Connect with us

യുവതിയ്‌ക്കൊപ്പം ഹോളി ആശംസകളുമായി ഗോപിസുന്ദര്‍; താരത്തിനൊപ്പം ചേര്‍ന്ന് നില്‍ക്കുന്ന പെണ്‍കുട്ടിയെ തപ്പി സോഷ്യല്‍ മീഡിയ

Malayalam

യുവതിയ്‌ക്കൊപ്പം ഹോളി ആശംസകളുമായി ഗോപിസുന്ദര്‍; താരത്തിനൊപ്പം ചേര്‍ന്ന് നില്‍ക്കുന്ന പെണ്‍കുട്ടിയെ തപ്പി സോഷ്യല്‍ മീഡിയ

യുവതിയ്‌ക്കൊപ്പം ഹോളി ആശംസകളുമായി ഗോപിസുന്ദര്‍; താരത്തിനൊപ്പം ചേര്‍ന്ന് നില്‍ക്കുന്ന പെണ്‍കുട്ടിയെ തപ്പി സോഷ്യല്‍ മീഡിയ

സോഷ്യല്‍ മീഡിയയിലൂടെ ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങളും ട്രോളുകളും ഏറ്റുവാങ്ങുന്ന സംഗീത സംവിധായകന്‍ ആണ് ഗോപി സുന്ദര്‍. ഗായിക അഭയ ഹിരണ്‍മയുമായി ലിവിംഗ് റിലേഷനിലായിരുന്നപ്പോള്‍ മുതല്‍ ഗോപി സുന്ദറിനെതിരെ വിമര്‍ശനങ്ങള്‍ വന്നിരുന്നു. ഒരു വര്‍ഷം മുമ്പ് ആയിരുന്നു ഗായിക അമൃത സുരേഷുമായി ഗോപി സുന്ദര്‍ ലിവിംഗ് റിലേഷന്‍ ആരംഭിക്കുന്നത്. ഇവര്‍ പിന്നീട് വിവാഹിതരായെന്നും പറയുന്നുണ്ട്. താരങ്ങള്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല. പിന്നാലെ താരം എന്ത് പങ്കുവെച്ചാലും വളരെപ്പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.

ഇടയ്ക്ക് വെച്ച് അമൃതയുമായി വേര്‍പിരിഞ്ഞെന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിന് ശേഷം ഗോപി സുന്ദര്‍ ഏത് പെണ്‍കുട്ടിയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചാലും കടുത്ത സൈബര്‍ ആക്രമണമാണ് നടക്കാറുള്ളത്. ഇതാണോ പുതിയ ആള്‍, വീണ്ടും വിവാഹം കഴിഞ്ഞോ എന്ന് തുടങ്ങി കടുത്ത സൈബര്‍ ആക്രമണമാണ് നടക്കാറുള്ളത്. ഇപ്പോഴിതാ അദ്ദേഹം പങ്കുവെച്ച പുതിയ ചിത്രമാണ് ഇത്തരത്തില്‍ വൈറലായി മാറിയിരിക്കുന്നത്.

ഗോപിസുന്ദറിനൊപ്പം ചേര്‍ന്ന് നില്‍ക്കുന്ന പെണ്‍കുട്ടിയെ തപ്പി സോഷ്യല്‍ മീഡിയയില്‍ പലരും എത്തിയിട്ടുണ്ട്. അദൈ്വത പത്മകുമാറാണ് ഗോപി സുന്ദറിനൊപ്പമുള്ളതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഗായികയും നര്‍ത്തകയുമാണ് അദൈ്വതയെന്നാണ് കണ്ടെത്തല്‍. ഹോളി ദിനത്തോട് അനുബന്ധിച്ചാണ് ചിത്രം പങ്കുവെച്ചത്. പിന്നാലെ കമന്റ് ബോക്‌സും ഓഫ് ചെയ്ത് വെച്ചിരിക്കുകയാണ്.

ഗായിക അഭയ ഹിരണ്‍മയിയുമായി പത്ത് വര്‍ഷത്തോളം ലിവിങ് റിലേഷനിലായിരുന്ന ഗോപി സുന്ദര്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ് ആ ബന്ധം വേര്‍പിരിഞ്ഞതായി അറിയിച്ചത്. അഭിമുഖങ്ങളിലുംമ മറ്റും ഗോപി സുന്ദറിനെ കുറിച്ച് അഭയ സംസാരിക്കാറുണ്ട്. ഗോപി സുന്ദറുമായി ബന്ധമുണ്ടായിരുന്ന കാലത്തെ തള്ളിക്കളയാന്‍ പറ്റില്ലെന്നാണ് അഭയ ഹിരണ്‍മയി പറയുന്നത്. ആ കാലഘട്ടത്തെ മാനിക്കാതെ എനിക്കെന്റെ ജീവിതം മുന്നോട്ട് കൊണ്ട് പോകാന്‍ പറ്റില്ല. ഗോപി എന്റെ ജീവിതത്തിന്റെ വലിയൊരു ഭാഗമാണ്.

ഒരു പരിധി വരെ ഗുരുസ്ഥാനീയനാണ്. അത് മനസിലാക്കാതിരിക്കാന്‍ പറ്റില്ല. പ്രണയിച്ച ആളുമായി പിരിഞ്ഞാലും അവര്‍ നന്നായിരിക്കണമെന്നാണ് താനാഗ്രഹിക്കുന്നതെന്നും അഭയ ഹിരണ്‍മയി വ്യക്തമാക്കി. ആത്മാര്‍ത്ഥമായി പ്രണയിക്കുന്നവര്‍ക്ക് അങ്ങനെ തോന്നും. ഞാനില്ലെങ്കിലും അപ്പുറത്തുള്ള വ്യക്തി നന്നായിട്ട് ജീവിക്കണം. കാരണം ഞാന്‍ നന്നായിട്ട് ജീവിക്കുകയാണല്ലോ. പ്രണയകാലത്ത് ഞങ്ങള്‍ ഒരുമിച്ച് സിനിമകളില്‍ പാടിയിട്ടുണ്ട്. അത് കാര്യമായി ശ്രദ്ധിക്കപ്പെട്ടിട്ടില്ലെന്നും അഭയ ഹിരണ്‍മയി വ്യക്തമാക്കി.

നിരവധി അഭിമുഖങ്ങളില്‍ ഗോപി സുന്ദറുമായുള്ള ബന്ധത്തെക്കുറിച്ച് അഭയ സംസാരിച്ചിട്ടുണ്ട്. ബന്ധം പിരിഞ്ഞിട്ട് വര്‍ഷങ്ങളായെങ്കിലും ഒരിക്കല്‍ ഗോപി സുന്ദര്‍ തന്റെ കരിയറിലും ജീവിതത്തിലുമുണ്ടാക്കിയ സ്വാധീനത്തെക്കുറിച്ച് ഗായിക തുറന്ന് സംസാരിക്കാറുണ്ട്. എന്നാല്‍ ഗോപി സുന്ദര്‍ ഒരിക്കല്‍ പോലും അഭയയെക്കുറിച്ച് ബ്രേക്കപ്പിന് ശേഷം പൊതുവിടങ്ങളില്‍ സംസാരിച്ചിട്ടില്ല.

പിന്നീട് നടന്‍ ബാലയുടെ മുന്‍ഭാര്യയും ഗായികയുമായ അമൃതയുമായി ഗോപി സുന്ദര്‍ പ്രണയത്തിലാവുകയായിരുന്നു. എന്നാല്‍ അധികം വൈകാതെ തന്നെ ഇരുവരും വേര്‍പിരിഞ്ഞതായുള്ള വാര്‍ത്തകളും വന്നിരുന്നു. അത്തരം വാര്‍ത്തകളോടും ഗോപി സുന്ദര്‍ പ്രതികരിച്ചിട്ടില്ല. ഇരുവരും പരസ്പരം ഇന്‍സ്റ്റയില്‍ അണ്‍ഫോളോ ചെയ്തതും പ്രണയ പോസ്റ്റ് നീക്കം ചെയ്തതും ഒരുമിച്ചുള്ള ചിത്രങ്ങള്‍ പങ്കുവെയ്ക്കാതെയും ആയതോടെയാണ് ഈ അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടിയത്.

കാശിയിലൊക്കെ ദര്‍ശനം നടത്തിയ ചിത്രങ്ങള്‍ അമൃത പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെ അമൃത തീര്‍ത്ഥാടനത്തില്‍ ആണോ ആത്മീയ യാത്രയില്‍ ആണോ എന്നുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നു. ഇപ്പോഴിതാ ഇതിനെല്ലാം മറുപടിയുമായി അമൃത തന്നെ രംഗത്ത് എത്തിയിരുന്നു. തന്റെ യാത്രകളുടെ ലക്ഷ്യത്തെ കുറിച്ചാണ് അമൃത സുരേഷ് പറയുന്നത്. ‘ഞാന്‍ ഇപ്പോഴും ഒരു ഇടവേളയിലാണ്. സ്വയം സുഖപ്പെടാനും റീചാജ് ചെയ്യാനും അന്തര്‍ യാത്രകയെ ചേര്‍ത്തു പിടിക്കാനും കുറച്ച് സമയം എടുക്കും. ഓര്‍ക്കുക ജീവിതം എന്നത് പ്രകാശപൂരിതമായ മനോഹര നിമിഷങ്ങള്‍ നിറഞ്ഞതാണ്. ഞാന്‍ അത് ആസ്വദിക്കുക്കുക ആണ്. ഞാന്‍ നിങ്ങളുടെ അടുത്തേക്ക് മടങ്ങി വരും. സംഗീതത്തിലെ അതിശയകരമായ നിമിഷങ്ങള്‍ നിങ്ങളുമായി പങ്കിടാന്‍’, എന്നാണ് അമൃത കുറിച്ചത്.

More in Malayalam

Trending