Connect with us

‘ഗ്രീനി ഡേ’.. സുഹൃത്തിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് കമന്റ് ബോക്‌സും ഓഫാക്കി ഗോപി സുന്ദർ!

Actor

‘ഗ്രീനി ഡേ’.. സുഹൃത്തിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് കമന്റ് ബോക്‌സും ഓഫാക്കി ഗോപി സുന്ദർ!

‘ഗ്രീനി ഡേ’.. സുഹൃത്തിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് കമന്റ് ബോക്‌സും ഓഫാക്കി ഗോപി സുന്ദർ!

ഗായിക അമൃത സുരേഷുമായുള്ള ബന്ധം അവസാനിച്ചതോടെ ഗോപിസുന്ദർ പ്രിയക്കൊപ്പമുള്ള ചിത്രങ്ങളിൽ കണ്ടുതുടങ്ങിയ വിഷയമാണ് സൈബർ ഇടത്തെ ചൂടുപിടിപ്പിച്ചത്. ഒരു വിവാഹബന്ധവും, പരസ്യമായി പ്രഖ്യാപിച്ച രണ്ടു പ്രണയങ്ങളും ഉണ്ടായി എന്നതാണ് ഗോപിക്ക് നേരെയുള്ള ആക്രമണത്തിന്റെ പ്രധാന കാരണം. വിവാഹബന്ധത്തിൽ ഗോപി രണ്ടാണ്മക്കളുടെ പിതാവാണ്. അഭയ ഹിരണ്മയിയുമായുള്ള ബന്ധം ഒരു പതിറ്റാണ്ടിനപ്പുറം നീണ്ടപ്പോൾ, അമൃതയുമായി ഒരു വർഷത്തെ പ്രണയം മാത്രമേ ഗോപി സുന്ദർ തുടർന്നുള്ളൂ. അതിനു ശേഷം അവർക്കിടയിലെ അസ്വാരസ്യങ്ങൾ സോഷ്യൽ മീഡിയയിലും ചർച്ചയായി മാറി.

ഇപ്പോഴിതാ ഗോപി സുന്ദറിന് നേരെ ട്രോൾ വരാനോ, കമന്റ് ബോക്സിലെ പ്രതികരണങ്ങൾ വരാനോ ഒരു വരിപോലും എഴുതണമെന്നില്ല. ഒരു ഫോട്ടോ കണ്ടാൽ മതി. അതും പെൺസുഹൃത്തുക്കളുടെ കൂടെയെങ്കിൽ, പിന്നെ കമന്റ് എറിയുന്നവർക്ക് ചാകരയാണ്. അടുത്തിടെ മയോനി അഥവാ പ്രിയ നായർ എന്ന യുവതിക്കൊപ്പം അടുത്തടുത്തുള്ള ചിത്രങ്ങൾ ഗോപി സുന്ദറിന് നൽകിയ പ്രതികരണങ്ങൾ അതിരൂക്ഷമായിരുന്നു. അവിടേക്കാണ് ഈ ചിത്രത്തിന്റെ വരവ്. തന്റെ സുഹൃത്തിനൊപ്പമുള്ള ചിത്രത്തിന് ഗോപി കമന്റ്റ് ബോക്സ് ഓഫാക്കി. ആളെ ടാഗ് ചെയ്തിട്ടു പോലുമില്ല. മറ്റൊരു ചിത്രം ഇൻസ്റ്റഗ്രാം സ്റ്റോറി ആയി പോസ്റ്റ് ചെയ്തു. ‘ഗ്രീനി ഡേ’ എന്ന് അവിടെ രണ്ടു വാക്കുകൾ മാത്രം.

മുമ്പത്തെപ്പോലെ തൊട്ടുപിന്നാലെയുള്ള ചിത്രത്തിൽ കേറി കമന്റ്റ് ഇടാനും അവസരമില്ല . തന്നെ സ്നേഹിക്കാൻ പഠിപ്പിച്ചയാൾ എന്ന് പറഞ്ഞ്, ഗോപിക്കൊപ്പമുള്ള ഈ ചിത്രം പ്രിയ നായർ പോസ്റ്റ് ചെയ്യുകയും ടാഗ് ചെയ്യുകയുമായിരുന്നു. ഇതിനും കമന്റ്റ് ബോക്സ് ഇല്ലായിരുന്നു എങ്കിലും, തൊട്ടു പിന്നാലെ ഉണ്ടായിരുന്ന ഗോപിയുടെ ചിത്രങ്ങളിൽ പ്രതികരണങ്ങൾ കുമിഞ്ഞുകൂടി. മയോനി എന്ന പേരിൽ ഇൻസ്റ്റഗ്രാം പ്രൊഫൈൽ ഓപ്പൺ ചെയ്ത പ്രിയയുടെ മറ്റു വിവരങ്ങൾ ഏതും തന്നെ സോഷ്യൽ മീഡിയ സ്‌പെയ്‌സിൽ എങ്ങുമില്ല. ഒരു കലാകാരിയാണ് പ്രിയ എന്നത് മാത്രമാണ് ലഭ്യമായ വിവരം. പക്ഷെ ഗോപിയും പ്രിയയും ഒത്തുള്ള പോസ്റ്റുകൾക്ക് ട്രോൾ വർഷമാണ്.

More in Actor

Trending

Recent

To Top