Connect with us

ഞങ്ങളുടെ പൊന്നച്ഛാ’… പിതാവിന്റെ ഓർമകളിൽ വിങ്ങലോടെ ഗായകരായ അമ‍ൃത സുരേഷും അഭിരാമിയും

Malayalam

ഞങ്ങളുടെ പൊന്നച്ഛാ’… പിതാവിന്റെ ഓർമകളിൽ വിങ്ങലോടെ ഗായകരായ അമ‍ൃത സുരേഷും അഭിരാമിയും

ഞങ്ങളുടെ പൊന്നച്ഛാ’… പിതാവിന്റെ ഓർമകളിൽ വിങ്ങലോടെ ഗായകരായ അമ‍ൃത സുരേഷും അഭിരാമിയും

പിതാവ് പി.ആർ.സുരേഷിന്റെ ഓർമകളിൽ വിങ്ങലോടെ ഗായകരായ അമ‍ൃത സുരേഷും അഭിരാമിയും. പിതാവിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ചു നടത്തിയ ചടങ്ങുകളുടെ ചിത്രങ്ങൾ ഇരുവരും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ‘ഞങ്ങളുടെ പൊന്നച്ഛാ’ എന്നാണ് അമൃത ചിത്രത്തിനു നൽകിയ അടിക്കുറിപ്പ്. ‘ഒരു വർഷം. ഓം നമഃ ശിവായ’ എന്ന് അഭിരാമി ചിത്രത്തിനൊപ്പം കുറിച്ചു.
അച്ഛന്റെ നെഞ്ചോടു ചേർന്നു നിൽക്കുന്ന ഓർമച്ചിത്രം അമൃത സുരേഷ് പോസ്റ്റ് ചെയ്തത് ആരാധകർക്കും കണ്ണീർ കാഴ്ചയായി. അച്ഛന്റെ പ്രിയപ്പെട്ട ഭജൻ പാടി ഗായിക ആദരവ് അർപ്പിച്ചു. ഇതിന്റെ വിഡിയോയും ഇപ്പോൾ സമൂഹമാധ്യമലോകത്ത് പ്രചരിക്കുകയാണ്. നിരവധി പേരാണ് ഗായക സഹോദരിമാരുടെ ദുഃഖത്തിൽ പങ്കുചേർന്ന് കമന്റുകൾ അറിയിക്കുന്നത്. സ്ട്രോക്കിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കവെ കഴിഞ്ഞ വർഷം ഏപ്രിൽ 18നാണ് പി.ആർ.സുരേഷ് അന്തരിച്ചത്. വീട്ടിൽ വച്ച് ശാരീരികാസ്വാസ്ഥ്യം ഉണ്ടായതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഓടക്കുഴൽ കലാകാരനായിരുന്നു സുരേഷ്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top