ഒരു ദശാബ്ദത്തിന് ശേഷം എറണാകുളത്ത് നടക്കുന്ന ചലച്ചിത്ര തൊഴിലാളി സംഗമം ഒരു ചരിത്ര സംഭവമാക്കാൻ മലയാള സിനിമയിലെ പ്രമുഖർ എറണാകുളത്തേക്ക് എത്തി തുടങ്ങി. എറണാകുളം, കടവന്ത്ര- രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നാളെ രാവിലെ 10നാണ് ഫെഫ്കയുടെ നേതൃത്വത്തിൽ തൊഴിലാളി സംഗമം നടക്കുന്നത്. സംഘടനയുടെ സ്വപ്ന പദ്ധതിയായ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ഉദ്ഘാടനം ചടങ്ങിൽ നിർവഹിക്കപ്പെടും. വർഷത്തിൽ മൂന്ന് ലക്ഷം രൂപ വരെ ചികിത്സാ സഹായം ലഭിക്കുന്ന പദ്ധതിയാണിത്. ഒരാൾക്ക് 3000 രൂപ മാത്രമാണ് പദ്ധതി തുകയ്ക്കായി വേണ്ടിവരിക. ഫെഫ്കയിലെ 21 യൂണിയനുകൾ ചേർന്നാണ് ഈ മഹാദൗത്യം നടപ്പിലാക്കുന്നത്.
പൊട്ടിച്ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും ചെയ്യുന്ന ബേസിൽ ജോസഫ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമായ മരണമാസിൻ്റെ പുതിയ ലുക്ക് പുറത്ത് വിട്ടിരിക്കുന്നു. നവാഗതനായ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളറം സജീവമാണ് മീനാക്ഷി. ഇടയ്ക്ക് കാവ്യയുടെ വസ്ത്ര ബ്രാൻഡജായ...