Connect with us

ഞാന്‍ ദത്തുപുത്രിയാണോ!, അച്ഛനോടും അമ്മയോടും സംശയവുമായി സായ് പല്ലവി; മാതാപിതാക്കളുടെ മറുപടി ഞെട്ടിച്ചു!

Actress

ഞാന്‍ ദത്തുപുത്രിയാണോ!, അച്ഛനോടും അമ്മയോടും സംശയവുമായി സായ് പല്ലവി; മാതാപിതാക്കളുടെ മറുപടി ഞെട്ടിച്ചു!

ഞാന്‍ ദത്തുപുത്രിയാണോ!, അച്ഛനോടും അമ്മയോടും സംശയവുമായി സായ് പല്ലവി; മാതാപിതാക്കളുടെ മറുപടി ഞെട്ടിച്ചു!

വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് സായ് പല്ലവി. അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത 2015ല്‍ പുറത്തിറങ്ങിയ ‘പ്രേമ’ത്തിലെ ‘മലര്‍’ എന്ന കഥാപാത്രം ഇന്നും ആരാധക ഹൃദയങ്ങില്‍ നിറഞ്ഞു നില്‍ക്കുകയാണ്. മലയാളത്തിലൂടെ സിനിമാ രംഗത്തെത്തിയ സായ് പല്ലവി തമിഴിലും തെലുങ്കിലുമൊക്കെയായി ഒരുപാട് ചിത്രങ്ങളില്‍ അഭിനയിച്ചു കഴിഞ്ഞു.

ഇന്ന് തെന്നിന്ത്യയിലെ ഏറ്റവും തിരക്കേറിയ താരങ്ങളിലൊരാളാണ് സായ് പല്ലവി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അതെല്ലാം തന്നെ വളരെപ്പെട്ടെന്ന് തന്നെയാണ് വൈറലായി മാറുന്നത്. നിരവധി പേരാണ് ഇന്‍സ്റ്റാഗ്രാമിലൂടെയും മറ്റും താരത്തെ പിന്തുടരുന്നത്. കൈ നിറയെ അവസരങ്ങളുമായി തിളങ്ങി നില്‍ക്കുകയാണ് സായ് പല്ലവി.

ഇപ്പോഴിതാ താരത്തിന്റെ ഒരു പഴയകാല അഭിമുഖം ആണ് വൈറല്‍ ആവുന്നത്. ഇതില്‍ തന്നെ ഏറെ അലട്ടിയ ഒരു ചോദ്യത്തിന് ഉത്തരം കണ്ടെത്തിയതിനെ കുറിച്ച് പറയുകയാണ് താരം. താന്‍ അച്ഛനും അമ്മയ്ക്കും പിറന്ന മകളാണോ അതോ ദത്തുപുത്രിയാണോ എന്ന സംശയം തോന്നിയതോടെ സായി ഇത് അവരോടു തന്നെ ചോദിച്ചു അതിനുള്ള ഉത്തരം കണ്ടെത്തിയതിനെപ്പറ്റിയാണ് പറയുന്നത്.

സായ് പല്ലവി കുഞ്ഞായിരിക്കുമ്പോള്‍ റിലീസ് ചെയ്ത ചിത്രമാണ് കന്നത്തില്‍ മുത്തമിട്ടാല്‍. ഇതില്‍ ഒരു കുഞ്ഞിനെ മാധവന്‍ ദത്തെടുക്കുകയും, ഭാവിയില്‍ ഭാര്യയായി മാറുന്ന സിമ്രന്‍ കുഞ്ഞിനെ സ്വന്തം മകളായി സ്വീകരിച്ച് വളര്‍ത്തുന്നതുമാണ് കഥ. ഈ ചിത്രം കണ്ട് വീട്ടില്‍ വന്ന സായിക്ക് താനും ദത്തെടുക്കപ്പെട്ട കുട്ടിയാണോ എന്ന സംശയം ഉണ്ടായി. അങ്ങനെ ഒരുപാട് ചിന്തിച്ചു കൂട്ടിയിട്ടാണ് സായ് പല്ലവി അച്ഛനോടും അമ്മയോടും ഇതേ കുറിച്ച് ചോദിക്കുന്നത്. ഒടുവില്‍ ‘നീയും നിന്റെ അനിയത്തി പൂജയും ഒരുപോലെയല്ലേ, ഇതുംകൊണ്ട് പൊക്കോണം’ എന്നായി അച്ഛന്റെയും അമ്മയുടെയും മറുപടി.

അതേസമയം, സായ് പല്ലവി വീണ്ടും മലയാളത്തിലേയ്ക്ക് വരുന്നതായുള്ള വാര്‍ത്തകള്‍ പുറത്തെത്തിയിരുന്നു. മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തുന്ന ചിത്രത്തിലായിരിക്കും സായി പല്ലവി എത്തുകയെന്നായിരുന്നു പുറത്ത് വന്നിരുന്ന വിവരം. തമിഴിലും മലയാളത്തിലുമായിട്ടാണ് സിനിമ ഒരുങ്ങുന്നത്. തമിഴിലെയും മലയാളത്തിലെയും പ്രമുഖ താരങ്ങളെല്ലാം കഥാപാത്രങ്ങളായി എത്തുന്നുണ്ട്. നായികായ -നായകന്മാരായി പ്രണവും സായി പല്ലവിയും എത്തുന്നു എന്നൊക്കെയാണ് പറഞ്ഞു കേള്‍ക്കുന്നത്.

കമലിന്റെ സഹസംവിധായികയായി പ്രവൃത്തിയ പരിചയ സമ്പത്തുമായിട്ടാണ് അനുഷ വരുന്നത്. വിഘ്‌നേശ് വിജയ കുമാറാണ് സിനിമ നിര്‍മിയ്ക്കുന്നത്. സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ വളരെ സെലക്ടീവായ സായി പല്ലവി ഓകെ പറഞ്ഞോ എന്നൊന്നും വ്യക്തമല്ല. ഔദ്യോഗിക സ്ഥിരീകരണത്തിന് വേണ്ടി കാത്തിരിക്കുകയാണ് പ്രണവ് സായി പല്ലവി ഫാന്‍സും. പ്രേമം എന്ന മലയാള സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച സായി പല്ലവി പിന്നീട് രണ്ട് മൂന്ന് സിനിമകള്‍ക്ക് വേണ്ടി മാത്രമാണ് മലയാളത്തിലേക്ക് തിരിച്ചുവന്നത്. തമിഴിലും തെലുങ്കിലും തിരക്കിലാണ് നടി.

ഓരോ സിനിമകള്‍ തിരഞ്ഞെടുക്കുമ്പോഴും കര്‍ശനമായ നിബന്ധനകളാണ് നടി മുന്നോട്ട് വെക്കാറുള്ളത്. സിനിമയിലെ ചുംബന രംഗങ്ങള്‍ക്കും ബെഡ് റൂം സീനുകള്‍ക്കുമെല്ലാം നടി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇത് മാത്രമല്ല താന്‍ ചെയ്യില്ലെന്ന് പറയുന്ന കാര്യങ്ങളൊന്നും സിനിമയില്‍ ഉണ്ടാവരുതെന്ന നിര്‍ദ്ദേശവും നടി കൊടുക്കാറുണ്ട്. വിവാഹക്കാര്യത്തിലും സമാനമായ രീതിയിലാണ് നടി നിബന്ധനകള്‍ വെച്ചിട്ടുണ്ടായിരുന്നത്.

തന്റെ മെഡിക്കല്‍ പഠനത്തിനിടയിലെ ഇടവേളയിലായിരുന്നു സായ് പല്ലവി അഭിനയത്തിലേയ്ക്ക് എത്തിയത്. ഡാന്‍സ് റിയാലിറ്റി ഷോയിലും മുന്‍പ് താരം പങ്കെടുത്തിരുന്നു. ആദ്യ സിനിമ റിലീസ് ചെയ്തതിന് പിന്നാലെയായി അന്യഭാഷയില്‍ നിന്നുള്ള അവസരങ്ങളും ഈ താരത്തിന് ലഭിച്ചിരുന്നു. മുന്‍നിര സംവിധായകരുടേയും താരങ്ങളുടേയുമെല്ലാം ചിത്രത്തില്‍ പ്രവര്‍ത്തിക്കാനുള്ള അവസരവും സായ് പല്ലവിക്ക് ലഭിച്ചിരുന്നു. സിനിമയിലെത്തി അധികം വൈകുന്നതിന് മുന്‍പ് തന്നെ തന്റെ നിലപാടുകളെക്കുറിച്ചും തുറന്നുപറഞ്ഞിരുന്നു താരം.

കരിയറില്‍ താന്‍ നിരസിച്ച സിനിമകളെക്കുറിച്ചും അതിന് പിന്നിലെ കാരണത്തെക്കുറിച്ചും നടി പറഞ്ഞിരുന്നു. കുട്ടിയുടുപ്പിട്ട് അഭിനയിക്കാന്‍ താല്‍പര്യമില്ല, അത്തരത്തിലുള്ള വേഷം സ്വീകരിക്കാറില്ല. അത് പോലെ തന്നെ ചുംബന രംഗങ്ങളിലും അഭിനയിക്കാന്‍ താല്‍പര്യമില്ലെന്നുമായിരുന്നു താരം പറഞ്ഞത്. ചുംബനരംഗത്തില്‍ മുന്‍പൊരിക്കല്‍ സംവിധായകന്‍ ചുംബനരംഗത്തില്‍ അഭിനയിക്കാനായി ആവശ്യപ്പെട്ടിരുന്നു. ലിപ് ലോക്ക് സീനായിരുന്നു സംവിധായകന്‍ പ്ലാന്‍ ചെയ്തിരുന്നത്. തുടക്കം തന്നെ നോ പറഞ്ഞിരുന്നു. സംവിധായകന്‍ നിര്‍ബന്ധിച്ചപ്പോഴും തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു താരം.

More in Actress

Trending