Connect with us

കല്യാണ പെണ്ണിന് പോലും ഇത്രയും ആഡംബരം കാണില്ല; സാരിയുടെ വില ലക്ഷങ്ങൾ! വാച്ച് ലക്ഷങ്ങൾ; ലക്ഷ്വറി ലൈഫിൽ നസ്രിയ

Uncategorized

കല്യാണ പെണ്ണിന് പോലും ഇത്രയും ആഡംബരം കാണില്ല; സാരിയുടെ വില ലക്ഷങ്ങൾ! വാച്ച് ലക്ഷങ്ങൾ; ലക്ഷ്വറി ലൈഫിൽ നസ്രിയ

കല്യാണ പെണ്ണിന് പോലും ഇത്രയും ആഡംബരം കാണില്ല; സാരിയുടെ വില ലക്ഷങ്ങൾ! വാച്ച് ലക്ഷങ്ങൾ; ലക്ഷ്വറി ലൈഫിൽ നസ്രിയ

മലയാളികളുടെ സ്വകാര്യ അഹങ്കാരമായി മാറിയ താരമാണ് നസ്രിയ. ചെറുപ്പം മുതൽ മലയാളികളുടെ സ്വീകരണ മുറികളിൽ നസ്രിയയും ഉണ്ടായിരുന്നു. നടൻ ഫഹദ് ഫാസിലുമായുള്ള വിവാഹശേഷം എന്നും ഒരു കുട്ടിത്തം നിറഞ്ഞ ആ നിഷ്കളങ്കമായ ചിരിയും സംസാരവും പ്രേക്ഷകർക്ക് നഷ്ടമായിരുന്നു. തന്റെ സ്വകാര്യ ജീവിതത്തിലെ സന്തോഷങ്ങൾക്ക് പ്രാധാന്യം നൽകി. കരിയറിൽ സജീവമായി തുടർന്നിരുന്നെങ്കിൽ ഒരുപക്ഷെ ഇന്ന് തെന്നിന്ത്യൻ സിനിമാ രം​ഗത്തെ താര റാണിയായി നസ്രിയ നസിം മാറിയേനെ. കീർത്തി സുരേഷ്, രശ്മിക മന്ദാന, സായ് പല്ലവി തുടങ്ങിയ നടിമാർക്കൊപ്പമോ ഇവർക്ക് മുകളിലോ താരമൂല്യമുള്ള നടിയായി നസ്രിയക്ക് മാറാമായിരുന്നു. പക്ഷെ 19ാം വയസിൽ വിവാഹം ചെയ്ത് കുടുംബ ജീവിതത്തിലേക്ക് കടക്കാനായിരുന്നു നസ്രിയയുടെ തീരുമാനം. സിനിമകളിൽ വല്ലപ്പോഴുമേ നസ്രിയ അന്ന് സാന്നിധ്യം അറിയിക്കാറുള്ളൂ. ഇഷ്ടപ്പെട്ട കഥ വന്നാൽ ചെയ്യും. വർഷത്തിൽ ഒരു സിനിമ ചെയ്യണമെന്ന് പോലും നസ്രിയ ആ​ഗ്രഹിക്കുന്നില്ല. പ്രിയ നടിയെ സിനിമാ രം​ഗത്ത് സജീവമായി കാണാൻ ആരാധകർ ആ​ഗ്രഹിക്കുന്നുണ്ട്. ഏറെ നാളുകൾക്ക് ശേഷം സൂക്ഷ്മദർശിനി എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് വീണ്ടും എത്തുകയാണ് നസ്രിയ.

സിനിമാ രം​ഗത്ത് സജീവമല്ലെങ്കിലും നസ്രിയയുടെ ഫാഷൻ ചോയ്സുകൾ എപ്പോഴും ചർച്ചയാകാറുണ്ട്. നസ്രിയയുടെ ഔട്ട് ഫിറ്റുകൾക്കും ആക്സസറീസിനും ആരാധകർ ഏറെയാണ്. നടി മീര നന്ദന്റെ വിവാഹത്തിനെത്തിയ നസ്രിയയുടെ ലുക്ക് ഇതിനകം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിട്ടുണ്ട്. നടി ധരിച്ച വാച്ചാണ് ഏറെ ചർച്ചയാകുന്നത്. റോലക്സിന്റെ വാച്ചാണ് നടി ധരിച്ചിരിക്കുന്നത്. വില 11 ലക്ഷത്തിന് മുകളിൽ. പൊതുവിടങ്ങളിൽ എത്തുമ്പോൾ എപ്പോഴും തന്റെ ലുക്കിന്റെ കാര്യത്തിൽ നസ്രിയ പ്രത്യേക ശ്രദ്ധ കൊടുക്കാറുണ്ട്. ബ്രാൻഡഡ് വസ്ത്രങ്ങളും ആക്സസറീസുമാണ് നസ്രിയ കൂടുതലും ധരിക്കാറ്. അതുപോലെഅന്ന് ധരിച്ചിരുന്ന സാരിയ്ക്കും ഇതുപോലെ ലക്ഷങ്ങൾ തന്നെയായിരിക്കും വിലയെന്നാണ് ആരാധകർ പറയുന്നത്. ഭർത്താവ് ഫഹദ് ഫാസിലും വിലപിടിപ്പുള്ള വാച്ചുകളും വസ്ത്രങ്ങളുമാണ് കൂടുതലും ധരിക്കാറ്. സിനിമാ രം​ഗത്ത് ഫഹദ് ഇന്ന് സജീവമാണ്. ഒടുവിൽ പുറത്തിറങ്ങിയ ആവേശം വൻ വിജയം നേടി. തമിഴകത്തും നടനിന്ന് വലിയ ആരാധക വൃന്ദമുണ്ട്.

പളുങ്ക് എന്ന ബ്ലസ്സി ചിത്രത്തിലൂടെയാണ് നസ്രിയ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. അന്ന് ബാലതാരമായിരുന്ന നസ്രിയ മാഡ് ഡാഡ് എന്ന ചിത്രത്തിലൂടെയാണ് നായികാ വേഷത്തിലെത്തുന്നത്. എന്നാൽ അൽഫോൺസ് പുത്രന്റെ നേരം എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷകപ്രീതി നേടുന്നത്. സിനിമയും ഫാമിലിയുമായി താരം ഇപ്പോഴും തിരക്കിലാണ്. അഭിനയ രം​ഗത്ത് സജീവമല്ലെങ്കിലും നസ്രിയ എന്ന പേര് കേൾക്കുമ്പോൾ വലിയ സന്തോഷമാണ്. സത്യത്തിൽ ഹെയ്റ്റേഴ്സ് ഇല്ലാത്ത ചുരുക്കം നടിമാരിൽ ഒരാളാണ് നസ്രിയ. താരത്തിന്റെ പ്രൊഡക്ഷനിൽ അവസാനം ഇറങ്ങിയത് ഫഹദ് നായകനായ ആവേശം ആയിരുന്നു.

More in Uncategorized

Trending

Recent

To Top