Connect with us

എന്‍ഗേജ്‌മെന്റ് കഴിഞ്ഞതാണ്… ഇനി നേരെ കല്യാണമാണ്.ഒരു അണ്‍ഒഫിഷ്യല്‍ പെണ്ണുകാണല്‍ പങ്കുവെച്ച് ദിയ കൃഷ്ണ

Actress

എന്‍ഗേജ്‌മെന്റ് കഴിഞ്ഞതാണ്… ഇനി നേരെ കല്യാണമാണ്.ഒരു അണ്‍ഒഫിഷ്യല്‍ പെണ്ണുകാണല്‍ പങ്കുവെച്ച് ദിയ കൃഷ്ണ

എന്‍ഗേജ്‌മെന്റ് കഴിഞ്ഞതാണ്… ഇനി നേരെ കല്യാണമാണ്.ഒരു അണ്‍ഒഫിഷ്യല്‍ പെണ്ണുകാണല്‍ പങ്കുവെച്ച് ദിയ കൃഷ്ണ

നടൻ കൃഷ്ണകുമാറിന്റെ കുടുംബം മുഴുവൻ സോഷ്യൽമീഡിയയിൽ വൈറലാണ്. കുടുംബ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകൾ ദിയ കൃഷ്ണയുടെ വിവാഹം ഉടൻ തന്നെ ഉണ്ടാകുമെന്ന് സിന്ധു കൃഷ്ണയും പറഞ്ഞിരുന്നു. ഇപ്പോഴിതാ ഇരുവീട്ടുകാരും കൂടിയിരുന്ന് സംസാരിച്ചു, കല്യാണം ഉറപ്പിച്ചു. ആദ്യമായി അശ്വിന്റെ വീട്ടുകാർ വീട്ടിലെത്തിയിരിക്കുകയാണ്. ദിയ തന്നെയാണ് വീഡിയോ പങ്കുവെച്ചത്. ഒരു അണ്‍ഒഫിഷ്യല്‍ പെണ്ണുകാണല്‍ എന്ന് പറഞ്ഞുകൊണ്ടാണ് വ്‌ളോഗ് ദിയ പങ്കുവച്ചത്. ഡേറ്റും കാര്യങ്ങളും എല്ലാം നേരത്തെ ഫിക്‌സ് ചെയ്തതാണ്. എന്നിരുന്നാലും എല്ലാവരും ഒന്നിച്ചിരുന്ന് അതെല്ലാം ഒന്ന് ഫൈനലൈസ് ചെയ്യുന്നതിന് വേണ്ടിയാണ് കൂടിച്ചേല്‍. മാത്രമല്ല, അശ്വിന്റെ കുടുംബം ആദ്യമായാണ് തന്റെ വീട്ടിലേക്ക് വരുന്നത് എന്ന ടെന്‍ഷനും വീഡിയോയില്‍ ദിയ പങ്കുവയ്ക്കുന്നുണ്ട്.

മഴയും വെള്ളക്കെട്ടും കാരണം വരാനുള്ളവര്‍ എത്താന്‍ അല്പം താമസിച്ചു. അതിനിടയില്‍ ദിയ മറ്റ് വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട്. ഞങ്ങളെ സംബന്ധിച്ച് എന്‍ഗേജ്‌മെന്റ് കഴിഞ്ഞതാണ്. അശ്വിന്‍ പ്രപ്പോസ് ചെയ്തപ്പോള്‍ എന്റെ വിരലില്‍ മോതിരം ഇട്ടിട്ടുണ്ട്. ഇനി അതിനായി ഒരു ചടങ്ങ് വേറെത്തന്നെ വച്ച് കാശ് ചെലവിടാനില്ല. ഇനി നേരെ കല്യാണമാണ്. അങ്ങനെയൊക്കെ പാടുണ്ടോ എന്ന് ചോദിക്കുന്നവരോട്, ഇങ്ങനെയൊക്കെയാണ് എന്നാണ് ദിയയുടെ മറുപടി. പിന്നെ കല്യാണത്തിന് മുന്‍പ് ഹണിമൂണിന് പോയോ എന്നൊക്കെ ചോദിച്ച് കമന്റിടുന്നവരുണ്ട്. നിങ്ങളുടെ അശ്ലീല കമന്റുകള്‍ എന്റെ രോമത്തില്‍ പോലും ബാധിയ്ക്കില്ല. എന്നിരുന്നാലും, അശ്വിന്റെ കുടുംബത്തിന് അതൊരു മോശമാകേണ്ട എന്ന് കരുതിയാണ് അത്തരം കമന്റുകള്‍ ഡിലീറ്റ് ചെയ്യുന്നത്. പിന്നെ ഹണിമൂണിന് പോയോ എന്ന് ചോദിച്ചാല്‍ പോയി. ഇനിയും അതിന്റെ വീഡിയോകള്‍ എല്ലാം വരാനിരിക്കുന്നതേയുള്ളൂ. വിവാഹം ചെയ്യാന്‍ പോകുന്ന ആളെ കുറിച്ച് എനിക്ക് കൂടുതല്‍ മനസ്സിലാക്കണം. പരസ്പരം അറിഞ്ഞ് വിവാഹം ചെയ്യുന്നതല്ലേ നല്ലത്. അങ്ങനെ പോയെങ്കില്‍ എന്താണ് തെറ്റ്. എന്താണ് എന്റെ ശരി അതിനനുസരിച്ച് മാത്രമേ ഞാന്‍ മുന്നോട്ട് പോകുകയുള്ളൂ എന്നാണ് ദിയ പറയുന്നത്. എന്തായാലും ദിയകൃഷ്ണയുടെ വീഡിയോ യൂട്യൂബിൽ ട്രെൻഡിങ് ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുകയാണ്.

More in Actress

Trending

Recent

To Top