News
കരണ്‍ വിചാരിച്ചാല്‍ തൊഴില്‍ നല്‍കാനാകും എന്നാല്‍ നശിപ്പിക്കാനാകില്ലെന്ന് അനുരാഗ് കശ്യപ്!
കരണ്‍ വിചാരിച്ചാല്‍ തൊഴില്‍ നല്‍കാനാകും എന്നാല്‍ നശിപ്പിക്കാനാകില്ലെന്ന് അനുരാഗ് കശ്യപ്!
കരണ്‍ വിചാരിച്ചാല്‍ തൊഴില്‍ നല്‍കാനാകും എന്നാല്‍ നശിപ്പിക്കാനാകില്ലെന്ന് അനുരാഗ് കശ്യപ് പ്രതികരിച്ചത്.”എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് കശ്യപിന്റെ പ്രതികരണം. ആദിത്യചോപ്രയുടെ യാഷ് രാജ് ഫിലിംസിനും കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷനും നവാഗതരുടെ ഭാവി നിശ്ചയിക്കാനാകും. പത്ത് വര്‍ഷം മുമ്ബുണ്ടായിരുന്ന യാഷ്‌രാജ് ഫിലിംസ് അല്ല ഇപ്പോഴുള്ളത്. ” – കശ്യപ് പറഞ്ഞു. ”കരണ്‍ ജോഹറിന് ഒരു ആര്‍ട്ടിസ്റ്റിന് അവസരം നല്‍കി തൊഴില്‍ നല്‍കാന്‍ കഴിയും. എന്നാല്‍ അത് നശിപ്പിക്കാനാവില്ല”.
സുശാന്തിന്റെ മരണത്തോടെ ബോളിവുഡില്‍ അകത്തുള്ളവരും പുറത്തുള്ളവരുമെന്ന വേര്‍തിരിവുണ്ടെന്ന് കൂടുതല്‍വ്യക്തമായിരുന്നു. സൂപ്പര്‍ താരങ്ങളുടെ മക്കള്‍, ബന്ധുക്കള്‍ അടങ്ങിയ അകത്തുള്ളവരേക്കാള്‍ കഠിനാധ്വാനം ചെയ്താല്‍ മാത്രമാണ് സിനിമയുമായി യാതൊരു പശ്ചാത്തലവുമില്ലാത്ത പുറത്തുള്ളവര്‍ക്ക് ബോളിവുഡില്‍ പിടിച്ചുനില്‍ക്കാനാകൂ എന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. പുറത്തുനിന്നുള്ളവര്‍ക്ക് കഴിഞ്ഞ 10 വര്‍ഷം മുമ്ബ് ലഭിച്ചതിനേക്കാള്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നുണ്ടെന്നാണ് അനുരാഗ് കശ്യപ് പറയുന്നത്.
ABOUT ANURAG KASYAP