Connect with us

ഞാൻ ഒരു 5000 രൂപ കടം ചോദിച്ചിട്ട് തരാത്ത ആളാണ് 20,000 രൂപയുടെ ല ഹരി ഇടപാട് നടത്തുന്നത്; ഷൈൻ ടോം ചാക്കോയുടെ സഹോദരൻ

Actor

ഞാൻ ഒരു 5000 രൂപ കടം ചോദിച്ചിട്ട് തരാത്ത ആളാണ് 20,000 രൂപയുടെ ല ഹരി ഇടപാട് നടത്തുന്നത്; ഷൈൻ ടോം ചാക്കോയുടെ സഹോദരൻ

ഞാൻ ഒരു 5000 രൂപ കടം ചോദിച്ചിട്ട് തരാത്ത ആളാണ് 20,000 രൂപയുടെ ല ഹരി ഇടപാട് നടത്തുന്നത്; ഷൈൻ ടോം ചാക്കോയുടെ സഹോദരൻ

ഇന്നായിരുന്നു ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കേസിൽ നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിലായത്. ഇതിന് പിന്നാലെ ഷൈനിന്റെ സഹോദരൻ ജോ ജോൺ ചാക്കോയുടെ പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. പരിഹാസ പ്രതികരണവുമായി ാണ് സഹോദരൻ രം​ഗത്തെത്തിയിരിക്കുന്നത്.

ഷൈനിനെ ഡി അഡിക്ഷൻ സെന്ററിൽ ചികിത്സയ്ക്ക് എങ്ങാനം അയച്ചിട്ടുണ്ടോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ആ സമയത്ത് താൻ വീട്ടിലില്ലായിരുന്നുവെന്നും അപ്പോൾ തന്നെ മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയ്ക്ക് അയച്ചിരിക്കുകയായിരുന്നുവെന്നുമാണ് ജോ ജോണിന്റെ മറുപടി.

കൊച്ചിയിലെ ല ഹരി ഇടപാടുകാരൻ സജീറുമായി ഷൈൻ 20,000 രൂപയുടെ ഇടപാട് നടത്തിയതിനെ കുറിച്ചുള്ള ചോദ്യത്തിന് ഞാൻ ഒരു 5000 രൂപ കടം ചോദിച്ചിട്ട് തരാത്ത ആളാണെന്നായിരുന്നു. സഹോദരന്റെ മറുപടി. ഷൈനിന് ഇന്ന് ജാമ്യം കിട്ടുമോയെന്ന് മാധ്യമപ്രവർത്തകരോട് ചോദിച്ച ശേഷം താൻ ചേട്ടനെ കൊണ്ടുപോകാൻ വന്നതാണെന്നും പറഞ്ഞു.

കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ഹോട്ടലിലെ പരിശോധനയ്ക്കിടെ ഓടി രക്ഷപ്പെട്ടത്. ഇതിന്റെ വീഡിയോ അടക്കം പുറത്തെത്തിയിരുന്നു. ഈ സംഭവത്തിൽ നടൻ പോലീസിന് മുന്നിൽ ഹാജരായിട്ടുണ്ട്. ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന് ആവശ്യപ്പെട്ട് ഇന്നലെ തന്നെ ഷൈനിന് പൊലീസ് നോട്ടീസ് നൽകിയിരുന്നു. ശനിയാഴ്ച രാവിലെ 10 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകണം എന്നായിരുന്നു നോട്ടീസിൽ ഷൈനിനോട് ആവശ്യപ്പെട്ടിരുന്നത്.

ഇതിന്റെ അടിസ്ഥാനത്തിൽ, മകൻ യാത്രയിലാണെന്നും ഷൈൻ ശനിയാഴ്ച ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കൊച്ചി നോർത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരാകും എന്നാണ് പിതാവ് ചാക്കോ പൊലീസിനെ അറിയിച്ചിരുന്നത്. എന്നാൽ ശനിയാഴ്ച രാവിലെ തന്നെ നടൻ സ്റ്റേഷനിലെത്തുകയായിരുന്നു. ബുധനാഴ്ച രാത്രി കൊച്ചിയിലെ വേദാന്ത ഹോട്ടലിൽ നിന്ന് രക്ഷപെട്ടതിന്റെ കാരണം കണ്ടെത്തുകയാണ് പൊലീസിന്റെ ലക്ഷ്യം.

Continue Reading
You may also like...

More in Actor

Trending

Recent

To Top