Malayalam Articles
കുരുന്നു കൈകൾ നെഞ്ചിൽ പതിഞ്ഞപ്പോൾ മാസങ്ങളോളം അനക്കമില്ലാതിരുന്ന കണ്ണുകൾ ചലിച്ചു ,കൈകൾ പിടഞ്ഞു ,മകനെ നെഞ്ചോട് ചേർത്ത് ആ ‘അമ്മ ജീവിതത്തിലേക്ക് തിരികെ എത്തി ; കോട്ടയത്ത് നിന്നൊരു അത്ഭുത നിമിഷം !!!
കുരുന്നു കൈകൾ നെഞ്ചിൽ പതിഞ്ഞപ്പോൾ മാസങ്ങളോളം അനക്കമില്ലാതിരുന്ന കണ്ണുകൾ ചലിച്ചു ,കൈകൾ പിടഞ്ഞു ,മകനെ നെഞ്ചോട് ചേർത്ത് ആ ‘അമ്മ ജീവിതത്തിലേക്ക് തിരികെ എത്തി ; കോട്ടയത്ത് നിന്നൊരു അത്ഭുത നിമിഷം !!!
By
കുരുന്നു കൈകൾ നെഞ്ചിൽ പതിഞ്ഞപ്പോൾ മാസങ്ങളോളം അനക്കമില്ലാതിരുന്ന കണ്ണുകൾ ചലിച്ചു ,കൈകൾ പിടഞ്ഞു ,മകനെ നെഞ്ചോട് ചേർത്ത് ആ ‘അമ്മ ജീവിതത്തിലേക്ക് തിരികെ എത്തി ; കോട്ടയത്ത് നിന്നൊരു അത്ഭുത നിമിഷം !!!
ചില സമയങ്ങളിൽ ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ സംഭവങ്ങൾക്ക് നമ്മൾ സാക്ഷ്യം വഹിക്കാറുണ്ട്. അങ്ങനൊരു അത്യപൂർവ നിമിഷത്തിനാണ് കോട്ടയം കാരിത്താസ് ഹോസ്പിറ്റൽ വേദിയായത്. അമ്മയുടെ ജീവനെ തിരിച്ചു പിടിച്ച കുരുന്നിന്റെ അത്ഭുതകരമായ സംഭവം.ജനുവരി രണ്ടിനായിരുന്നു കോട്ടയം പേരൂർ പെരുമണ്ണിക്കാലായിൽ അനൂപ് മാത്യുവിന്റെ ഭാര്യ ബെറ്റിനയെ കോട്ടയം കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തലച്ചോറിനേറ്റ ക്ഷതം മൂലം അബോധാവസ്ഥയിലായ യുവതിയുടെ ശ്വാസോഛ്വാസംപോലും നിലച്ചമട്ടിലായിരുന്നു. അന്നവൾ മൂന്നു മാസം ഗർഭിണിയായിരുന്നു. അതിവേഗം വെന്റിലേറ്ററിലേക്ക്. പിന്നെ ഒന്നര മാസം അതിനുള്ളിൽ കിടത്തി.
പുറത്തെ വരാന്തയിൽ ഭർത്താവ് അനൂപും മൂന്നു വയസുകാരനായ മൂത്ത കുട്ടിയും ഇരുവരുടെയും മാതാപിതാക്കളും കാത്തിരുന്നു. ആന്റിബയോട്ടിക്കുകളും കടുത്ത മരുന്നുകളും തുടർച്ചയായി കൊടുത്തുകൊണ്ടിരുന്നു. ദിവസം പതിനയ്യായിരം രൂപയുടെ മരുന്നുകൾവരെ നല്കേണ്ടിവന്നു. അയർക്കുന്നത്ത് കെഎസ്ഇബി ജീവനക്കാരനായ അനൂപ് സ്വർണം പണയം വച്ചും കടംവാങ്ങിയും ചികിത്സയ്ക്ക് ഒരു കുറവും വരാതെ നോക്കി. ബെറ്റിനയുടെ മാതാപിതാക്കളും ആവുന്നതെല്ലാം ചെയ്തു. കെഎസ്ഇബിയിൽനിന്നും സഹായമുണ്ടായി. കാരിത്താസ് ആശുപത്രി ബില്ലിൽ ആവുന്നത്ര ഇളവുചെയ്തു.
യന്ത്രസഹായമില്ലാതെ ജീവൻ നിലനിർത്താമെന്നായപ്പോൾ ഒന്നര മാസംകഴിഞ്ഞ് ബെറ്റിനയെ വെന്റിലേറ്ററിൽനിന്നും മാറ്റി. അപ്പോഴേക്കും ചലനമറ്റുകിടന്ന ബെറ്റിനയുടെ ഉദരത്തിലെ കുഞ്ഞുജീവന്റെ ചലനം പുറത്തറിഞ്ഞുതുടങ്ങി. അമ്മയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ആന്റിബയോട്ടിക്കുകൾ ഉൾപ്പെടെ കടുത്ത മരുന്നുകൾ നല്കുന്നതിനാൽ സ്വാഭാവികമായും അബോർഷൻ സംഭവിക്കാൻ സാധ്യതയുണ്ടെന്നായിരുന്നു ഡോക്ടർമാരുടെ അഭിപ്രായം. അമ്മയെ എങ്ങനെയെങ്കിലും രക്ഷിക്കണമെന്നായിരുന്നു വീട്ടുകാർക്ക്. അമ്മ അബോധാവസ്ഥയിൽനിന്ന് എന്ന് ഉണരുമെന്നുപോലും ഉറപ്പില്ലാത്ത അവസ്ഥയിൽ കുഞ്ഞിനെ അബോർഷൻ നടത്തി കളയുന്നതാണ് നല്ലതെന്നും അഭിപ്രായമുയർന്നു.
കാരിത്താസിൽ അബോർഷൻ ചെയ്യില്ല. ബെറ്റിനയെ ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളജിലെത്തിച്ചു. പരിശോധനയ്ക്കു ശേഷം ഡോക്ടർമാരും പറഞ്ഞു. അബോർഷൻ തനിയെ സംഭവിക്കാനിടയുണ്ട്. അതിനു വേണ്ടി ഒന്നും ചെയ്യണ്ട. മാത്രമല്ല, ആ സ്ഥിതിയിൽ അബോർഷൻ നടത്തിയാൽ അമ്മയുടെ ആരോഗ്യത്തിനും അപകടമാണ് തീരുമാനമായി. അബോർഷൻ വേണ്ട. നീട്ടിക്കിട്ടിയ ആയുസിന്റെ വിധികേട്ടു കൺമണി അമ്മയുടെ ഉദരത്തോട് ഒന്നുകൂടി ചേർന്നുകിടന്നു. ആംബുലൻസ് വീണ്ടും കാരിത്താസിലേക്ക്. ഐസിയുവിൽ കിടത്തിയ ബെറ്റിനയ്ക്കു ഗൈനക്കോളജിയിലെ ഡോ. റെജിയും എമർജൻസി കൺസൾട്ടന്റ് ഡോ. വിവേകും ഉൾപ്പെടെയുള്ള ഡോക്ടർമാർ കാവലായി നിന്നു.
അബോർഷൻ തനിയെ നടക്കുമെന്ന കണക്കുകൂട്ടലുകൾക്കുമീതെ സ്കാനിംഗ് റിസൾട്ടുകൾ മാലാഖമാരെപ്പോലെ പാറിപ്പറന്നു. സ്വാഭാവിക അബോർഷൻ നടന്നില്ലെന്നു മാത്രമല്ല, ഉദരത്തിലെ കുഞ്ഞിനു കുഴപ്പമൊന്നുമില്ല.
അപ്പോഴും നിശ്ചലാവസ്ഥയിലായിരുന്ന ബെറ്റിനയെ സിസേറിയൻ ഓപ്പറേഷനു കയറ്റി. ഉത്കണ്ഠാകുലമായ നിമിഷങ്ങൾക്കൊടുവിൽ അവൻ പിറന്നു. എല്ലാ പരിശോധനകളിലും ജേതാവായി. ശാരീരികമോ മാനസികമോ ആയ യാതൊരു പ്രശ്നങ്ങളുമില്ല. പിന്നീടു നടന്നത് അതിശയങ്ങളുടെ വേലിയറ്റങ്ങൾ. കുഞ്ഞിന്റെ കരിച്ചിൽ കേട്ട് ബെറ്റിന കണ്ണുകൾ ചലിപ്പിച്ചുതുടങ്ങി. അവനെ മാറിലേക്കു ചേർത്തുകിടത്തിയപ്പോൾ അവൾ വികാരവിക്ഷോഭത്താൽ വിറകൊണ്ടു. കരഞ്ഞു. കുഞ്ഞിനെ വാരിയെടുക്കാനുള്ള തൃഷ്ണയാൽ കൈകൾക്ക് അനക്കംവച്ചു.
ഒടുവിൽ നെഞ്ചോടു ചേർത്തുകിടത്തിയ കുഞ്ഞിന്റെ നെറുകയിൽ അവൾ ചുംബിച്ചു. അപ്പോൾ പൊട്ടിക്കരഞ്ഞവരിൽ അനൂപുമുണ്ടായിരുന്നു. ഇന്നിപ്പോൾ അമ്മയും കുഞ്ഞും വാഴൂരിലുള്ള വീട്ടിൽ സുഖമായിരിക്കുന്നു. വിറ്റമിൻ ഗുളികൾ ഒഴിച്ചുള്ള മരുന്നുകളെല്ലാം നിർത്തലാക്കി. ഫിസിയോ തെറപ്പിയിലും പുരോഗതിയായി. ബെറ്റിനയ്ക്കു ജീവിതത്തിലേക്കു തിരിച്ചെത്താനുള്ള ഏറ്റവും വലിയ മരുന്നായി എൽവിൻ തൊട്ടടുത്ത്. മാസങ്ങൾക്കകം ബെറ്റിന ജീവിതത്തിലേക്കു തിരിച്ചുവരുമെന്നു ഡോക്ടർമാർ.
golden baby karithas hospital
