റ് ആണ് സിജോ, നല്ല ഗെയിം പ്ലാനോടുകൂടിയാണ് വന്നിരിക്കുന്നത് അതുകൊണ്ട് നോമിനേറ്റ് ചെയ്യുന്നു.’ എന്നാണ് അദ്ദേഹത്തിന്റെ ആരാധകർ പറയുന്നത്. ജാസ്മിൻ വന്നു കയറിയപ്പോഴേ സിജോയെ പേടിച്ചു തുടങ്ങി. ആരെങ്കിലും ജാസ്മിന്റെ ആ ഒരു വെപ്രാളം ശ്രദ്ധിച്ചിരുന്നോ? ജാസ്മിൻ വന്നപ്പോഴേ ഒരാളെ മാത്രം ടാർഗറ്റ് ചെയ്യുന്നു. സിജോയെ, സിജോയ്ക്ക് അത് നല്ലതാണ് എന്നുള്ള പൂർണ്ണ ബോധ്യമുണ്ട്. അത് ഇന്നലെ ഒന്ന് രണ്ട് സ്ഥലത്ത് സൂചിപ്പിക്കുകയും ചെയ്തു. സിജോയെ ടാർഗറ്റ് ചെയ്യാൻ ജാസ്മിൻ രണ്ടു മൂന്നു പേരുടെ കൂട്ടുകെട്ട് പിടിച്ചിട്ടുണ്ടെന്നും ഒരു ആരാധകന് ഫേസ്ബുക്കിലെ ബിഗ് ബോസ് ആരാധക ഗ്രൂപ്പുകളില്‍ കുറിക്കുന്നു.
