Connect with us

ജാസ്മിൻ-സിജോ കോംബോ ഏറ്റെടുത്ത് ആരാധകർ! വീഡിയോ വൈറൽ

Malayalam

ജാസ്മിൻ-സിജോ കോംബോ ഏറ്റെടുത്ത് ആരാധകർ! വീഡിയോ വൈറൽ

ജാസ്മിൻ-സിജോ കോംബോ ഏറ്റെടുത്ത് ആരാധകർ! വീഡിയോ വൈറൽ

ബിഗ് ബോസ് മലയാളം സീസൺ 6 ലൂടെ പ്രേക്ഷക മനസിൽ ഇടംപിടിച്ച താരങ്ങളാണ് ജാസ്മിൻ ജാഫറും ഗബ്രിയും. ഇരുവരുടേയും കോമ്പോയ്ക്ക് ഷോയിൽ വലിയ വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നുവെങ്കിലും പുറത്തിറങ്ങിയപ്പോൾ താരങ്ങൾക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്. ബിഗ് ബോസ് ഹൗസിലേത് പോലെ തന്നെ പരസ്പരമുള്ള സൗഹൃദവും അടുപ്പവും ഇരുവരും പുറത്തും പിന്തുടരുന്നുണ്ട്. ഇതോടെ ഈ കൂട്ടുകെട്ടിന് പുറത്ത് കൂടുതൽ സ്വീകാര്യത ലഭിച്ച് തുടങ്ങി. ഗബ്രിയുമായി മാത്രമല്ല ഹൗസിലെ മറ്റ് സഹമത്സരാർത്ഥികളുമായും വലിയ ആത്മബന്ധമാണ് ജാസ്മിൻ സൂക്ഷിക്കുന്നത്.

സഹമത്സരാർത്ഥികളുമായുള്ള ഒത്തുകൂടലും വിശേഷങ്ങളുമെല്ലാം വീഡിയോ ആയും ഫോട്ടോ ആയുമെല്ലാം ജാസ്മിൻ ആരാധകരോട് പങ്കുവെയ്ക്കാറുണ്ട്. ചില രസകരമായ റീലുകളും പങ്കിടാറുണ്ട്.ഇപ്പോഴിതാ അത്തരത്തിലുള്ള ജാസ്മിന്റെയൊരു റീലാണ് ഇൻസ്റ്റഗ്രാമിൽ വൈറലായി മാറിയിരിക്കുന്നത്. ജാസ്മിനും സിജോയുമാണ് റീലിൽ എത്തിയത്. അജയന്റെ രണ്ടാം മോഷണമെന്ന പുതിയ സിനിമയിലെ ഒരു ഗാനരംഗം ഇരുവരും റിക്രിയേറ്റ് ചെയ്തതാണ് റീൽ. ഇരുവരും ഈ വീഡിയോ ഷൂട്ട് ചെയ്യാൻ പോകുന്ന രംഗങ്ങളെല്ലാം ആദ്യമേ തന്നെ സിജോ പുറത്തുവിട്ടിരുന്നു. ജാസ്മിൻ ആവശ്യപ്പെട്ടത് അനുസരിച്ചാണ് ഇത്തരമൊരു വീഡിയോ എടുക്കാൻ തീരുമാനിച്ചതെന്നാണ് സിജോ പറഞ്ഞത്. താൻ തയ്യാറായി വന്നപ്പോഴേക്കും ജാസ്മിന് പനി പിടിച്ചുവെന്നും പിന്നീട് കഷ്ടപ്പെട്ട് ഷൂട്ടിങ് ലൊക്കേഷനിലേക്ക് പോകുന്ന വഴിക്ക് ഇരുവരും സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടതെല്ലാം സിജോ തന്റെ ചാനലിലൂടെ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. അങ്ങനെ ഒരുപാട് കഷ്ടപ്പെട്ടാണ് വീഡിയോ പൂർത്തിയാക്കിയത് എന്നാണ് സിജോയും ജാസ്മിനും വ്യക്തമാക്കിയത്. എന്നാൽ ആ കഷ്ടപ്പാടുകൾ വെറുതെയായില്ലെന്നാണ് വീഡിയോ കണ്ട ആരാധകർ ഒന്നടങ്കം പറയുന്നത്. വെറും മണിക്കൂറുകൾക്കുള്ളിൽ തന്നെ വീഡിയോ മൂന്നര മില്യൺ വ്യൂസ് കടന്ന് കഴിഞ്ഞിരിക്കുകയാണ്.

More in Malayalam

Trending

Recent

To Top