ഏറെക്കാലത്തെ പ്രണയം! പിങ്കും വെള്ളയും കലർന്ന ലഹങ്കയിൽ സുന്ദരിയായി തനൂജ.. ഷൈന്‍ ടോം ചാക്കോയുടെ വിവാഹനിശ്ചയ ചിത്രങ്ങൾ വൈറൽ
മലയാളികളുടെ ഇഷ്ട നടനാണ് ഷൈൻ ടോം ചാക്കോ. ഇപ്പോഴിതാ നടന്റെ വിവാഹനിശ്ചയ ചിത്രങ്ങളാണ് വൈറലാകുന്നത്. മോഡല്‍ തനൂജയാണ് വധു. ഏറെക്കാലമായി ഇരുവരും പ്രണയത്തിലായിരുന്നു. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വളരെ ലളിതമായാണ് ഷൈനിന്റെയും തനൂജയുടെയും വിവാഹനിശ്ചയം നടന്നത്. പിങ്കും വെള്ളയും കലർന്ന ലഹങ്കയായിരുന്നു തനൂജയുടെ വേഷം. വെളുത്ത പാന്റും പിങ്ക് ഷർട്ടുമായിരുന്നു ഷൈന്‍ ധരിച്ചത്. വിവാഹനിശ്ചയ ചടങ്ങുകളുടെ ചിത്രങ്ങളും വിഡിയോയും തനൂജ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. സിനിമാ പ്രമോഷനും മറ്റു ചടങ്ങുകൾക്കും കുടുംബത്തോടൊപ്പം തനൂജയെയും ഷൈൻ ഒപ്പം കൂട്ടാറുണ്ട്. തനൂജയ്ക്കൊപ്പമുള്ള നിരവധി ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കിട്ടിട്ടുമുണ്ട്.
വിവാഹനിശ്ചത്തിന്റെ ചിത്രങ്ങൾ പുറത്തു വന്നതോടെ ഷൈനിയും തനൂജയ്ക്കും ആരാധകരടക്കം അഭിനന്ദനങ്ങൾ അറിയിക്കുന്നുണ്ട്. സംവിധായകൻ കമലിന്റെ അസോഷ്യേറ്റായി എത്തി പിന്നീട് അഭിനയത്തിൽ സജീവമായി മാറിയ താരമാണ് ഷൈൻ ടോം ചാക്കോ. നാൽപതുകാരനായ ഷൈൻ ടോം ചാക്കോ ഏറ്റവും അവസാനം പ്രത്യക്ഷപ്പെട്ടത് മമ്മൂട്ടി ചിത്രം കണ്ണൂർ സ്ക്വാഡിലാണ്.
