എൻസിബി മുംബൈ മുൻ സോണൽ ഡയറക്ടർ സമീർ വാങ്കഡെയ്ക്ക് എതിരെ കള്ളപ്പണക്കേസിൽ ഇ.ഡി എഫ്ഐആർ റജിസ്റ്റർ ചെയ്തു. സമീർ വാങ്കഡെയ്ക്ക് വരുമാനത്തിൽ കവിഞ്ഞ ആസ്തിയും സ്വത്തവകകളുമുണ്ടെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകനെ ലഹരിക്കേസിൽ കുടുക്കാതിരിക്കാനായിരുന്നു 25 കോടി കൈക്കൂലി ആവശ്യപ്പെട്ട കേസിൽ സിബിഐ അന്വേഷണം തുടരവേയാണ് ഇ ഡി കേസെടുത്തത്. പിന്നാലെ മൂന്ന് എൻസിബി ഉദ്യോഗസ്ഥരെ ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. നേരത്തെ സിബിഐ കേസ് റദ്ദാക്കണമെന്നും നടപടികളിൽ നിന്ന് ഇടക്കാല സംരക്ഷണവും ആവശ്യപ്പെട്ട് വാങ്കഡെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ക്രിമിനൽ ഗൂഢാലോചന, ഭീഷണിപ്പെടുത്തൽ, കൈക്കൂലിയുമായി ബന്ധപ്പെട്ട അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ എന്നിവ ചുമത്തിയാണ് സിബിെഎ വാങ്കഡെയ്ക്കും കേസിലെ മറ്റ് പ്രതികൾക്കുമെതിരെ കേസെടുത്തിട്ടുളളത്
ഇന്ന് സംഘടന രംഗങ്ങൾക്കും സിനിമകൾക്കും കാണികളേറുന്ന കാഴ്ചയാണ്. പ്രേക്ഷകനെ കോരിത്തരിപ്പിക്കുന്ന ഇത്തരം രംഗങ്ങളില്ലാത്ത സിനിമകൾ വിരസമായിരിക്കും. സിനിമയുടെ ജനപ്രീതിയും ബോക്സ് ഓഫിസ്...
ഹോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുമായ ജെയിംസ് ടൊബാക്കിന് ലൈം ഗികാതിക്രമക്കേസിൽ പിഴശിക്ഷ. യുഎസ് കോടതിയുടേതാണ് നടപടി. പരാതിക്കാരായ 40 സ്ത്രീകൾക്ക് 1.68 ബില്യൺ...