Connect with us

കുട്ടികൾ എത്തിയതോടെ നയൻതാരയുടെ സ്വഭാവം ആകെ മാറി! അയൽക്കാർക്ക് ശല്യം! അപാർട്മെന്റിൽ വൻ പൊട്ടിത്തെറി! എല്ലാം പുറത്ത്

Actress

കുട്ടികൾ എത്തിയതോടെ നയൻതാരയുടെ സ്വഭാവം ആകെ മാറി! അയൽക്കാർക്ക് ശല്യം! അപാർട്മെന്റിൽ വൻ പൊട്ടിത്തെറി! എല്ലാം പുറത്ത്

കുട്ടികൾ എത്തിയതോടെ നയൻതാരയുടെ സ്വഭാവം ആകെ മാറി! അയൽക്കാർക്ക് ശല്യം! അപാർട്മെന്റിൽ വൻ പൊട്ടിത്തെറി! എല്ലാം പുറത്ത്

തെന്നിന്ത്യയിൽ മാത്രമല്ല, ജവാനിലൂടെ ബോളിവുഡിലും വരവറിയിച്ചു കഴിഞ്ഞു നയൻ‌താര. സിനിമകളുടെ തിരക്കുകൾ ഉണ്ടെങ്കിലും കുടുംബത്തിനാണ് എല്ലാത്തിനും ഉപരി സ്ഥാനമെന്നു പറയാതെ പറയുന്നുണ്ട് ലേഡി സൂപ്പർസ്റ്റാർ. നയന്‍താരയും ഭര്‍ത്താവും സംവിധായകനുമായ വിഘ്‌നേശ് ശിവനും കഴിഞ്ഞദിവസമാണ് അവരുടെ രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്. 2022 ജൂണ്‍ 9ന് ആയിരുന്നു താരങ്ങളുടെ വിവാഹം. ഇപ്പോള്‍ ഇരട്ട ആണ്‍മക്കളുടെ കൂടെ സന്തുഷ്ട കുടുംബജീവിതം നയിക്കുകയാണ് നടി. ഇതിനിടെ നയന്‍താരയെ കുറിച്ച് ഒരു ജേണലിസ്റ്റ് പങ്കുവെച്ച കാര്യങ്ങളാണ് വാര്‍ത്തയില്‍ ഇടം നേടിയിരിക്കുന്നത്. ഇതിനു മുൻപും മാധ്യമപ്രവര്‍ത്തകനായ അന്തനന്‍ നയൻതാരയെ സംബന്ധിച്ച് കുറെഏറെ കാര്യങ്ങൾ തുറന്നു പറഞ്ഞിരുന്നു.

മക്കൾ പിറന്ന ശേഷം ഷൂട്ടിം​ഗിന് പ്രത്യേക നിബന്ധനകളുണ്ടെന്ന് അന്ന് അന്തനൻ പറഞ്ഞു. 11 മണിക്കേ ഷൂട്ടിം​ഗിന് എത്തൂ. വീടിന് 20 കിലോ മീറ്ററിന് അപ്പുറത്ത് ഷൂട്ടിം​ഗിനെത്തില്ല എന്നീ നിബന്ധനകളാണ് നടിക്കുള്ളതെന്നും അന്തനൻ പറഞ്ഞിരുന്നു. എന്നാലിപ്പോഴിതാ നടി താമസിക്കുന്ന അപാർട്മെന്റിലെ അയൽവാസികളുമായി പ്രശ്നത്തിലാണെന്നാണ് അന്തനൻ പങ്കുവെയ്ക്കുന്ന വിവരം. ദേഷ്യക്കാരിയായ നയൻതാരയെ അയൽവാസികൾ സഹിക്കുകയാണെന്ന് അന്തനൻ പറയുന്നു. എന്റെ സുഹൃത്ത് ഈ അപ്പാർട്മെന്റിലുണ്ട്. അവന്റെ കുടുംബാം​ഗങ്ങൾ നാട്ടിൽ നിന്ന് വന്നു. കുട്ടികളെല്ലാമുണ്ട്. സ്വിമ്മിം​ഗ് പൂളിൽ കുളിക്കണമെന്ന് അവർക്ക് ആ​ഗ്രഹം. അവിടെ പോയപ്പോൾ നയൻതാര രണ്ട് കുട്ടികളെയും കൊണ്ട് ഇരിക്കുന്നുണ്ട്. ഈ കുട്ടികൾ പൂളിൽ കളിച്ച് ആസ്വദിക്കവെ അത് വീഡിയോ എടുത്തു. ക്യാമറ തിരിച്ചപ്പോൾ നയൻതാരയുടെ കുട്ടികളും അതിൽ പതിഞ്ഞു. ഓടി വന്ന നയൻതാര ഫോൺ പിടിച്ച് വാങ്ങി എല്ലാവരെയും ആട്ടിപ്പായിച്ചു.

കരഞ്ഞ് കൊണ്ടു വന്ന കുട്ടികൾ ആ ആന്റി ഞങ്ങളെ വിരട്ടി വിട്ടെന്ന് പറഞ്ഞു. അവർ വഴക്കിന് പോയില്ല. ഒരു പരാതിക്ക് പോയി. മറ്റാെരു കാര്യം നയൻതാരയ്ക്ക് 50-60 ചെരുപ്പുകളുണ്ട്. ഇത് വീട്ടിനുള്ളിൽ വെക്കില്ല. അപാർട്മെന്റിന് പുറത്ത് ഇങ്ങനെ ചെരുപ്പ് വെക്കുന്നത് അടുത്തുള്ളവർക്ക് ദേഷ്യമുണ്ടാക്കുന്നുണ്ട്. ഈ ചെരുപ്പുകൾ ഉള്ളിൽ വെച്ച് കൂടെ എന്ന് ചോദിച്ചതിന് അത് വലിയ പ്രശ്നമായി. വീട്ടിലെ ജോലിക്കാർക്ക് ഈ ചെരുപ്പുകൾ‌ തുടച്ച് വെക്കണം.

ഡെലിവറി ബോയ്സുമായും നയൻതാരയ്ക്കും പ്രശ്നമുണ്ടെന്ന് അന്തനൻ പറയുന്നു. നയൻതാരയുടെ അപാർട്മെന്റിലേക്ക് കയറാൻ അവർ ഭയപ്പെടുന്നു. വരുന്നവരെയെല്ലാം വഴക്ക് പറയുന്നു. ഇതെല്ലാം എവിടെ പോയി അവസാനിക്കും എന്നറിയില്ല. മക്കളെ ആരും ശല്യപ്പെടുത്താൻ പാടില്ല. അടുത്ത് പോയാൽ പോലും വഴക്കിടുന്നു. പോയസ് ​ഗാർഡനിൽ ബാഷ്യം അപാർ‌ട്മെന്റിൽ ഒരു വലിയ വീട് നയൻതാര വാങ്ങിയിട്ടുണ്ട്. ആ വീട്ടിലേക്ക് മാറിയിട്ടില്ല.താരവും കുടുംബവും ആ വീട്ടിലേക്ക് മാറട്ടെയെന്നാണ് അപാർട്മെന്റിലുള്ളവർ പ്രാർത്ഥിക്കുന്നതെന്നും അന്തനൻ പറയുന്നു. നേരത്തെ താമസിച്ച അപാർട്മെന്റിലും ഇത് പോലുള്ള പ്രശ്നങ്ങൾ നയൻതാരയുണ്ടാക്കിയെന്നും അന്തനൻ പറയുന്നു.

More in Actress

Trending

Recent

To Top